നടി

അപര്‍ണ്ണ


നം.43, കണ്ണദാസന്‍ സ്ട്രീറ്റ്, ടി നഗര്‍, ചെന്നൈ-600 017. ഫോണ്‍‍: 94440 21203, 94440 21204. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ആറന്മുള പൊന്നമ്മ


മലയാള സിനിമയിലെ അമ്മയായ ആറന്മുള പൊന്നമ്മ 1950ല്‍ ശശിധരന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. നായികയായ മിസ് കുമാരിയുടെ അമ്മയായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് മൂന്നൂറില്‍പരം ചിത്രങ്ങളില്‍ നായികയുടെയും നായകന്റെയും അമ്മയായി അഭിനയിച്ചു. തന്നേക്കാള്‍ പ്രായമുള്ള നായകന്മാരുടെ അമ്മയും മുത്തശ്ശിയുമൊക്കെയായി വേഷം കെട്ടാന്‍ ഭാഗ്യമുണ്ടായി. പക്വമതിയായ ഒരമ്മയുടെ എല്ലാ ഭാവഹാവാദികളും പൊന്നമ്മയുടെ ചലനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ്, സത്യന്‍ , പ്രേംനസീര്‍ പുരസ്കാരങ്ങള്‍ തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. 2006ല്‍ ജെ സി ഡാനിയല്‍ പുരസ്കാരം ലഭിച്ചു. പതിമൂന്നുവര്‍ഷം സംഗീത അദ്ധ്യാപികയായിരുന്നു. നാടകരംഗത്തുനിന്നുമാണ് സിനിമയിലെത്തിയത്. ശശിധരന്‍, ഉമ്മിണിത്തങ്ക, സാഗരംസാക്ഷി, കഥാപുരുഷന്‍ എന്നിവയാണ് പ്രമുഖ ചിത്രങ്ങള്‍. അഭിനയരംഗത്തുനിന്നും താല്‍ക്കാലികമായി അകന്നുനിന്നപ്പോഴും കലയോടും സിനിമയോടുമുള്ള അവരുടെ ബന്ധം സുദൃഢമായിതന്നെ നിലനിന്നുപോന്നു.

മാലേത്ത് കേശവപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകളായി 1914 മീനമാസത്തില്‍ ജനിച്ചു. നാലു സഹോദരങ്ങള്‍: രാമകൃഷ്ണപിള്ള, പങ്കിയമ്മ, ഭാസ്ക്കരപിള്ള, തങ്കമ്മ. ഭര്‍ത്താവ്: യശശ്ശരീരനായ കൊച്ചുകൃഷ്ണപിള്ള. മക്കള്‍: രാജമ്മ, രാജശേഖരന്‍. ചെറുമകള്‍ രാധിക നടന്‍ സുരേഷ്ഗോപിയുടെ ഭാര്യയാണ്.
മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മയും പിന്നെ മുത്തശ്ശിയുമായി മാറിയ ഈ സമുന്നത കലാകാരി 2011 ഫെബ്രുവരി 21-ന് അന്തരിച്ചു. മഹാനടനായ സത്യന്‍ ഒരിക്കല്‍ പൊന്നമ്മയോട് പറഞ്ഞവാക്കുകള്‍ സ്മരണീയങ്ങളാണ് "അടുത്ത ജന്മത്തിലെങ്കിലും എനിക്ക് അമ്മയുടെ മകനായി പിറക്കണം". മാതൃസങ്കല്‍പ്പത്തിന്റെ എല്ലാ മഹത്വവും ഈ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.


അര്‍ച്ചന


തമ്മില്‍ തമ്മില്‍ ഏക ചിത്രം. തെലുങ്ക് നടി.


അരുണ


'മനസ്സ് ഒരു മഹാസമുദ്രം' ആദ്യ ചിത്രം. ഊമക്കുയില്‍ , സീന്‍ നമ്പര്‍ 7, ഉയരും ഞാന്‍ നാടാകെ, നേതാവ് തുടങ്ങി ഇരുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ആന്ധ്രാ സ്വദേശിനി.


ആഷാജയറാം


ചിത്രം ഒന്നുമുതല്‍ പൂജ്യം വരെ. അച്ഛന്‍ എച്ച്. ജയറാം. നടന്‍ .


അസിന്‍


2001-ല്‍ സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് അസിന്‍ സിനിമാരംഗത്ത് എത്തിയത്. പിന്നീട് എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ തമിഴിലെത്തി തുടര്‍ന്ന് ഉള്ളം കേക്കുമേ, ഗജിനി, മജ, ശിവകാശി, പോക്കിരി, ദശാവദാരം, കാവലന്‍ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.

ബിസിനസ്സുകാരനായ ജോസഫ് തോട്ടുങ്കലിന്റെയും സെലീന്‍ തോട്ടുങ്കലിന്റെയും മകളായി 1985 ഒക്ടോബര്‍ 26-ന് കൊച്ചിയില്‍ ജനിച്ചു. കൊച്ചി നേവല്‍ പബ്ലിക് സ്കൂള്‍ , സെന്റ് തേരേസാ സ്കൂള്‍ , സെന്റ് തേരേസ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി. എ. ഇംഗ്ലീഷ് ബിരുദധാരി. വീലാസം - കാര്‍ക്കിക്കാമുറി, ഫസ്റ്റ് ക്രോസ് റോഡ്, കൊച്ചി.


അശ്വിനി


കണ്ണാരം പൊത്തിപ്പൊത്തി, ബോയിംഗ് ബോയിംഗ് തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു. തെലുങ്കുനടി.


ബബിത


കുരുത്തം കെട്ടവന്‍ , ഭാര്യ ഒരു മന്ത്രി തുടങ്ങിയ ചിത്രങ്ങളിലും നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു. സ്റ്റണ്ടുനടന്‍ ജസ്റ്റിന്റെ മകള്‍ ‍. യഥാര്‍ത്ഥ പേര് ശ്രീവാണി.


ബേബി ഗിരിജ


ജീവിതനൗകയില്‍ ഒരു നൃത്തരംഗത്ത് അഭിനയിച്ചു. തുടര്‍ന്ന് വെള്ളിനക്ഷത്രം, വിശപ്പിന്റെ വിളി തുടങ്ങി കുറേ ചിത്രങ്ങളില്‍ അഭിനയിച്ചു. ആലപ്പുഴ സ്വദേശിനി. , ബിരുദധാരിണി.


ബേബി ജോസഫ് ചെറിയാന്‍


നിര്‍മ്മലയിലെ നായിക. അഭിനയരംഗം വിട്ടു. ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ പുത്രി.409 News Items found. Page 3 of 41