കാലകരികാല ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു; രജനീകാന്ത് ചികിത്സക്കായി അമേരിക്കയില്‍

kala karikala shooting stopped Rajinikanth went to America for treatment

ബ്രഹ്മാണ്ഡ ചിത്രം കാല കരികാലയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ച് രജനീകാന്ത് ചികിത്സയ്ക്കായി അമേരിക്കയിൽ. തുടര്‍ പരിശോധനകള്‍ക്കായാണ് രജനി അമേരിക്കയിലേക്ക് എത്തിയതെന്നും ആരാധകര്‍ പരിഭ്രമിക്കേണ്ടിതില്ലെന്നും രജനിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മകള്‍ ഐശ്വര്യയും രജനിയോടൊപ്പം അമേരിക്കയിലെത്തിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും 67 വയസുള്ള തലൈവ ചികിത്സക്കായി വീണ്ടും വിമാനം കയറിയതോടെ ആരാധകര്‍ നിരാശയിലാണ്. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് തമിഴ്‌നാട്ടിലെ സിനിമാ, രാഷ് ട്രീയ മേഖലകളില്‍ ഇതിനോടനുബന്ധിച്ച് വൻ ആശങ്കയാണ് നില നിൽക്കുന്നത്.

കബാലിയുടെ റിലീസ് സമയത്തും രജനികാന്ത് ചികിത്സക്കായി അമേരിക്കയിലായിരുന്നു. അന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി ആരാധകര്‍ ദിവസങ്ങള്‍ നീണ്ട പൂജകളും പ്രാര്‍ത്ഥനകളും നടത്തിയിരുന്നു. അതേ ആശങ്കയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രജനിയുടെ ആരോഗ്യനില തമിഴ് രാഷ്ട്രീയ രംഗത്തും ചലനങ്ങളുണ്ടാക്കുന്നുണ്ട്. താമസിയാതെ തന്നെ സ്വന്തം പാര്‍ട്ടിയുമായി സൂപ്പര്‍ താരം സജീവ രാഷ്ട്രീയ പ്രവേശനം നടത്താനുള്ള സാധ്യതയെ ഭീതിയോടെയാണ് ദ്രാവിഡ പാര്‍ട്ടികള്‍ കണ്ടിരുന്നത്. പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി ആരാധകരുമായി രജനി കൂടിക്കാഴ്ചകളും ഫോട്ടോ ഷൂട്ടും നടത്തിയിരുന്നു.

ജൂലൈ മൂന്നാം വാരത്തോടെ ഇന്ത്യയില്‍ തിരിച്ചെത്തി കാലായുടെ തുടര്‍ന്നുളള ഷൂട്ടില്‍ പങ്കെടുക്കുമെന്ന് രജനിയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു. മരുമകന്‍ ധനുഷാണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ്. ധാരാവിയുടെ പശ്ചാത്തലത്തില്‍ മുംബൈ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം രജനിക്കുവേണ്ടി കബാലി ഒരുക്കിയ പാ രഞ്ജിത്താണ്.
പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നത്. അമിത...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ രണ്ടാംഭാഗം ത്യശ്ശൂരില്‍ തുടങ്ങി. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. അഗര്‍ബത്തി കച്ചവടക്കാരനായ ജോയ്...

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....


1039 News Items found. Page 1 of70