ഗായിക

ചിത്രകല


ഒ.എന്‍ .വി.കുറുപ്പിന്റെ രചനയായ 'നിമിഷം സുവര്‍ണ്ണ നിമിഷം....' എന്ന ഗാനം കണ്ണൂര്‍ രാജന്റെ സംഗീതത്തില്‍ 'എന്റെ അമ്മു, നിന്റെ തുളസി, അവരുടെ ചക്കി' എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാറുമൊത്ത് ചിത്രകല പാടി.


കൊച്ചിന്‍ അമ്മിണി


'ഇന്ദുലേഖ' എന്ന ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ 'കണ്ണീര്‍ ....' എന്നാരംഭിക്കുന്ന ഗാനം പാടി.


ദേവിചന്ദ്രന്‍


' കോളേജ് ഗേള്‍ ' എന്ന ചിത്രത്തില്‍ ചന്ദ്രഭാനുവുമൊത്ത് 'അമൃതപ്രഭാതം വിരിഞ്ഞു...' എന്ന ഗാനം പാടിക്കൊണ്ട് ദേവിചന്ദ്രന്‍ സിനിമാഗാനരംഗത്തെത്തി.


ഈശ്വരിപണിക്കര്‍


'കാവേരി' എന്ന ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ കാവാലം എഴുതിയ 'ജന്മങ്ങള്‍ ....' എന്ന ഗാനം ഉള്‍പ്പെടെ എല്ലാ ഗാനങ്ങളും ഡോക്ടര്‍ ബാലമുരളീകൃഷ്ണയും ഈശ്വരി പണിക്കരും പാടി. പ്രഗത്ഭസംഗീത സംവിധായകനായ ദക്ഷിണാമൂര്‍ത്തിയുടെ ശിഷ്യയാണ് ഈശ്വരിപണിക്കര്‍ . സംഗീതം ഐഛികമായെടുത്ത്,
ബിരുദാനന്തരബിരുദം നേടിയ ഗായികയാണ് ഈശ്വരി. വിലാസം ഈശ്വരി കെ. പണിക്കര്‍ . സി.പി. 3/51 കമല്‍ നഗര്‍ , നാലാഞ്ചിറ പി.ഒ., തിരുവനന്തപുരം 15.


ഗാനഭൂഷണം ലളിത


' പൊന്‍കതിര്‍ ' എന്ന ചിത്രത്തില്‍ ബ്രദര്‍ ലക്ഷ്മണന്റെ സംഗീതത്തില്‍ പരമ്പരാഗത ഗാനമായ "അജ്ഞന ശ്രീധരാ...' എന്ന ഗാനം പാടി പിന്നീട് മറ്റു ചില ചിത്രങ്ങളിലും കൂടി പാടുകയുണ്ടായി.


ഗായത്രി


1956-ല്‍ പുറത്തിറങ്ങിയ ' രാരിച്ചന്‍ എന്ന പൗരന്‍ ' എന്ന ചിത്രത്തിലെ 'തെക്കുന്നു നമ്മളൊരു ചക്കൊന്നു വാങ്ങി....' എന്ന ഗാനം ആദ്യമായി ചിത്രത്തില്‍ പാടി. പക്ഷേ കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ ഗാനം ശാന്താ പി. നായരുമായി ചേര്‍ന്നു പാടിയ അതേ ചിത്രത്തിലെ 'നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം' എന്ന ഗാനമാണ്. 1934-ല്‍ കൊച്ചിയില്‍ പള്ളുരുത്തിയില്‍ ജനിച്ചു. സംഗീതവും വിദ്യാഭ്യാസവും ഒരുമിച്ചു കൊണ്ടു പോയി. ഇന്റര്‍മീഡിയറ്റുവരെ പഠിച്ചു. കോഴിക്കോട് റേഡിയോ സ്റ്റേഷനില്‍ സ്ഥിരം ഗായികയായി.
കോഴിക്കോട് നിലയത്തില്‍ തന്നെയുണ്ടായിരുന്ന പുല്ലാങ്കുഴല്‍ വിദ്വാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു. അദ്ദേഹം ഇപ്പോള്‍ ആകാശവാണി ഡയറക്ടറാണ്. രണ്ട് മക്കള്‍ ഒരാണും ഒരു പെണ്ണും രണ്ടുപേരും വിവാഹിതര്‍ .


ഗീത


1981-ല്‍ പുറത്തിറങ്ങിയ കൊടുമുടികള്‍ എന്ന ചിത്രത്തില്‍ 'എങ്ങോ നിന്നൊരു....' എന്ന ഗാനം രാജനോടൊപ്പം ഗീത പാടി. രചന ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ , സംഗീതം എം.കെ. അര്‍ജ്ജുനന്‍ .


ഗോമതി


ഭര്‍ത്താവ് എന്ന ചിത്രത്തിലെ 'കണ്ണീരൊഴുക്കുവാന്‍ മാത്രം....'എന്ന ഗാനം പാടി ഗോമതി ഒരു പിന്നണിഗായികയായി. ഒരു കാലത്ത് തമിഴ് നാടകവേദിയിലെ പ്രതിഭാശാലിയായ ഗായകനടനായിരുന്ന എസ്.ജി. കിട്ടപ്പയുടെ സഹോദരീപുത്രിയാണ് ഗോമതി. ഗോമതിയും സഹോദരി അരുണയും ആദ്യകാലങ്ങളില്‍ സംഘഗായകരായിരുന്നു. പിന്നീട് ഇടയ്ക്കും തലയ്ക്കും അവര്‍ക്കു ചെറിയ ഗാനശകലങ്ങള്‍ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായി. 'ഭര്‍ത്താവ്' എന്ന ചിത്രത്തില്‍ പി. ഭാസ്കരന്‍ എഴുതി , ബാബുരാജ് സംവിധാനം ചെയ്ത 'കണ്ണീരൊഴുക്കുവാന്‍ മാത്രം....' എന്ന പാട്ടു പാടി ഗോമതി ഒരു പൂര്‍ണ്ണ ഗായികയായി. കുറച്ചുകാലം മുമ്പ് ഗോമതി അന്തരിച്ചു.


ഗ്രേസി


'കടലമ്മ' എന്ന ചിത്രത്തില്‍ ആന്റോയോടൊപ്പം 'മുക്കുവപ്പെണ്ണേ......' എന്ന ഗാനം പാടി ഗ്രേസി പിന്നണി ഗായികയായി.


ഗുരുവായൂര്‍ പൊന്നമ്മ


ഗുരുവായൂര്‍ സ്വദേശിയും സംഗീത വിദുഷിയുമായ പൊന്നമ്മ 1954 മുതല്‍ ചിത്രങ്ങളില്‍ പാടാന്‍ തുടങ്ങി. ഒരു വ്യക്തിഗത ഗാനമായി അറിയപ്പെട്ടത് 'മന്ത്രവാദി' എന്ന ചിത്രത്തിലെ 'ആരും ശരണമില്ലേ....' എന്ന ഗാനമാണ്. മൃദംഗവിദ്വാന്‍ ഗുരുവായൂര്‍ ദൊരയുടെ മൂത്ത സഹോദരിയായ പൊന്നമ്മ അടുത്ത ഇടയ്ക്ക് അന്തരിച്ചു. ഗുരുവായൂര്‍ രാജം ഇളയ സഹോദരിയാണ്.162 News Items found. Page 3 of 17