അമ്മക്കെതിരെ രഞ്ജിനി ചോദിക്കുന്നു

malayalam actress ranjini against AMMA

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി. മലയാള സിനിമയിലെ സ്ത്രീകള്‍ക്കിത് മോശം കാലമാണെന്നും നമ്മുടെ ഒരു സഹോദരിക്ക് നേരിടേണ്ടി വന്ന ക്രൂരതക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാകാന്‍ ഇനിയും നാം കാത്തിരിക്കുകയാണെന്നും രഞ്ജിനി പറഞ്ഞു. പുരുഷാധിപത്യത്തിൽ പിറവി കൊണ്ട ഇന്ത്യന്‍ സിനിമയിൽ ദുര്‍ഗാഭായ് എന്ന കരുത്തയായ സ്ത്രീയുടെ അരങ്ങേറ്റത്തോടെയാണ് സ്ത്രീ സാന്നിധ്യമുണ്ടായത്. സിനിമയില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന കാലത്തായിരുന്നു ദുര്‍ഗാഭായ്‍യുടെ വരവ്. ഇതൊക്കെയാണെങ്കിലും സാങ്കേതിക വിപ്ലവം സൃഷ്ടിക്കപ്പെടുന്ന ഈ കാലത്ത്, മലയാള സിനിമ വ്യവസായത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ലജ്ജ തോന്നുന്നുവെന്നും രഞ്ജിനി പറഞ്ഞു.

ഏതൊരു സ്ഥാപനത്തിലും ഒരു എച്ച്ആര്‍ വകുപ്പുണ്ടാകും. അവരാണ് തൊഴിലാളി ക്ഷേമം കൈകാര്യം ചെയ്യുന്നത്. മലയാള സിനിമയില്‍ ഈ ഉത്തരവാദിത്തം അമ്മയെന്ന സംഘടനക്കാണ്. എന്നാല്‍ 28 ന് നടന്ന യോഗത്തില്‍ പ്രധാന അധികാര കേന്ദ്രങ്ങളൊക്കെ കൈകാര്യം ചെയ്യുന്ന അച്ഛന്‍മാരുടെ നിഴലില്‍ ഒതുങ്ങിപ്പോകുന്ന അമ്മയെയാണ് കണ്ടത്. അമ്മ എന്ന കൂട്ടായ്മയില്‍ സ്ത്രീകള്‍ക്ക് സമത്വമുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? അമ്മയെന്ന പേരിന് പോലും അവിടെ നീതികരണമുണ്ടോ?. അന്യഭാഷ സിനിമ രംഗത്ത് ഇതില്‍ കൂടുതല്‍ സ്ത്രീ പുരുഷ സമത്വമുണ്ട്. മലയാള സിനിമയിലെ നടിമാര്‍ അടുത്തിടെ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താനായി ഒരു കൂട്ടായ്മ എന്ന നിലയില്‍ എനിക്ക് ഒരുപാട് അഭിമാനം തോന്നി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവര്‍ക്കിടയിലും അസ്ഥിരതയുണ്ടെന്നാണ് തോന്നുന്നതെന്നും രഞ്ജിനി പറഞ്ഞു. അനീതിക്കെതിരായ പോരാട്ടമാണോ ഇവിടെ നടക്കുന്നത്? അതോ വെറും പ്രഹസനമോ?. സിനിമ രംഗത്തെ സ്ത്രീകളുടെ ക്ഷേമത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക. പുരുഷാധിപത്യം പേറുന്ന ഈ രംഗത്ത് സ്ത്രീകള്‍ക്കും കരുത്തുണ്ടെന്ന് തെളിയിച്ചുകൊടുക്കാനും രഞ്ജിനി ആഹ്വാനം ചെയ്യുന്നു.
പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നത്. അമിത...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ രണ്ടാംഭാഗം ത്യശ്ശൂരില്‍ തുടങ്ങി. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. അഗര്‍ബത്തി കച്ചവടക്കാരനായ ജോയ്...

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....


1039 News Items found. Page 1 of70