ലിനോ ബ്രോക്കെയുടെ ചിത്രങ്ങളുമായ് 'റിമെംബെറിങ് ദി മാസ്റ്റര്‍'

lino brocka IFFK 2017

ഫിലിപ്പൈന്‍സില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പോരാടിയ ലിനോ ബ്രോക്കെയുടെ 3 ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍. സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് 22ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ 'റിമെംബെറിങ് ദി മാസ്റ്റര്‍' എന്ന വിഭാഗത്തിലാണ് ബ്രോക്കെയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ചിരപരിചിതമായ രൂപഘടനക്കുളളില്‍ നിന്നുകൊണ്ട് സമാനതകള്‍ ഇല്ലാത്ത ചലച്ചിത്രലോകം സൃഷ്ടിച്ച സംവിധായകനാണ് ലിനോ ബ്രോക്ക. ഫിലിപ്പൈന്‍സിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ സിനിമയിലൂടെ ശക്തമായ നിലപാട് സ്വീകരിച്ച സംവിധായകനാണ് അദ്ദേഹം. സാമൂഹികാധിക്ഷേപങ്ങള്‍ക്ക് പാത്രീഭൂതരായ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം പ്രതിഫലിപ്പിക്കുന്നതാണ് ലിനോ സംവിധാനം ചെയ്ത നാല്പതില്‍പരം സിനിമകള്‍.

നാടകത്തിലും പ്രാവീണ്യം തെളിയിച്ച അദ്ദേഹം ഫിലിപ്പൈന്‍ എഡ്യൂക്കേഷണല്‍ തിയറ്റര്‍ അസോസിയേഷന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍ ജനതയുടെ സ്വാഭാവിക ജീവിതത്തിലെ അസ്വാഭാവികത നിറഞ്ഞ പ്രണയവും വഞ്ചനയും പ്രതികാരവും വീണ്ടെടുക്കലും തിരശീലയില്‍ എത്തിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ചിത്രമായ 'വാണ്ടഡ് : പെര്‍ഫെക്റ്റ് മദറി' ലൂടെ മനില ചലച്ചിത്രോത്സവത്തില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് നേടി പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാന്‍ ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫിലിപ്പൈന്‍സ് ചിത്രത്തിന്റെ സംവിധായകന്‍ എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്. ഫിലിപ്പൈന്‍ കലാരൂപങ്ങളുടെ പുരോഗതിക്കായി നല്‍കിയ സംഭവനകള്‍ മുന്‍നിര്‍ത്തി മരണാന്തര ബഹുമതിയായി ഫിലിപ്പൈന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് നാഷണല്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഫിലിപ്പൈന്‍സ് ഫോര്‍ ഫിലിം അവാര്‍ഡ് നല്‍കി ആദരിച്ചു.




പുതിയ വാര്‍ത്തകള്‍

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

കാഴ്ചയുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശ്ശീല വീഴും. സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം...

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ഒടുവില്‍ വിവാദങ്ങള്‍ക്ക് അവസാനമായി സുരഭി ചലച്ചിത്രമേളയിലെത്തി

ചലച്ചിത്രമേളയിലെ ഇക്കൊല്ലത്തെ വിവാദതാരം ദേശീയ അവാര്‍ഡ് ജേതാവായ സുരഭി ലക്ഷ്മി ആയിരുന്നു. ഡെലിഗേറ്റ് പാസ് പോലും ലഭിച്ചില്ലെന്ന ആരോപണവുമായി സുരഭിയും...

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഐ.എഫ്.എഫ്.കെ വി.സി ഹാരിസിനെ അനുസ്മരിച്ചു

ഓപ്പണ്‍ ഫോറത്തിനു മുന്നോടിയായി അന്തരിച്ച ചലച്ചിത്രനിരൂപകന്‍ വി.സി ഹാരിസിനെ അനുസ്മരിച്ചു. ബി. ഉണ്ണികൃഷ്ണന്‍ ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. വി.സി...

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

നല്ല സിനിമകളുണ്ടാകുന്നത് സൗഹൃദങ്ങളില്‍ നിന്ന് ഖസിം

സിനിമകളുണ്ടാവുന്നത് പലപ്പോഴും നല്ല സൗഹൃദങ്ങളില്‍ നിന്നാണെന്ന് ഇറാന്‍ സംവിധായകന്‍ ഖസിം മൊല്ല. ഇരുപതോളം നിര്‍മിതാക്കള്‍ തിരസ്കരിച്ച തന്റെ സിനിമ...

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

ആതിഥേയനായി മന്ത്രി ബാലന്‍, ഹാറൂണിന് ആഹ്ളാദം.

സംവിധായകന്‍ മെഹ്മത് സാലെ ഹാറൂണിന് ആതിഥ്യമരുളി സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍. മന്ത്രിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹാറൂണിനെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു....

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

തീയറ്ററുകളുടെ നിലവാരം ഉയര്‍ത്തണം റസൂല്‍ പൂക്കുട്ടി

രാജ്യത്തെ തിയറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ചലച്ചിത്ര മേളയുടെ ഭാഗമായി തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍' എന്ന...

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രം - പ്രകാശ് രാജ്

രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണെന്ന്...

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

സാന്ത്വനത്തിന്റെ വെളിച്ചവുമായി ചലച്ചിത്രോത്സവം തുടങ്ങി

22-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ടവരെ അനുസ്മരിച്ച് മെഴുകുതിരി...

ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിച്ച ടൂറിംഗ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി. നവംബര്‍ ആദ്യവാരം കണ്ണൂര്‍, കോഴിക്കോട്,...

ഒടിയന്‍ സിനിമാക്കഥയുമായി വികല്‍പം

ഒടിയന്‍ സിനിമാക്കഥയുമായി വികല്‍പം

മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍ പാലക്കാടന്‍മിത്തായ ഒടിയന്‍കഥ വര്‍ഷങ്ങള്‍ക്കുമുമ്പേ വെള്ളിത്തിരയിലെത്തിച്ചവരാണ് വികല്‍പം...

ഇടം നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യാന്തര ചലച്ചിത്രോത്സവം

ഇടം നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യാന്തര ചലച്ചിത്രോത്സവം

സ്വത്വവും ഇടവും നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്രോത്സവം. അലസാന്‍ഡ്രെ സ്പെഷാലെ ക്യൂറേറ്റ് ചെയ്ത അപ്റൂട്ടട്...


1103 News Items found. Page 1 of74