സംവിധായകര്‍

ബാലു കിരിയത്ത്


വി.ആര്‍.ബി.27, വഞ്ചിയൂര്‍ ഖാദിബോര്‍ഡിന് എതിര്‍വശം, തിരുവനന്തപുരം-695 035 ഫോണ്‍ : 0471-2469368, 94477 934000. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബേപ്പൂര്‍ മണി


ബേപ്പൂര്‍ ഹൗസ്, ബേപ്പൂര്‍ നോര്‍ത്ത്, കോഴിക്കോട്-673 015. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഭദ്രന്‍


ഗായകനാകാനും നടനാകാനും കൊതിച്ച് സിനിമയില്‍ വന്ന ഭദ്രന്‍ ഹരിഹരന്‍ സംവിധാനംചെയ്ത രാജഹംസത്തില്‍ സംവിധാന സഹായിയായി. തുടര്‍ന്ന് 23 ചിത്രങ്ങളില്‍ ഹരിഹരന്റെ സഹായിയായിരുന്നു. 1982ല്‍ സംവിധാനം ചെയ്ത എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു ആണ് ആദ്യചിത്രം. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, അയ്യര്‍ ദി ഗ്രേറ്റ്, സ്ഫടികം തുടങ്ങി വെള്ളിത്തിര വരെ 15 സിനിമകളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. ഇതില്‍ ഏറെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു.
പാലായിലെ പ്രശസ്ത കുടുംബാംഗമായ മാട്ടേല്‍ തറവാട്ടില്‍ രാജന്‍കുട്ടി മാട്ടേലിന്റെയും ത്രേസ്യാമ്മയുടെയും മൂത്തമകനായി 1952ല്‍ ജനിച്ചു. ഏക സഹോദരന്‍ റോയി. പാലാ സെന്റ് തോമസ് സ്കൂളിലും ഡോണ്‍ സ്കൂളിലും സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്പത്തിലേ സംഗീതത്തിലും കഥാരചനയിലും തല്‍പ്പരനായിരുന്ന ഭദ്രന്‍ സ്കൂള്‍-കോളേജ് തലങ്ങളില്‍ നിരവധി മത്സരങ്ങള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിരുന്നു. എയര്‍ഹോസ്റ്റസ് ആയിരുന്ന ടെസിയാണ് ഭാര്യ. മക്കള്‍: ടെബി, എമിലി, ജെറി.


ഭരത്ഗോപി


ഉത്സവപ്പിറ്റേന്ന്, യമനം എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടനായ ഭരത്ഗോപി അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. കൊടിയേറ്റത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ് കരസ്ഥമാക്കി. തമ്പ്, യവനിക, പെരുവഴിയമ്പലം, ഓര്‍മ്മയ്ക്കായി, മര്‍മ്മരം, ആദാമിന്റെ വാരിയെല്ല്, കാറ്റത്തെ കിളിക്കൂട്, എന്റെ മാമാട്ടിക്കുട്ടിക്ക്, പാളങ്ങള്‍ ചിദംബരം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഹിന്ദിയില്‍ മണി കൗളിന്റെ സാത്ത് സേ ഉത്താന ആദ്മി, ഗോവിന്ദ് നിഹലാനിയുടെ ആഗത് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1980-ല്‍ പക്ഷാഘാതം ബാധിച്ച് അഭിനയരംഗത്തുനിന്ന് വിട്ടുനിന്നു.

നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിന്റെ വൈകല്യങ്ങളെ അതിജീവിച്ച് അഭിനയരംഗത്ത് സജീവമായി. വൃദ്ധന്‍മാരെ സൂക്ഷിക്കുക, പാഥേയം എന്നു തുടങ്ങി രസതന്ത്രം വരെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരവേ 2008 ജനുവരി 29-ന് അന്തരിച്ചു.

ചിറയിന്‍കീഴിലാണ് 1937ല്‍ വി ഗോപിനാഥന്‍നായര്‍ എന്ന ഭരത്ഗോപി ജനിച്ചത്. തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ ഡയറക്ടറും പ്രശസ്ത നാടകകൃത്തുമായ ജി ശങ്കരപ്പിള്ളയാണ് ഗോപിയെ നാടകത്തില്‍ കൊണ്ടുവന്നത്. പ്രസാദ് ലിറ്റില്‍ തിയറ്റേഴ്സില്‍ പ്രധാന നടനായിരുന്നു.


ഭരതന്‍


മലയാള സിനിമയ്ക്ക് ചിത്രകലയുടെ കരുത്തും ചാരുതയും നല്‍കിയ ബഹുമുഖപ്രതിഭയായ സംവിധയകനാണ് ഭരതന്‍. സവിശേഷമായ ഭരതന്‍ ടച്ചുള്ള സിനിമകള്‍ എന്നു പോലും അദ്ദേഹത്തിന്റെ സിനിമകള്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നു.

ചെറിയച്ചനും ചലച്ചിത്ര സംവിധായകനുമായ പി എന്‍ മേനോന്റെകൂടെ മദ്രാസിലെത്തിയ ഭരതന്‍ ചിത്രകലയിലും പരസ്യകലയിലും ശ്രദ്ധകേന്ദ്രീകരിച്ചു. സംവിധായകന്‍ എ വിന്‍സന്റിനോടൊപ്പം കലാസംവിധായകനായി ചലച്ചിത്രരംഗത്തുവന്നു. ഉദയ നിര്‍മ്മിച്ച ഗന്ധര്‍വ്വക്ഷേത്രമാണ് കലാസംവിധായകനായി പ്രവര്‍ത്തിച്ച ആദ്യത്തെ ചിത്രം. 1975ല്‍ പ്രയാണം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. ഗുരുവായൂര്‍ കേശവന്‍, ആരവം, തകര, രതിനിര്‍വ്വേദം, ലോറി, ചാമരം, ചാട്ട, പാളങ്ങള്‍, ഓര്‍മ്മയ്ക്കായ്, മര്‍മ്മരം, കാറ്റത്തെ കിളിക്കൂട്, എന്റെ ഉപാസന, കാതോട് കാതോരം, ചിലമ്പ്, പ്രണവം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വൈശാലി, താഴ്വാരം, അമരം, മാളൂട്ടി, വെങ്കലം, ചമയം, ദേവരാഗം, ചുരം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഭരതന്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1982ല്‍ മര്‍മ്മരം മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ചാമരം (1980), ഓര്‍മ്മയ്ക്കായ് (1982) എന്ന ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡ് ഭരതന്റെ ഗുരുവായൂര്‍ കേശവന്‍ (1972), ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1982), വെങ്കലം (1992) എന്നീ ചിത്രങ്ങള്‍ നേടിയിട്ടുണ്ട്. 1982ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഓര്‍മ്മയ്ക്കായ് എന്നി ചിത്രം നേടിക്കൊടുത്തു. പ്രയാണം, തകര, ചാമരം, ചാട്ട, ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്നീ ചിത്രങ്ങളുടെ കലാസംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഭരതന് ലഭിച്ചു. ഊഞ്ചലാടും ഉറവുകള്‍, ആവാരംപൂ, തേവര്‍മകന്‍, ദേവരാഗം എന്നിവയാണ് തമിഴ്ചിത്രങ്ങള്‍. സ്വന്തം ചിത്രങ്ങള്‍ക്ക് അദ്ദേഹം തന്നെയാണ് പരസ്യകലയും ചെയ്തിരുന്നത്.

1946 നവംബര്‍ 14ന് പരമേശ്വരന്‍നായരുടെയും കാര്‍ത്യായനി അമ്മയുടെയും മകനായി തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ ജനിച്ചു. രണ്ട് സഹോദരിമാര്‍. വടക്കാഞ്ചേരി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം തൃശ്ശൂര്‍ ആര്‍ട്സ് കോളേജില്‍നിന്ന് ബിരുദമെടുത്തു. 1998 ജൂലൈ 30ന് അന്തരിച്ചു. ഭാര്യ: കെപിഎസി ലളിത. നടന്‍ സിദ്ധാര്‍ത്ഥ് മകനാണ്. മകള്‍: ശ്രീക്കുട്ടി.


ഭാരതി രാജ


ഇ-2ജി, പാര്‍സണ്‍ അപ്പാര്‍ട്ടുമെന്റ്, ജെമിനി കോമ്പൗണ്ട്, ചെന്നൈ-600 006
ഫോണ്‍ : 28225447, 28267128. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബിജു വര്‍ക്കി


തെക്കേവീട്ടില്‍ ഹൗസ്, ഇരിങ്ങോര്‍ പി.ഒ., പെരുമ്പാവൂര്‍-683 548 ഫോണ്‍ :0484-2523400, 94460 53519. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബ്ളെസി


ആദ്യചിത്രമായ കാഴ്ചയിലൂടെ നിരൂപകശ്രദ്ധയും പ്രേക്ഷകപ്രശംസയും പിടിച്ചു പറ്റിയ ബ്ളസി പത്മരാജന്റെ അസിസ്റ്റന്റായാണ് സിനിമയില്‍ വന്നത്. നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ മമ്മൂട്ടി നായകനായ കാഴ്ച 15 അവാര്‍ഡ് നേടി. മോഹന്‍ലാല്‍ നായകനായ തന്മാത്ര, ദിലീപും മീരാജാസ്മിനും പ്രധാനവേഷങ്ങള്‍ അഭിനയിച്ച കല്‍ക്കട്ടാ ന്യൂസ്, മമ്മൂട്ടി നായകനായ പളുങ്ക്, ഭ്രമരം, പ്രണയം എന്നിവയാണ് ബ്ളസിയുടെ ചിത്രങ്ങള്‍. എല്ലാ ചിത്രങ്ങള്‍ക്കും നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വേണുനാഗവള്ളി, ജയരാജ്, സുന്ദര്‍ദാസ്, ലോഹിതദാസ്, ജോസ്തോമസ്, ഐ വി ശശി, രാജീവ് അഞ്ചല്‍ തുടങ്ങിയവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വ്യത്യസ്തമായ കഥ, മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന മുഹൂര്‍ത്തങ്ങള്‍ , കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയാല്‍ ശ്രദ്ധിക്കപ്പെട്ടവയാണ് ബ്ലെസിചിത്രങ്ങള്‍ . സാധാരണമനുഷ്യന്‍ അസാധാരണ സാഹചര്യങ്ങളില്‍ ചെന്നുപെടുമ്പോഴുണ്ടാകുന്ന ശാരീരിക-മാനസിക വ്യഥകള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നു.

1963ല്‍ തിരുവല്ല പുത്തന്‍വീട്ടില്‍ ബെന്നിതോമസിന്റെയും അമ്മിണി തോമസിന്റെയും മകനായി ജനിച്ചു. മൂന്നാം വയസ്സില്‍ അച്ഛനും അമ്മയും മരിച്ചു. തിരുവല്ല രക്ഷാസൈന്യം സ്കൂളില്‍ നാലാം ക്ളാസുവരെ പഠിച്ച ബ്ളെസി എസ്എസിഎസ് ഹൈസ്കൂളില്‍നിന്ന് പത്താംക്ളാസ് പാസ്സായി. തുടര്‍ന്ന് തിരുവല്ല മാര്‍ത്തോമാ കോളേജില്‍നിന്ന് സുവോളജിയില്‍ ബിരുദം നേടി. ഭാര്യ: മിനി. മക്കള്‍: ആദിത്, അഖില്‍. വിലാസം: പുത്തന്‍വീട്, തിരുവല്ല, പത്തനംതിട്ട.


ബോബന്‍ കുഞ്ചാക്കോ


ആഴി, സഞ്ചാരി, പാലാട്ട് കുഞ്ഞിക്കണ്ണന്‍ , തീരംതേടുന്ന തിര, അനശ്വര ഗാനങ്ങള്‍ തുടങ്ങി പ്രസിദ്ധമായ ചിത്രങ്ങളിലൂടെ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിട്ടുണ്ട് . ഉദയാ ചിത്രങ്ങളില്‍ ബാലതാരമായിട്ടായിരുന്നു ബോബന്‍ കുഞ്ചാക്കോയുടെ സിനിമാജീവിതം ആരംഭിച്ചത്. കിടപ്പാടം, നീലിസാലി, കടലമ്മ, ഉണ്ണിയാര്‍ച്ച തുടങ്ങിയ ചിത്രങ്ങളില്‍ ബാലനടനായി അഭിനയിച്ചു. കൂടാതെ പഴശ്ശിരാജ, ദുര്‍ഗ്ഗ, അച്ഛന്‍ , ഭാര്യ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. സ്വീറ്റ് ഡ്രീംസ് എന്ന ഗാനം ആലപിച്ചാണ് ദുര്‍ഗ്ഗയില്‍ വേഷമിട്ടത്. പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്സല്‍ ഫിലിംസ്, 70കളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്സല്‍ ഗ്ലാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബന്‍ കുഞ്ചാക്കോ ആയിരുന്നു.

യശ്ശശരീരനായ കുഞ്ചാക്കോയുടെയും അന്നമ്മ കുഞ്ചാക്കോയുടെയും മകനായി 1949-ല്‍ ജനിച്ചു. പ്രമുഖ സിനിമാ നിര്‍മ്മാതാവ് നവോദ അപ്പച്ചന്റെ സഹോദരപുത്രന്‍ കൂടിയാണ് ബോബന്‍ കുഞ്ചാക്കോ. 2004-ല്‍ അന്തരിച്ചു. ഭാര്യ മോളി തൃശ്ശൂര്‍ ചാലക്കുടി പുല്ലന്‍കുടുംബാംഗം. മക്കള്‍ ‍: കുഞ്ചാക്കോ ബോബന്‍ , അനു, മീനു. മരുമകന്‍ ‍: ദീപു ( എന്‍ജിനിയര്‍ ‍). സഹോദരങ്ങള്‍ ‍: മോളി ഫ്രാന്‍സിസ്, സുമി ചാക്കോ, ടെസി മാത്യു


ബോബന്‍ സാമുവല്‍


നിരവധി ടി.വി. സീരിയലുകള്‍ ഒരുക്കി പരിചയസമ്പന്നനായ സംവിധായകന്‍ ബോബന്‍ സാമുവല്‍ ആദ്യമായി ഒരുക്കിയ ചിത്രമാണ് ജയസൂര്യ നായകനായ ജനപ്രിയന്‍ . ടെലിവിഷന്‍ രംഗത്തുനിന്നും കടന്നുവന്ന് വിജയം നേടുന്ന പ്രതിഭകളുടെ നിരയിലേക്ക് ഇനി ബോബന്‍ സാമുവലും.261 News Items found. Page 4 of 27