നടന്‍

അച്ചന്‍കുഞ്ഞ്


ആദ്യചിത്രം ലോറി. ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഈനാട്, പടയോട്ടം, ചാട്ട, പറങ്കിമല, അമ്പിളി അമ്മാവന്‍ , മീനമാസത്തിലെ സൂര്യന്‍ തുടങ്ങി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ . വിവിധ സമിതികളില്‍ ഒട്ടേറെ നാടകങ്ങള്‍ . 1987 ജനുവരി 16ന് കുത്താട്ടുകുളത്ത് അന്തരിച്ചു.


ആദിനാട് ശശി


സുജാലയം, ആദിനാട് സൗത്ത്, കാട്ടില്‍ക്കടവ് പി.ഒ, കരുനാഗപ്പള്ളി, കൊല്ലം
ഫോണ്‍ : 0476-2623403. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ആദിത്യന്‍


ശ്രീലക്ഷ്മി, ജെ.എന്‍.ആര്‍.എ, ഹൗസ് നം.212 ബി, പട്ടത്താനം, കൊല്ലം-21, ഫോണ്‍ : 9447333733, 938704234. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അടൂര്‍ ഭാസി


Adoor Bhasi

തിരമാല എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലഭിനയിച്ച് സിനിമയില്‍ സജീവമായ അടൂര്‍ഭാസി 1965ല്‍ ചന്ദ്രതാര നിര്‍മ്മിച്ച മുടിയനായ പുത്രനിലൂടെയാണ് ശ്രദ്ധേയനായത്. ഈ ചിത്രത്തിലെ അഭിനയത്തിന് പ്രസിഡന്റിന്റെ വെള്ളിമെഡല്‍ ലഭിച്ചു. ഏപ്രില്‍ 18, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, ഗുരുവായൂര്‍ കേശവന്‍, ചട്ടക്കാരി തുടങ്ങി ആയിരത്തി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാള സിനിമയിലെ ഹാസ്യസമ്രാട്ടായിരുന്നു. അടൂര്‍ ഭാസി-ബഹദൂര്‍ ജോഡി ഒരുകാലത്ത് മലയാള സിനിമയിലെ തരംഗമായിരുന്നു.
മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടുതവണയും സഹനടനുള്ള അവാര്‍ഡ് ഒരുതവണയും ലഭിച്ചു. നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രഘുവംശം, അച്ചാരം അമ്മിണി ഓശാരം ഓമന, ആദ്യപാഠം, മല്ലനും മാതേവനും. സിനിമാഹാസ്യത്തെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് നായകനിരയില്‍ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തത് അടൂര്‍ ഭാസിയാണ്.

ഹാസ്യസമ്രാട്ട് ഇ വി കൃഷ്ണപിള്ളയുടെ നാലാമത്തെ മകന്‍. സി വി രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരി അമ്മയാണ് മാതാവ്. ജനനം: 1927. യഥാര്‍ത്ഥപേര് കെ ഭാസ്ക്കരന്‍നായര്‍. തിരുവനന്തപുരം എം ജി കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. തുടര്‍ന്ന് ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ ഡിപ്ളോമ എടുത്തു.

ആദ്യം മധുരയിലായിരുന്നു ജോലി. തിരുവനന്തപുരം ആകാശവാണിയില്‍ ഉദ്യോഗത്തിലിരിക്കുമ്പോള്‍ ടി എന്‍ ഗോപിനാഥന്‍നായരെ പരിചയപ്പെട്ടു. അദ്ദേഹം പത്രാധിപരായിരുന്ന 'സഖി' വാരികയില്‍ സഹപത്രാധിപരായി. അക്കാലത്ത് തിരുവനന്തപുരത്തെ പ്രശസ്ത അമച്വര്‍ നാടക സംഘടനയായ കലാവേദിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ടി ആര്‍ സുകുമാരന്‍നായര്‍, ടി എന്‍ ഗോപിനാഥന്‍നായര്‍, ജഗതി എന്‍ കെ ആചാരി, നാഗവള്ളി ആര്‍ എസ് കുറുപ്പ്, പി കെ വിക്രമന്‍നായര്‍ തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
ഭാസിക്ക് അഞ്ച് സഹോദരങ്ങളുണ്ട്. മൂത്ത സഹോദരി ഓമനക്കുട്ടിയമ്മയും നടനും ആര്‍ കെ ലബോറട്ടറീസ് ഉടമയുമായിരുന്ന ചന്ദ്രാജിയും നിര്യാതരായി. രാജലക്ഷ്മിയമ്മ, പത്മനാഭന്‍നായര്‍, കൃഷ്ണന്‍നായര്‍ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. പ്രശസ്ത നടനും എഴുത്തുകാരനുമായ ബി ഹരികുമാര്‍, ഓമനക്കുട്ടിയമ്മയുടെ പുത്രനാണ്. അവിവാഹിതനായിരുന്ന അടൂര്‍ ഭാസി 1990 മാര്‍ച്ച് 29-ന് തീയതി അന്തരിച്ചു.


അജയ് അടൂര്‍


ഹരേകൃഷ്ണ, ജയമന്ദിരം, അടൂര്‍, ഫോണ്‍ : 0473-2428364, 2428304. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അജയകുമാര്‍ ആര്‍ (ഉണ്ടപക്രു)


അക്ഷയ ഹൗസ്, എസ്.എച്ച് മൗണ്ട് പി.ഒ, കൊല്ലം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അജയന്‍


ആദ്യചിത്രം ' സൂര്യന്‍ ' തുടര്‍ന്ന് ഒന്നു രണ്ടു ചിത്രങ്ങളില്‍ കൂടി അഭിനയിച്ചു. അന്തരിച്ച പ്രശസ്ത നടന്‍ ജയന്റെ അനുജന്‍ . കൊല്ലം സ്വദേശി.


അജിത് കൊല്ലം


ഹരിനിവാസ്, നം.63, ജനയുഗം നഗര്‍, കടപ്പാക്കട, കൊല്ലം-8. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അജിത് കുമാര്‍ എം.ബി


സരസ്വതി വിലാസം, പനക്കോട്, നെടുമങ്ങാട് ഫോണ്‍ :0472-2879099. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അജു വര്‍ഗീസ്


മലര്‍വാടി ആര്‍ട്സ് ക്ലബ്ബാണ് അജു വര്‍ഗീസ് അഭിനയിച്ച ആദ്യചിത്രം. തുടര്‍ന്ന് മാണിക്യകല്ല് എന്ന ചിത്രത്തിലും ജോഷിയുടെ സെവന്‍സിലും അഭിനയിച്ചു. സെവന്‍സിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.616 News Items found. Page 2 of 62