സംഗീത സംവിധാനം

ആലപ്പി ഉസ്മാന്‍


'കൊച്ചുമോന്‍ ' എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്. 'രാഗിണി' എന്നീ ചിത്രത്തിനും തബലിസ്റ്റായിരുന്ന ആലപ്പി ഉസ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു.


ആലപ്പി വിവേകാനന്ദന്‍


സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. 1947 ആഗസ്റ്റ് മാസം ആലപ്പുഴ പുന്നപ്ര പഞ്ചായത്തില്‍ പറവൂര്‍ എന്ന സ്ഥലത്ത് വാസുവിന്റെയും ദേവകിയുടെയും മകനായി ജനിച്ചു. സാമാന്യവിദ്യാഭ്യാസം നേടി. തബലയും സംഗീതവും പഠിച്ചു. കെ.പി.എ.സി.യില്‍ തബലിസ്റ്റായി ചേര്‍ന്നു. പിന്നീട് നടനുമായി.


അലക്സ് പോള്‍


Alex Paul

ചതിക്കാത്ത ചന്തു എന്ന സിനിമയിലെ സംഗീതസംവിധാനത്തിലൂടെയാണ് അലക്സ് പോള്‍ മലയാള സിനിമാരംഗത്ത് എത്തിയത്. ബ്ളാക്ക്, തൊമ്മനും മക്കളും, അച്ഛനുറങ്ങാത്ത വീട്, രാജമാണിക്യം, വാസ്തവം, ക്ളാസ്മേറ്റ്സ്, ബാബാകല്ല്യാണി, മായാവി എന്നിങ്ങനെ ഹിറ്റുകളുടെ ഒരു പരമ്പര തന്നെ അദ്ദേഹം സൃഷ്ടിച്ചു.

കലാഭവനുവേണ്ടിയും അല്ലാതെയും നിരവധി ഓഡിയോ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 'മിശിഹാ ചരിത്രം' എന്ന പേരില്‍ ജീസസ്സിന്റെ ജനനം മുതല്‍ ഉയര്‍പ്പുവരെയുള്ള ചരിത്രം സംഗീതരൂപത്തിലാക്കി. കുട്ടികളുടെ സംഗീതത്തിന്റെ സിലബസ്സ് മ്യൂസിക്കല്‍ ആല്‍ബമാക്കി. ആദ്യമായി 'റ്റേക്ക് ഇറ്റ് ഈസി' എന്ന പേരില്‍ ബൈബിളിന്റെ ഗദ്യരൂപത്തിലുള്ള സങ്കീര്‍ത്തനങ്ങള്‍ സംഗീതരൂപത്തിലാക്കി. വിഷ്വല്‍ സാധ്യതകള്‍ പഠിക്കാന്‍വേണ്ടി സ്വന്തമായി സ്റ്റുഡിയോ ഉണ്ടാക്കി.

1964 നവംബര്‍ 21ന് എ എം പോളിന്റെയും ഫിലോമിന പോളിന്റെയും മകനായി എറണാകുളത്ത് ജനിച്ചു. സെന്റ് അഗസ്റ്റിന്‍ സ്കൂള്‍, ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍, എറണാകുളം സെന്റ് ആല്‍ബേര്‍ട്ട്സ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബികോം ബിരുദധാരിയാണ്. ആര്‍എല്‍വി അക്കാദമിയില്‍ നിന്ന് നാലുവര്‍ഷം സംഗീതം അഭ്യസിച്ചു.

സംഗീതത്തില്‍ അച്ഛന്‍ എ എം പോളും കൊച്ചച്ചനായ ജോസ് എന്നിവരായിരുന്നു ഗുരുക്കന്മാര്‍. മൂന്നര വയസ്സുള്ളപ്പോള്‍ ട്രിപ്പിള്‍ ഡ്രം (കോംഗോ ഡ്രം) അരങ്ങേറ്റം നടത്തി. ഓര്‍ഗന്‍, കീബോര്‍ഡ്, ഗിത്താര്‍, സിത്താര്‍, വീണ, ഡ്രംസ്, കോംഗോ ഡ്രംസ്, തബല, മാഡ്ലിന്‍ എന്നീ ഉപകരണങ്ങള്‍ക്കുപുറമെ കമ്പ്യൂട്ടര്‍ മ്യൂസിക്കും അഭ്യസിച്ചിട്ടുണ്ട്.

പതിനാറുവയസ്സുമുതല്‍ സംഗീത അദ്ധ്യാപകനായ പിതാവ് എ എം പോളിനെ സഹായിക്കുമായിരുന്നു. പതിനാറാം വയസ്സില്‍ സംഗീത അദ്ധ്യാപകനായി. ഒമ്പതര വര്‍ഷത്തോളം കലാഭവനിലും പിന്നെ ചില സിബിഎസ്സി സ്കൂളുകളില്‍ പാര്‍ട്ട് ടൈം മ്യൂസിക്ക് ടീച്ചറായി ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള അലക്സ് പോളിന്റെ ഭാര്യ ബിജിയാണ്. മൂന്ന് കുട്ടികള്‍- അശ്വതി, ആരതി, അര്‍ജ്ജുന്‍.


ആലപ്പി ഋഷികേശ്


മുഹമ്മ പി.ഒ., ആലപ്പുഴ. ഫോണ്‍ : 0478-2862058. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അല്‍ഫോണ്‍സ് ജോസഫ്


Alphonse Joseph

ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിരയാണ് അല്‍ഫോണ്‍സ് ജോസഫിന്റെ ആദ്യ ചിത്രം. കലോത്സവം, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഇരുവട്ടം മണവാട്ടി, അതിശയന്‍, ബിഗ്ബി എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മകള്‍ക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അല്‍ഫോണ്‍സാണ് ചെയ്തത്.
1973ല്‍ ജോസഫിന്റെയും തങ്കമ്മയുടെയും മകനായി തൃശ്ശൂരില്‍ ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് തോപ്പ് ഹൈസ്കൂള്‍, സെന്റ് അലോഷ്യസ് കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി സ്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിഎസ്സി ബിരുദധാരിയാണ്. ബിഎസ്സി ബിരുദത്തിനുശേഷം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍നിന്നും 7- ഗ്രയിസ് ക്ളാസിക്കല്‍ ഗിത്താറും അമേരിക്കന്‍ സെലിബ്രന്റ് സിംഗേസ്സിന്റെ കര്‍ണ്ണാട്ടിക് മ്യൂസിക്കില്‍ വോക്കല്‍ ട്രെയിനിംഗ് പതിനഞ്ച് വര്‍ഷവും പഠിച്ചിട്ടുണ്ട്. മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്. മ്യൂസിക്ക് ഡയറക്ടര്‍ ജോമോന്‍ സഹോദരനാണ്. ഭാര്യ: രജനി. ഒരു മകന്‍. പേര് ജോസഫ്.


അനില്‍ എം.ജി


സപ്തസ്വര, എളമക്കര.പി.ഒ., കൊച്ചി-26. ഫോണ്‍ : 0484-2538865, 98460 35611
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അനു മല്ലിക്


'കല്പനാ ഹൗസ് 'എന്ന ചിത്രത്തിന് സംഗീതം നല്‍കിയത് ഹിന്ദി സംഗീതസംവിധായകനായ അനുമല്ലിക് ആയിരുന്നു.


അരവിന്ദന്‍ തേവര


കടവന്ത്ര സ്വദേശിയായ അരവിന്ദന്‍ ' ഉയരാന്‍ ഒരുമിക്കാന്‍ ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാന ചുമതല വഹിച്ചു. ഇന്ത്യാഗവണ്മെന്റിന്റെ കീഴിലുള്ള ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗിന്റെ സോംഗ് ആന്‍ഡ് ഡ്രാമാ ഡിവിഷനില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നു. വിലാസം : രവീന്ദ്രന്‍ തേവര, സ്റ്റാഫ് ആര്‍ട്ടിസ്റ്റ്, സോംഗ് ആന്‍ഡ് ഡ്രാമാ വിഷന്‍ ഡോ. സുബ്ബരായന്‍ നഗര്‍ , കോടമ്പാക്കം, മദ്രാസ് 24


ബി എ ചിദംബരനാഥ്


B.A. Chidambaranath

വെള്ളിനക്ഷത്രം എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ച് ചലച്ചിത്ര ലോകത്ത് എത്തി. പിതാവിന്റെ ശിക്ഷണത്തില്‍ മൃദംഗവും പാട്ടും അഭ്യസിച്ചു. വാഗ്ലേയകാരനും തിരുവിതാംകൂര്‍ ആസ്ഥാന വിദ്വാനുമായിരുന്ന മുത്തയ്യാ ഭാഗവതരുടെ ശിഷ്യയായ കുനിയൂര്‍ സീതമ്മയുടെ കച്ചേരിയ്ക്ക് മൃദംഗംവായിച്ചുകൊണ്ട് അരങ്ങേറി. പിന്നീട് സംഗീതവിദ്വാന്‍ നഗമണിമാര്‍ത്താണ്ഡനാടാരുടെ ശിക്ഷണത്തില്‍ വയലിന്‍ അഭ്യസിച്ചു. ഉപരിപഠനത്തിന് സംഗീത കലാനിധി കുംഭകോണം രാജമാണിക്യംപിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു.

ഏഴുകൊല്ലത്തെ പഠനത്തിനുശേഷം മദിരാശിയിലെത്തി എം.എം. ദണ്ഡപാണിദേശികരുടെ സംഗീത കച്ചേരിയ്ക്കുവായിച്ചതോടുകൂടി ചലച്ചിത്രവാദ്യസംഘങ്ങളില്‍ വായിയ്ക്കാന്‍ അവസരം ലഭിച്ചു. അങ്ങിനെ 'വെള്ളിനക്ഷത്ര'ത്തിന്റെ സംഗീതവിഭാഗത്തില്‍ എത്തി. ഈ ചിത്രത്തിന്റെ ഗാനസംവിധാനത്തില്‍ ചിദംബരനാഥും ഹാര്‍മോണിസ്റ്റായ പരമുദാസും ഉണ്ടായിരുന്നതായി ഈ ചിത്രത്തിലെ ഗായികയും നടിയുമായിരുന്ന ചെറായി അംബുജം രേഖപ്പെടുത്തുന്നു. 1926-ല്‍ കന്യാകുമാരി ജില്ലയിലെ പുതുപ്പാണ്ടിയില്‍ സംഗീത സാഹിത്യകാരനായ ബി.കെ. അരുണാചലം അണ്ണാവിയുടെയും ചെമ്പകവല്ലിയുടെയും മൂത്തമകനായി ചിദംബരാഥ് ജനിച്ചു.

വെള്ളിനക്ഷത്രത്തിന് ശേഷം 'സ്ത്രീ' എന്ന ചിത്രത്തിനും സംഗീതസംവിധാനം ചെയ്തു. പിന്നീട്, തിരുവിതാംകൂര്‍ റേഡിയോയിലും കോഴിക്കോട് റേഡിയോവിലും നിലയവിദ്വാനായി. വീണ്ടും മദ്രാസിലെത്തി. 'രാജമല്ലി' തുടങ്ങിയ ചിത്രങ്ങള്‍ക്കു സംഗീതം നല്‍കി. ഏകദേശം 27 ചിത്രങ്ങളില്‍ക്കൂടി, പകല്‍ക്കിനാവിന്‍ ... കരയുന്നോപുഴ ചിരിക്കുന്നോ..., കേശാദിപാദം തൊഴുന്നേന്‍ ....., സുറുമ നല്ല സുറുമ ...., നിദ്രതന്‍ നീരാഴി.... തുടങ്ങിയ നല്ലഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്. തമിഴ് നാട് സര്‍ക്കാരിന്റെ 'കലൈമാമണി' പുരസ്ക്കാരം ലഭിച്ചു. ഭാര്യ തുളസി. സംഗീത സംവിധായകനായ രാജാമണി ഉള്‍പ്പെടെ ആറുമക്കള്‍ .ബാലഭാസ്കര്‍


പൂജപ്പുര, തിരുവനന്തപുരം ഫോണ്‍ : 0471-2349004. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്162 News Items found. Page 2 of 17