പത്മാവതിയുടെ ഷൂട്ടിങ് നിര്‍ത്തി

sanjai leela bhansali movie padmavati halted

സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമയായ പത്മാവതിയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവച്ചു. കഴുത്ത് ഉളുക്കിയ ദീപികയ്ക്ക് പത്മാവതിയുടെ ഭാരമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞ് അഭിനയിക്കാന്‍ കഴിയില്ലെന്ന് വക്താവ് അറിയിച്ചതിനെ തുടർന്നാണ് ചിത്രീകരണം മാറ്റി വെച്ചിരിക്കുന്നത്. റാണി പത്മാവതിയായി ദീപികയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രം വൈകാതെ തന്നെ പുനരാരംഭിക്കുമെന്നും വക്താവ് പറഞ്ഞു.

രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് നേരത്തെ രജ്പുത് കര്‍ണി സേനാംഗങ്ങള്‍ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് ചിത്രീകരണം ജയ്പുരില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റിയെങ്കിലും കോലാപുരില്‍ വച്ചാണ് സെറ്റ് അഗ്‌നിക്കിരയാക്കപ്പെട്ടത്.

ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായത്തെ ചൊടിപ്പിച്ചത്. എന്നാല്‍, ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളൊന്നും ചിത്രത്തിലില്ലെന്ന് അണിയറശില്‍പികള്‍ വിശദീകരിച്ചു.

ദീപികയുടെ കാമുകന്‍ കൂടിയായ രണ്‍വീര്‍ സിങ്ങാണ് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയാകുന്നത്. റാണി പത്മാവതിയുടെ ഭര്‍ത്താവ് രത്തന്‍ സിങ്ങാവുന്നത് ഷാഹിദ് കപൂറാണ്. ചിത്രം ഈ നവംബറിലാണ് തിയേറ്ററുകളിലെത്തുക.




പുതിയ വാര്‍ത്തകള്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

അവള്‍ പൊഴിക്കുന്ന കണ്ണുനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും; പിസി ജോര്‍ജ്ജിനെതിരെ സജിതാ മഠത്തില്‍

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ചലച്ചിത്രതാരം സജിതാ മഠത്തില്‍ രംഗത്ത് .സ്ത്രീ കരുത്തിന്റെ പ്രതീകമായാണ്...

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രവുമായാണ് മമ്മൂട്ടി ഓണത്തിനെത്തുന്നത്. സെവന്‍ത് ഡേയ്ക്കു ശേഷം ശ്യാം ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇടുക്കിയില്‍...

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളി

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഞണ്ടുകളുടെ നാട്ടിലാണ് നിവിന്‍ പോളിയുടെ ഓണം റിലീസ്. നടന്‍ ക്യഷ്ണകുമാറിന്റെ മകള്‍ അഹാനയാണ് സിനിമയിലെ നായിക. ഏറെ നാളത്തെ...

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

സോളോയില്‍ ദുല്‍ഖറിന്റെ കിടുലുക്ക്

ദുല്‍ഖറിന്റെ കിടുലുക്കുമായി സോളോ.കോളിവുഡിലും ബോളിവുഡിലും ഏറെ പ്രശംസനേടിയ മലയാളി സംവിധായകനായ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ....

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു

മമ്മൂട്ടി ചിത്രം 'പുളളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ ടീസർ റിലീസ് ചെയ്തു. രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി...

ഗൗതമി ചിത്രം 'ഇ'യുടെ  ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യുടെ ഒഫീഷ്യൽ ട്രൈലെർ റിലീസ് ചെയ്തു

ഗൗതമി ചിത്രം 'ഇ'യുടെ ട്രൈലെർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. ഗൗതമി തടിമല്ല...

കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ്

കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ സുരാജ്

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ആലങ്ങാട്ടു പ്രൊഡക്ഷൻസിന്റെ ബാനറിൽ...

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രം; അബി

ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രം; അബി

യുവനടിയെ കൊച്ചിയിൽ ആക്രമിച്ച കേസില്‍ തന്റെ മൊഴിയെടുത്തിട്ടില്ലെന്ന് നടന്‍ അബി. ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളതെന്നും ...

സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി

സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി

സൂപ്പർ ഹിറ്റ് ചിത്രം ദങ്കൽ നു പിറകെ ആമിര്‍ഖാന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍സ്റ്റാറിന്റെ ട്രെയിലറെത്തി. ദംഗലില്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച...


1032 News Items found. Page 1 of69