മോഹന്‍ലാലിന്റെ ജീവചരിത്രം 'മുഖരാഗം' എത്തുന്നു

mohanlal biography mugharagam by mathrubhumi

മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ ജീവചരിത്രം 'മുഖരാഗം' എത്തുന്നു. മോഹന്‍ലാലിന്റെ സ്വകാര്യഅഭിനയ ജീവിതത്തിനു പുറമെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക ചരിത്രം കൂടിയായിരിക്കും മുഖരാഗമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഭാനുപ്രകാശാണ് മുഖരാഗത്തിന്റെ രചയിതാവ്. മാതൃഭൂമി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന മുഖരാഗത്തിന്റെ പ്രകാശനം ഉടന്‍ ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. 'ഗുരുമുഖങ്ങള്‍' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് ജീവചരിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.

മലയാളത്തിലെയും ഇന്ത്യന്‍ സിനിമയിലേയും പ്രഗല്‍ഭരും ഗുരുതുല്യരുമായവരോടൊപ്പമുള്ള തന്റെ അനുഭവങ്ങളാണ് ഗുരുമുഖങ്ങളിലൂടെ മോഹന്‍ലാല്‍ പറയുന്നത്. ഗുരുമുഖങ്ങള്‍ എന്റെ ഗുരുത്വമാണ്. ഭാഗ്യം ചെയ്ത ഒരു നടനാണ് ഞാന്‍. സത്യന്‍ മാഷിനേയും ശിവാജി ഗണേശനേയും കൊട്ടാരക്കര ശ്രീധരന്‍ നായരേയും നാഗ്വേര റാവുവിനെയും പോലെയുള്ള മഹാരഥന്‍മാരുടെ കാലത്ത് ജീവിക്കാനായതും അവരെയൊക്കെ കാണാനായതും എന്റെ ഭാഗ്യമാണെന്ന് പ്രകാശന ചടങ്ങിനിടെ മോഹന്‍ലാല്‍ പറഞ്ഞു.

നടന്‍ മധുവിന് നല്‍കിയായിരുന്നു ഗുരുമുഖങ്ങളുടെ പ്രകാശനം. ഭാനുപ്രകാശ് തന്നെയാണ് ഗുരുമുഖങ്ങളുടെയും രചയിതാവ്. താന്‍ അടുത്തറിയുകയും മനസ്സിലാക്കുകയും ചെയ്ത മഹാരഥന്‍മാരെ അതേ രീതിയില്‍ അവതരിപ്പിക്കാന്‍ ഭാനുപ്രകാശിനായെന്നും താരം പറഞ്ഞു.




പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നത്. അമിത...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ രണ്ടാംഭാഗം ത്യശ്ശൂരില്‍ തുടങ്ങി. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. അഗര്‍ബത്തി കച്ചവടക്കാരനായ ജോയ്...

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....


1039 News Items found. Page 1 of70