സംഗീത സംവിധാനം

ബാലചന്ദ്രമേനോന്‍


പ്രസിദ്ധ നടനും ചലച്ചിത്ര സംവിധായകനുമായ ബാലചന്ദ്രമേനോന്‍ അദ്ദേഹം സംവിധാനം ചെയ്ത 'കുറുപ്പിന്റെ കണക്കുപുസ്തകം' എന്ന ചിത്രത്തില്‍ രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.


ബാലകൃഷ്ണന്‍


' റാംജിറാവു സ്പീക്കിംഗ് ' ആണ് ഫ്ളൂട്ട് വായനയില്‍ വിദഗ്ധനായ ബാലകൃഷ്ണന്‍ ആദ്യമായി സംഗീത സംവിധായകനായ ചിത്രം തുടര്‍ന്ന് 'ഇന്‍ ഹരിഹര്‍നഗര്‍ ' എന്ന ചിത്രത്തിലും സംഗീതം നല്‍കി.


ബെന്‍ സുരേന്ദ്രന്‍


'ആക്രോശം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ട് എം.എസ്. വിശ്വനാഥന്റെ ഓര്‍ഗന്‍ വായനക്കാരനായിരുന്ന ബെന്‍ സംഗീത സംവിധായകനായി. തുടര്‍ന്ന് ഒന്നു രണ്ടു ചിത്രങ്ങള്‍ക്കു കൂടി സംഗീതം നല്‍കി.


ബേണി ഇഗ്നേഷ്യസ് പി.ജെ


പുത്തന്‍വീട്ടില്‍ ഹൗസ്, കാത്രിക്കടവ്, കലൂര്‍ പി.ഒ., കൊച്ചി-682 017.
ഫോണ്‍ : 0484-2348520, 336105. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഭാഗ്യനാഥ്


1971 ല്‍ പുറത്തിറങ്ങിയ 'സി.ഐ.ഡി. ഇന്‍ ജംഗിള്‍ ' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഭാഗ്യനാഥ് ആണ്.


ബോംബേ എസ് കമാല്‍


ടി.സി.19/416, വട്ടവിള റോഡ്, മുടവന്‍മുകള്‍, പൂജപ്പുര.പി.ഒ., തിരുവനന്തപുരം-695 012
ഫോണ്‍ : 0471-2354802. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബ്രഹ്മാനന്ദന്‍


1989-ല്‍ 'മലയത്തിപ്പെണ്ണ്' എന്ന ചിത്രത്തിലൂടെയാണ് പ്രസിദ്ധ പിന്നണിഗായകനായ ബ്രഹ്മാനന്ദന്‍ സംഗീതസംവിധായകനായത് . അതില്‍ ഉണ്ണിമേനോന്‍ പാടിയ 'മട്ടിച്ചാറ് മണക്കണ്..' എന്നഗാനം ജനപ്രീതി നേടി.


ബ്രദര്‍ ലക്ഷ്മണന്‍


' ആത്മസഖി ' എന്ന ചിത്രത്തിലൂടെയാണ് ബ്രദര്‍ ലക്ഷ്മണന്‍ സംഗീത സംവിധായകനായത്. മലയാള ചലച്ചിത്ര സ്നേഹികള്‍ക്ക് സുപരിചിതമായ ഒരു പേരാണ് ബ്രദര്‍ ലക്ഷ്മണന്റേത്. മദ്രാസ് യുണൈറ്റഡ് കോര്‍പ്പറേഷനിലൂടെ അദ്ദേഹം സിനിമാരംഗത്തെത്തി. മെരിലാന്‍ഡ് സ്വന്തം ചിത്രങ്ങള്‍ പുറത്തിറക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹം ആ സ്ഥാപനത്തിലെ സ്ഥിരം സംഗീതസംവിധായകനായി. 'ആത്മസഖി'യില്‍ തുടങ്ങി കുറേക്കാലം ആ സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു. തിരുനയിനാര്‍കുറിച്ചി - ബ്രദര്‍ലക്ഷ്മണന്‍ കൂട്ടുകെട്ട് കുറേ പ്രശസ്തങ്ങളായ ഗാനങ്ങള്‍ക്ക് കാരണമായി. 'മാനസ സഞ്ചരരേ.....' എന്ന കീര്‍ത്തനത്തിന്റെ ഈണത്തിലാണെങ്കിലും അവരുടെ 'ആത്മവിദ്യാലയമേ' എന്ന ഗാനം ഇന്നും ഓര്‍മ്മിയ്ക്കപ്പെടുന്നു. കൂടെ ബ്രഹ്മചാരിയായിരുന്നതുകൊണ്ട്, ബ്രദര്‍ ലക്ഷ്മണന്‍ എന്ന പേര് അദ്ദേഹത്തിന് കിട്ടി. ഇന്ന് അദ്ദേഹം നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി.


സി.എ. അബൂബക്കര്‍


1970-ല്‍ പുറത്തിറങ്ങിയ 'ഓളവും തീരവും' എന്ന ചിത്രത്തില്‍ 'ഒയ്യേ എനിക്കൊണ്ട് ...' എന്ന പരമ്പരാഗതഗാനം സ്വയം സംവിധാനം ചെയ്തു പാടിക്കൊണ്ട് സംഗീത സംവിധായകനിരയിലെത്തി. ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ബാബുരാജാണ്.


ചക്രവര്‍ത്തി


തെലുങ്കുഭാഷക്കാരനായ അദ്ദേഹം മലയാളത്തില്‍ ചെയ്ത ഏകചിത്രമാണ് മിസ്റ്റര്‍ മൈക്കിള്‍. കഴിഞ്ഞ ഒരു കാലഘട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകനായിരുന്നു ചക്രവര്‍ത്തി.162 News Items found. Page 3 of 17