സംവിധായകര്‍

അശോക് കുമാര്‍ വി


പി.ബി.നം.608, സരസ്വതി ബില്‍ഡിംഗ്, കരമന, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


അശോകന്‍


5എം, കോട്ടണ്‍ഹില്‍ ഹൈറ്റ്സ്, വഴുതയ്ക്കാട്, തിരുവനന്തപുരം-695 014 ഫോണ്‍ :0471-2477555. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാബു ജനാര്‍ദ്ദനന്‍


പ്രശസ്ത തിരക്കഥാകൃത്തായ ബാബുജനാര്‍ദ്ദനന്‍ "ബോംബെ മാര്‍ച്ച് 12" എന്ന ചിത്രത്തിലൂടെ സംവിധായകനായി. അനന്തവൃത്താന്തം എന്ന ചിത്രത്തിന് തിരക്കഥയെഴുതി സിനിമാരംഗത്ത് വന്നു. ചതുരംഗം, അച്ഛനുറങ്ങാത്ത വീട്, വാസ്തവം, തച്ചിലേടത്ത് ചുണ്ടന്‍ എന്നിവ ശ്രദ്ധേയ ചിത്രങ്ങള്‍. 1964ല്‍ ജനാര്‍ദ്ദനന്റെയും പങ്കജാക്ഷിയുടെയും മകനായി ചങ്ങനാശ്ശേരിയില്‍ ജനിച്ചു. മാടപ്പള്ളി ഗവണ്‍മെന്റ് എല്‍പി സ്കൂളിലും സി എസ് ഹൈസ്കൂളിലും സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. പ്രൈവറ്റായി പഠിച്ച് ബിരുദം നേടിയ ശേഷം കോട്ടയം എ പി സ്കൂള്‍ ഓഫ് ആര്‍ട്സില്‍നിന്നും ചിത്രരചന പഠിച്ച് ഡ്രോയിംഗ് അധ്യാപകനായി. വേണു, സന്ധ്യ എന്നിവര്‍ സഹോദരങ്ങള്‍. ഭാര്യ: ഷീബ. മക്കള്‍: നീലിമ, നിരഞ്ജന്‍.


ബാബു പിഷാരടി


ജ്യോതിസ്, ചെമ്പുകാവ്, തൃശൂര്‍ - 20. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ബാബുരാജ്


വില്ലന്‍ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ബാബുരാജ് 2009-ല്‍ ബ്ലാക് ഡാലിയ എന്ന ചിത്രത്തിലൂടെ ഒരു സംവിധായകന്‍ എന്നനിലയില്‍ അരങ്ങേറ്റം കുറിച്ചു തുടര്‍ന്ന് 2011-ല്‍ പൃഥ്വിരാജ് നായകനായ മനുഷ്യമൃഗം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ബാബുരാജിന്റെ ഭാര്യയും നടിയുമായ വാണിവിശ്വനാഥാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്.

ഏഴുവര്‍ഷം അഭിഭാഷകനായി സേവനമനുഷ്ഠിച്ച ബാബുരാജ് നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും നിര്‍മ്മിച്ചിട്ടുണ്ട്.

1995-ല്‍ റിലീസ് ചെയ്ത തിരുമനസ്സ് എന്ന ചിത്രത്തിലെ ആല്‍ബര്‍ട്ട് പെരേര എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ബാബുരാജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുമുന്‍പ് ബാലനടനായി സിനിമയില്‍ അഭിനയിച്ചിരുന്നു. ഗോഡ്ഫാദര്‍ എന്ന മലയാളചിത്രത്തിന്റെ ഹിന്ദിറീമേക്കിലും വില്ലനായി അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് കെ.എല്‍ 95-എറണാകുളം നോര്‍ത്ത്, സ്വപ്നലോകത്തെ ബാലഭാസ്കരന്‍ , കോട്ടപ്പുറത്തെ കൂട്ടുകുടുംബം, സായ് വര്‍തിരുമേനി, രാവണപ്രഭു, നരിമാന്‍ , ശിവം, കിളിച്ചുണ്ടന്‍ മാമ്പഴം, ചക്രം, കുസൃതി, സത്യം, അമൃതം, അത്ഭുതദ്വീപ്, രാപ്പകല്‍ , നാദിയകൊല്ലപ്പെട്ട രാത്രി, തുറുപ്പുഗുലാന്‍ , ചെസ്സ്, ബ്ലാക് ഡാലിയ, ഡാഡീ കൂള്‍ , പ്രമാണി, പോക്കിരിരാജ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


ബാബുരാജ് പി.കെ


50/2, കാമേശ്വരി കോവില്‍ സ്ട്രീറ്റ്, മൈലാപ്പൂര്‍, ചെന്നൈ-600 004. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബൈജു കൊട്ടാരക്കര


നെസ്റ്റ്, ചിറക്കകം, വാരാപ്പുഴ, കൊച്ചി. ഫോണ്‍ : 0484-6455447, 94473 27717
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാലചന്ദ്രമേനോന്‍


1978-ല്‍ ഉത്രാടരാത്രി എന്ന ചിത്രം സംവിധാനം ചെയ്ത് സിനിമയിലെത്തിയ ബാലചന്ദ്രമേനോന്‍ കൈവെക്കാത്ത മേഖലകള്‍ കുറവാണ്. സംവിധാനം, തിരക്കഥ, കഥ, സംഭാഷണം, സംഗീതം, ഗാനരചന, ആലാപനം, അഭിനയം തുടങ്ങി സര്‍വരംഗത്തും അദ്ദേഹം കഴിവുതെളിയിച്ചു.

1998-ല്‍ സമാന്തരങ്ങള്‍ എന്ന സ്വന്തം ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടി. രാധ എന്ന പെണ്‍കുട്ടി, കലിക, അണിയാത്ത വളകള്‍ ,ഇഷ്ടമാണ് പക്ഷേ, മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള, പ്രേമഗീതങ്ങള്‍ ,താരാട്ട്, കേള്‍ക്കാത്ത ശബ്ദം, കാര്യം നിസ്സാരം, ശേഷം കാഴ്ചയില്‍ , ഏപ്രില്‍ 18, ആരാന്റെ മുല്ല കൊച്ചുമുല്ല, മണിച്ചെപ്പ് തുറന്നപ്പോള്‍ , എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി, വിവാഹിതരേ ഇതിലേ, അച്ചുവേട്ടന്റെ വീട്, കുറുപ്പിന്റെ കണക്കുപുസ്തകം, അമ്മയാണെ സത്യം, ഏപ്രില്‍ 19 തുടങ്ങി ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും കുടുംബ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. തായ്ക്കൊരു താലാട്ട്, ഇപ്പടിക്ക് കാതല്‍ എന്നീ തമിഴ് ചിത്രങ്ങളും ഒരുക്കി. ഉഷ, പാര്‍വ്വതി, ശോഭന, കാര്‍ത്തിക, ലിസ്സി, ആനി, നന്ദിനി തുടങ്ങിയ നായികമാരെ മലയാളത്തിന് സമ്മാനിച്ചു. വിജിതമ്പിയുടെ ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ്, സത്യന്‍ അന്തിക്കാടിന്റെ സസ്നേഹം, കുടുംബപുരാണം, കെ മധുവിന്റെ ജനാധിപത്യം, ഷാജി കൈലാസിന്റെ ദി ട്രൂത്ത്, സഫലം തുടങ്ങി മറ്റുസംവിധായകരുടെ ചിത്രങ്ങളിലും മികച്ച അഭിനയം കാഴ്ചവച്ചു. മിനിസ്ക്രീനിലും ബാലചന്ദ്രമേനോന്‍ തൊട്ടതെല്ലാം പൊന്നാക്കി.

1954ല്‍ ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി അമ്പലപ്പുഴയില്‍ ജനനം. ഇടവ മുസ്ലിം ഹൈസ്കൂളിലും കൊല്ലം ഫാത്തിമാ കോളേജിലും പഠിച്ച ബാലചന്ദ്രമേനോന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ജിയോളജിയില്‍ ബിരുദം നേടി. തിരുവനന്തപുരം പ്രസ്സ്ക്ലബില്‍നിന്ന് സ്വര്‍ണ്ണമെഡലോടെ ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. പത്രപ്രവര്‍ത്തകനായി ജോലിചെയ്തപ്പോഴാണ് സിനിമയിലെത്തിയത്. ഭാര്യ: വരദ. മക്കള്‍ : വിവേക്, ഭാവന. രണ്ടു സഹോദരിമാര്‍ -സുഷമ, പ്രേമ.


ബാലചന്ദ്രന്‍ പി


പവിത്രം, സൗത്ത് ഗേറ്റ് പി.ഒ., വൈക്കം. ഫോണ്‍ : 04829-225151. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാലന്‍ ജി.പി


മലയാളത്തില്‍ 'ഒരു മൊട്ടു വിരിഞ്ഞപ്പോള്‍ ' എന്ന ചിത്രം സംവിധാനം ചെയ്തു. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ . ചന്തമണി ഫിലിംസിന്റെ നിര്‍മ്മാണ പങ്കാളി. ആരാധന, ബാബു മോന്‍ തുടങ്ങിയ പതിനാറിലേറെ ചിത്രങ്ങള്‍ . ജി.പി. ഫിലിംസ് എന്ന സ്വന്തം കമ്പനി തുടങ്ങി. തോല്‍ക്കാന്‍ എനിക്കു മനസ്സില്ല, ലാവ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. വിവാഹിതന്‍ .261 News Items found. Page 3 of 27