ഗായകന്‍

ബ്രഹ്മാനന്ദന്‍


Brahmanandan

1969ല്‍ കള്ളിച്ചെല്ലമ്മ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കെ രാഘവന്‍ ഈണം നല്‍കിയ മാനത്തെ കായലില്‍ മണപ്പുറത്തൊരു... എന്ന ഗാനമാണ് ബ്രഹ്മാനന്ദന്‍ പാടിയ ആദ്യഗാനം. തുടര്‍ന്ന് ധാരാളം ചിത്രങ്ങള്‍ക്കുവേണ്ടി പാടി. മലയത്തിപ്പെണ്ണ് എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. ഇതിലെ മത്തിച്ചാറ് മണക്കണ്... എന്ന ഗാനം ബ്രഹ്മാനന്ദനെ ശ്രദ്ധേയനാക്കി.

തിരുവനന്തുപരം ജില്ലയില്‍ കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കില്‍ 1946 ഫെബ്രുവരി 22ന് ജനനം. അമ്മ: ഭവാനി. അച്ഛന്‍: പാപ്പച്ചന്‍. 12 വയസ്സുമുതല്‍ കടയ്ക്കാവൂരിലെ സുന്ദരന്‍ ഭാഗവതരുടെ കീഴില്‍ സംഗീതം പഠിച്ചുതുടങ്ങി. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഡാന്‍സര്‍ ചന്ദ്രശേഖരന്‍നായരുടെ ഓപ്പറയില്‍ പാട്ടുകാരനായി. '66ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്സിന്റെ നാടകങ്ങള്‍ക്ക് പിന്നണി പാടാന്‍ അവസരം ലഭിച്ചു. വിവാഹിതനാണ്. രണ്ട് മക്കള്‍: രാകേഷ്, ആതിര. 2004 ആഗസ്ത് 10ന് അന്തരിച്ചു.


ബ്രഹ്മാനന്ദന്‍


1969-ല്‍ 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രത്തിനുവേണ്ടി കെ.രാഘവന്റെ സംഗീത സംവിധാനത്തില്‍ 'മാനത്തെക്കായലിന്‍ മണപ്പുറത്തിന്നൊരു താമരക്കളിത്തോണി വന്നടുത്തു...' എന്നാരംഭിക്കുന്ന ഗാനം പാടി പിന്നണിഗായകനായി. തിരുവനന്തപുരം ജില്ലയില്‍ , കടയ്ക്കാവൂരില്‍ , നിലയ്ക്കാമുക്കില്‍ 1946 ഫെബ്രുവരി 22-ന് ഭവാനി-പാപ്പച്ചന്‍ ദമ്പതികളുടെ പുത്രനായി ബ്രഹ്മാനന്ദന്‍ ജനിച്ചു. 12 വയസ്സുമുതല്‍ കടയ്ക്കാവൂര്‍ സുന്ദരന്‍ ഭാഗവതരുടെ കീഴില്‍ സംഗീതം പഠിച്ചുതുടങ്ങി. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഡാന്‍സര്‍ ചന്ദ്രശേഖരന്‍നായരുടെ ഓപ്പറായില്‍ പാട്ടുകാരനായി. 1966-ല്‍ ആറ്റിങ്ങള്‍ ദേശാഭിമാനി തിയേറ്റേഴ്സിന്റെ നാടകങ്ങള്‍ക്ക് പിന്നണി പാടുവാന്‍ അവസരം ലഭിച്ചു. 1965-ല്‍ ആള്‍ ഇന്ത്യാ റേഡിയോയുടെ ലളിതഗാനമത്സരത്തില്‍ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡ് ലഭിച്ചു. 'മലയത്തിപ്പെണ്ണ്' എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. മലയത്തിപ്പെണ്ണിലെ ' മട്ടിച്ചാറ് മണക്ക്ണ് ...'എന്ന ഗാനം സംഗീത സംവിധായകനെന്ന നിലയില്‍ ബ്രഹ്മാനന്ദനെ ശ്രദ്ധേയനാക്കി. അമേരിക്ക, ലണ്ടന്‍ , ബഹറിന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1978-ല്‍ വിവാഹിതനായ ബ്രഹ്മാനന്ദന് രാഗേഷ്, ആതിര എന്നു രണ്ടുകുട്ടികള്‍ . മദ്രാസില്‍ സ്ഥിരതാമസം. വിലാസം ബ്രഹ്മാനന്ദന്‍ എ.പി. 303, ഫോട്ടീന്ത് സ്ട്രീറ്റ്, സെക്ടര്‍ 7, കെ.കെ. നഗര്‍ , മദ്രാസ് 600078. ഫോണ്‍ 427322


ബ്രണ്ട്ലി


'ചെപ്പ്' എന്ന ചിത്രത്തില്‍ അതിന്റെ സംവിധായകനായ പ്രിയദര്‍ശന്‍ രചിച്ച ഇംഗ്ലീഷ് ഗാനമായ 'ഫ്രീ ആന്‍ഡ് യംഗ്' എന്ന ഗാനം ആലപിച്ചത് 'ബ്രണ്ട്ലി' എന്ന ഗായകനാണ്.


സി.എ. അബൂബക്കര്‍


1970-ല്‍ 'ഓളവും തീരവും' എന്ന ചിത്രത്തില്‍ 'ഒയ്യേ എനിയ്ക്കുണ്ട്....' എന്ന ഗാനം പാടി പിന്നണി ഗായകനായി. 1926-ല്‍ ചെറിയറയ്ക്കല്‍ മമ്മദിന്റെയും പാത്തുമ്മയുടേയും മകനായി കോഴിക്കോട് വെള്ളയില്‍ എന്ന സ്ഥലത്ത് ജനിച്ചു. പ്രശസ്ത മാപ്പിളപ്പാട്ടുകാരനായ എസ്.എം. കോയയില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. അബൂബക്കറിനേയും സാബിര്‍ ബാബു എന്ന ബാബുരാജിനേയും കെ.ടി. മുഹമ്മദിനേയും കലാവേദിയില്‍ കൈപ്പിടിച്ചു കയറ്റിയത്. കുഞ്ഞുമുഹമ്മദ് എന്ന ഒരു പൊലീസുകാരനാണ്. കോഴിക്കാട് ആകാശവാണിയില്‍ ഗായകനായി. 1989 ലെ കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ അവാര്‍ഡു നല്‍കി ആദരിച്ചു. 1953-ല്‍ അദ്ദേഹം എസ്.എം. കോയയുടെ മകളായ ഖദീജയെ വിവാഹം ചെയ്തു. ഏഴു മക്കളുണ്ട്. മേല്‍വിലാസം സി.എ. അബൂബക്കര്‍ , 4/1390, വെള്ളയില്‍ , കോഴിക്കോട് 32


സി.എന്‍ ഉണ്ണികൃഷ്ണന്‍


ജയദേവന്റെ അഷ്ടപദിയിലെ 'കിസലയശയനതലേ...' എന്ന കൃതി ജി. ദേവരാജന്റെ സംഗീതത്തില്‍ സി.എന്‍ ഉണ്ണികൃഷ്ണന്‍ 'ഉത്സവപിറ്റേന്ന്' എന്ന ചിത്രത്തിനുവേണ്ടി ആലപിച്ചു. അന്തരിച്ചുപോയ പ്രസിദ്ധ സാഹിത്യകാരനായ സി.എന്‍ ശ്രീകണ്ഠന്‍ നായരുടെ പുത്രനാണ് സി.എന്‍ ഉണ്ണികൃഷ്ണന്‍ .


സി.ഒ. ആന്റോ


ദേവരാജന്റെ സംഗീതത്തില്‍ 'മുക്കുവപ്പെണ്ണേ....' എന്ന ഗാനം ഗ്രേസിയോടൊപ്പം പാടിക്കൊണ്ട് 'കടലമ്മ'യിലൂടെ ചലച്ചിത്രഗാനരംഗത്ത് പ്രവേശിച്ചു. മഞ്ഞുമ്മല്‍ ചേലക്കാട്ടു സി.ഡി. ഔസേപ്പിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച സി.ഒ. ആന്റോ കുട്ടിക്കാലം മുതല്‍ തന്നെ പാട്ടുകളോട് താല്‍പ്പര്യം പുലര്‍ത്തിയിരുന്നു. എറണാകുളത്ത് ഒരു തിയേറ്റര്‍ തൊഴിലാളിയായി ജീവിതം ആരംഭിച്ച ആന്റോയ്ക്ക് തന്റെ ആഴത്തിലുള്ള ശബ്ദം അനുഗ്രഹമായി. സംഗീതസംവിധായകന്‍ ദേവരാജന്‍ കാളിദാസകലാകേന്ദ്രം തുടങ്ങിയപ്പോള്‍ അതില്‍ പിന്നണിപാടാന്‍ കൂട്ടിക്കൊണ്ടു പോയതോടുകൂടി ആന്റോയുടെ ജീവിതവഴിയും തിരിഞ്ഞു. 'എന്തിന് പാഴ്ശ്രുതി.....', 'തങ്കക്കാല്‍ത്തള....', 'തേരിത് നിര്‍ത്തരുതേ.....', 'മധുരിക്കും ഓര്‍മ്മകളേ......', എന്നീ ഗാനങ്ങള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. 'വീടിനു പൊന്‍മണി വിളക്കു നീ....', 'പാപ്പീ അപ്പച്ചാ.....' എന്നീ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു. ഭാര്യ, കുട്ടികള്‍ . മേല്‍വിലാസം സി.ഒ.ആന്റോ, നമ്പര്‍ 23, ഫിഫ്ത്ത് സ്ട്രീറ്റ്, സോമസുന്ദരഭാരതി നഗര്‍ , വടപളനി, മദ്രാസ് 26


ചന്ദ്രഭാനു


'രഹസ്യരാത്രി' എന്ന ചിത്രത്തില്‍ 'തങ്കഭസ്മക്കുറി...' എന്ന പാരഡിഗാനം അയിരൂര്‍ സദാശിവന്‍ , ശ്രീലത, മനോഹരന്‍ എന്നിവരോടൊപ്പം ചന്ദ്രഭാനു പാടി.


ചന്ദ്രമോഹന്‍


'കോട്ടയം കൊലക്കേസ്' എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ച് ചിദംബരനാഥ് ഈണം നല്‍കിയ 'വെള്ളാരം കുന്നില്‍ .... എന്നാരംഭിക്കുന്ന ഗാനം പി.ലീലയോടൊപ്പം യുഗ്മഗാനമായി പാടി.


ചന്ദ്രശേഖരന്‍ തമ്പി


1965-ല്‍ അച്ഛനായ കരുണാകരന്‍പിള്ള നിര്‍മ്മാണ പങ്കാളിയായിരുന്ന 'അമ്മു' എന്ന ചിത്രത്തില്‍ എല്‍ .ആര്‍ .ഈശ്വരി, എസ്.ജാനകി, മച്ചാട് വാസന്തി എന്നിവരോടൊപ്പം 'കുഞ്ഞിപ്പെണ്ണിന് കണ്ണെഴുതാന്‍ ... ' എന്ന ഗാനം പാടി സിനിമാ പിന്നണി ഗാനരംഗത്തു വന്നു. 1942-ല്‍ ആലുവാ കൊട്ടാരപ്പാട്ട് എന്‍ .കെ. കരുണാകരന്‍പിള്ളയുടേയും പങ്കജാക്ഷിയമ്മയുടേയും മകനായി ജനിച്ചു. സ്കൂളില്‍ പഠിക്കുന്നകാലം മുതല്‍ സംഗീതം അഭ്യസിച്ചിരുന്ന തമ്പിയുടെ ആദ്യഗുരു മണിഭാഗവതായിരുന്നു. അമ്മു എന്ന ചിത്രത്തിലെ ഗാനത്തെ തുടര്‍ന്ന് 'മുള്‍ക്കിരീടം' എന്ന ചിത്രത്തിലെ 'കൂകാത്ത പൂങ്കുയിലേ' എന്ന വ്യക്തിഗതഗാനം പാടി. പിന്നീടും ചില ചിത്രങ്ങളില്‍ പാടി. ഭാര്യ സത്യഭാമ, മക്കള്‍ ലക്ഷ്മി, അരുണ്‍ , പ്രശാന്ത് . മേല്‍വിലാസം ചന്ദ്രശേഖരന്‍ തമ്പി, 14/754, റെയില്‍വേസ്റ്റേഷന്‍ റോഡ്, ആലുവ


ചേര്‍ത്തല ഗോപാലന്‍ നായര്‍


സംഗീത വിദ്വാനായ ചേര്‍ത്തല ആര്‍ . ഗോപാലന്‍നായര്‍ 1955-ല്‍ 'ഹരിശ്ചന്ദ്ര' എന്ന ചിത്രത്തിനുവേണ്ടി ബ്രദര്‍ ലക്ഷ്മണന്‍ ഈണം നല്‍കിയ തിരുനയിനാര്‍ക്കുറിച്ചിയുടെ ' ആദിമണ്ണില്‍ ....' എന്ന ഗാനം പാടി. പിന്നീട് അദ്ദേഹം ആ വഴി തുടര്‍ന്നില്ല. ആകാശവാണിയില്‍ ശാസ്ത്രീയ സംഗീതത്തിന്റെ നിര്‍മ്മാതാവായി ജോലി നോക്കി റിട്ടയര്‍ ചെയ്തു. ആ കാലത്ത് ചില ചിത്രങ്ങളില്‍ പാടിയിരുന്ന ലളിതാതമ്പി, ഗോപാലന്‍ നായരുടെ ഭാര്യയാണ്. മൂന്നു മക്കള്‍ ശ്രീലത, ശ്രീറാം, ശ്യാമകൃഷ്ണ. മേല്‍വിലാസം ചേര്‍ത്തല ഗോപാലന്‍ നായര്‍ , രാഗം, തൈക്കാട്, തിരുവനന്തപുരം.196 News Items found. Page 3 of 20