പുതപ്പിനുളളിലെ കാഴ്ചകൾ

puthappu film written and directed by Walter D-cruz

ഒരു ചിത്രകാരനും മോഡലും തമ്മിലുള്ള ബന്ധത്തിന്റെയും ജീവിത പശ്ചാത്തലത്തിന്റെയും കഥ പറയുന്ന "പുതപ്പ്" യൂ ടൂബിൽ വൻ തരംഗം സൃഷ്ടിക്കുന്നു .

സംസ്ഥാന അവാര്‍ഡ് ജേതാവായ വാള്‍ട്ടര്‍ ഡിക്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ രണ്ടു കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്.

പ്രണയവും സെക്‌സും മാത്രമല്ല ആത്മസംഘര്‍ഷവും കൂടി ഇഴചേർന്ന് പ്രേക്ഷക മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു പരീക്ഷണ ചിത്രം കൂടിയാണ് പുതപ്പ്. തികച്ചും വീടിനുളളില്‍ വെച്ചു മാത്രം ചിത്രീകരിക്കപ്പെട്ട 90 മിനുട്ട് കഥ പറയുന്ന ഈ ന്യൂ ജനറേഷന്‍ ചിത്രം മലയാള സിനിമ ലോകത്തിന് ലഭിച്ച മറ്റൊരു വേറിട്ട മികച്ച കാഴ്ച്ചയാണ്.

പേരില്ലാത്ത രണ്ടു കഥാപാത്രങ്ങള്‍ കൂടി ഒരു വേളയില്‍ തികച്ചും യാഥാര്‍ഥ്യവും മറ്റൊരു വേളയില്‍ സാങ്കല്‍പ്പിക ലോകതലത്തിലേക്കും നമ്മെ കൊണ്ടു പോവുകയും ചെയ്യുകയാണ് ഈ ചിത്രത്തിൽ. ഒരു സ്വപ്നം കണ്ടുണരുന്ന അനുഭവമാണ് പുതപ്പ് കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകനുണ്ടാകുക. ഇസ്രായേല്‍ - പാലസ്തീന്‍ സംഘര്‍ഷം, ഇറാഖിന്റെ കുവൈറ്റ് അധിനിവേശം, ബാബ്‌റി മസ്ജിദ് സംഭവം തുടങ്ങിയവയെല്ലാം ചിത്രത്തിന് രാഷ്ട്രീയമാനം കൂടി നല്‍കുന്നുണ്ട്

ഒരു ഔട്ട് ഡോര്‍ ലൊക്കേഷൻ ഇല്ലെന്നതാണ് പുതപ്പിന്റെ മറ്റൊരു പ്രത്യേകത. നിധി സിങ്, ഷാജഹാന്‍ എന്നീ രണ്ടു പുതുമുഖങ്ങളാണ് ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിക്കുന്നത്. കെ.ജി ജയന്റെ ക്യാമറയിലൂടെയാണ് ദൃശ്യാവിഷ്‌കാരം. ആനന്ദ് മേട്ടുങ്കലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.


പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്

മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി സ്റ്റെലിഷ് ലുക്കിലെത്തുന്നു. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രമായി വെറിട്ട ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തിലെത്തുന്നത്....

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

ഇടിക്കുളയായി വീണ്ടും ലാല്‍മാജിക്ക്

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തീയേറ്ററുകളെ ഇളക്കിമറിയ്ക്കുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായാണ് ഒരു ചിത്രം ഇറങ്ങുന്നത്. അമിത...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

പുണ്യാളന്‍ പിന്നേം തുടങ്ങീട്ടാ...

ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ രണ്ടാംഭാഗം ത്യശ്ശൂരില്‍ തുടങ്ങി. ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനാണ് നായിക. അഗര്‍ബത്തി കച്ചവടക്കാരനായ ജോയ്...

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....


1039 News Items found. Page 1 of70