രചന

അഗസ്റ്റിന്‍ വഞ്ചിമല


പി.എ. തോമസ്സ് നിര്‍മ്മിച്ച് സംവിധാനം ചെയ്ത് 1973 ല്‍ പുറത്തുവന്ന 'ജീസ്സസ്' എന്ന ചിത്രത്തിലെ ഗാനരചയിതാക്കളില്‍ ഒരാളായി അഗസ്റ്റിന്‍ വഞ്ചിമലയും രംഗത്തുവന്നു.
ആദ്യഗാനം 'ഹോസന്ന ഹോസന്ന..'


ബി. മാണിക്യം


പത്രപ്രവര്‍ത്തകനായ ബി. മാണിക്യം 'ബെന്‍സ് വാസു' എന്ന ചിത്രത്തിനുവേണ്ടി 'പൗര്‍ണ്ണമിപ്പെണ്ണേ....' തുടങ്ങിയ ഗാനങ്ങള്‍ രചിച്ചു. ജനയുഗം പത്രാധിപസമിതിയംഗമായിരുന്ന മാണിക്യം ഇപ്പോള്‍ 'മംഗളം' പത്രാധിപസമിതിയംഗമാണ്.


ബാലചന്ദ്രന്‍ ചുള്ളിക്കാട്


ആധുനിക യുവകവികളില്‍ ശ്രദ്ധേയനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് 'ശ്രുതി' എന്ന ചിത്രത്തിനുവേണ്ടി 'നിമിഷമാം...'എന്നു തുടങ്ങുന്ന ഗാനം രചിച്ചു. ചില ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും രചിച്ചു. ജി. അരവിന്ദന്‍ സംവിധാനം ചെയ്ത 'പോക്കുവെയില്‍ ' എന്ന സിനിമയില്‍ പ്രധാനഭാഗം അഭിനയിച്ചു. കുറേനാള്‍ പത്രപ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ എറണാകുളം ട്രഷറിയില്‍ ഉദ്യോഗസ്ഥനാണ്. ടെലിവിഷന്‍ രംഗത്ത് സജീവം. മേല്‍വിലാസം ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജില്ലാ ട്രഷറി, എറണാകുളം.


ബാലസുബ്രഹ്മണ്യം എസ്.പി


16, കംദാര്‍ നഗര്‍, മഹാലിംഗപുരം, ചെന്നൈ-600 034. ഫോണ്‍ : 044-28172757
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാലുകിരിയത്ത്


ആദ്യമായി സ്വതന്ത്രസംവിധാനം ചെയ്ത 'തകിലുകൊട്ടാമ്പുറം' എന്ന ചിത്രത്തിനുവേണ്ടി സ്വയം രചിച്ച 'സ്വപ്നങ്ങളേ വീണുറങ്ങൂ...' എന്ന ഗാനത്തോടെ ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നു വന്നു. ആര്‍ എസ്. പിള്ളയുടേയും മാലതിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം ടൈറ്റാനിയം പ്രോഡക്സില്‍ ഉദ്യോഗസ്ഥനായി. ഇക്കാലത്ത് ഡോക്ടര്‍ ബാലകൃഷ്ണന്റെ സഹായിയായി സിനിമയുടെ ബാലപാഠങ്ങള്‍ പഠിച്ചു. 'തകിലുകൊട്ടാമ്പുറം', 'വിസ', തുടങ്ങി പല സിനിമകളും സംവിധാനം ചെയ്തു. പലതിലും ഗാനങ്ങളും എഴുതി. ഗാനരചയിതാവായ ബിച്ചു തിരുമല സഹോദരസ്ഥാനമുള്ള ബന്ധുവാണ്. തിരുവനന്തപുരത്ത് സ്ഥിരതാമസം. വിവാഹിതനും പിതാവുമാണ്.


ബാപ്പുവെള്ളിപ്പറമ്പ്


മൈലാഞ്ചി എന്ന ചിത്രത്തിന്റെ ഗാനരചയിതാവാണ് ബാപ്പു വെള്ളിപ്പറമ്പ്


ബി.ആര്‍ പ്രസാദ്


ഫോണ്‍ : 0471-2703625, 98462 60049. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഭരണിക്കാവ് ശിവകുമാര്‍


1973ല്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനംചെയ്ത 'ചെണ്ട' എന്ന ചിത്രത്തിനു വേണ്ടി ജി. ദേവരാജന്റെ സംഗീത സംവിധാനത്തില്‍ മാധുരി പാടിയ 'പഞ്ചമിത്തിരുനാള്‍ ....' എന്നു തുടങ്ങുന്ന ഗാനമെഴുതിക്കൊണ്ട് ചലച്ചിത്ര വേദിയിലേക്ക് കടന്നു. തുടര്‍ന്ന് തെക്കന്‍ കാറ്റ്, ജീസസ്, ലൗ ലെറ്റര്‍ , ആരണ്യകാണ്ഡം, പെണ്‍പട, ചന്ദനച്ചോല, അക്കല്‍ദാമ, കാമം, ക്രോധം, മോഹം തുടങ്ങി ധാരാളം ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്. 1975ല്‍ ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ്, മെഡിമിക്സ് അവാര്‍ഡ്, 2003ല്‍ എംവിഇഎസ് ടെലിവിഷന്‍ അവാര്‍ഡ്, 2005ലെ വയലാര്‍ സ്മാരക സമിതി അവാര്‍ഡ് എന്നിവ ലഭിച്ചു. കായംകുളം എം എസ് എം കോളേജ് അധ്യാപകനായിരിക്കെ ജോലി രാജിവച്ച് സിനിമയിലേക്ക് വന്നു. മലയാളരാജ്യം വാരികയില്‍ സബ് എഡിറ്ററായും ഹിന്ദു പത്രത്തില്‍ ട്രാന്‍സിലേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതിയ ശിവകുമാര്‍ നാടകം, തിരക്കഥ, നോവല്‍ എന്നിവയും എഴുതിയിട്ടുണ്ട്.

1947 ജൂണ്‍ മാസം പതിനേഴാം തീയതി മാവേലിക്കര താലൂക്കില്‍ ഭരണിക്കാവില്‍ പ്രശസ്തമായ അഴകത്തു കുടുംബത്തില്‍ മഹാകവി അഴകത്തു പത്മനാഭക്കുറുപ്പിന്റെ പൗത്രനായി ശിവകുമാര്‍ ജനിച്ചു. അദ്ധ്യാപകനും ചിത്രകാരനുമായ നാരായണന്‍ ഉണ്ണിത്താനാണ് പിതാവ്. ഭവാനിക്കുഞ്ഞമ്മ മാതാവും. ലിറ്ററേച്ചര്‍ എം.എ. ബിരുദധാരിയായ ശിവകുമാര്‍ ഭരണിക്കാവ് ശിവകുമാര്‍ ആയിക്കൊണ്ട് എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുമ്പോഴാണ് ആദ്യ കവിത എഴുതുന്നത്. വയലാര്‍ രാമവര്‍മ്മയുടെ പ്രചോദനത്തോടെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതയും ഗാനങ്ങളും എഴുതിക്കൊണ്ടിരുന്നു. 1971-ല്‍ അടൂര്‍ ഗോപാലകൃഷ്ണനോടൊപ്പം സ്വയംവരം, പ്രതിസന്ധി എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു.

യമുന എന്ന ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ പരാജയത്തിന്റെ തുടക്കം പ്രതീക്ഷിച്ചതിലും കൂടുതല്‍ തുക ചിത്രത്തിന് ചിലവായപ്പോള്‍ കടംവാങ്ങിയും പലിശയ്ക്കെടുത്തും ചിത്രം പൂര്‍ത്തിയാക്കി. കൂടുതലും പുതുമുഖങ്ങളായതിനാല്‍ ചിത്രം വിതരണത്തിനെടുക്കാന്‍ ആരും തയ്യാറായില്ല. ആചിത്രം റിലീസ് ചെയ്യാന്‍കഴിയാതെ മദ്രാസിലെ ലാബില്‍ കെട്ടികിടന്നു. ഭാഗം കിട്ടിയകുടുംബസ്വത്ത് വിറ്റ് കടംവീട്ടി. ആ സമയത്തായിരുന്നു വിവാഹം. പിന്നീട് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും അദ്ദേഹമെഴുതിയ നിരവധി കവിതകള്‍ ആകാശവാണിയിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്തിട്ടുണ്ട്. യേശുദാസിന്റെ തരംഗിണിക്കു വേണ്ടിയും പാട്ടെഴുതിയിട്ടുണ്ട്. തേജസ് ഫിലിം ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്ടറായി ജോലി നോക്കിയിരുന്ന സമയത്താണ് 2007 ജനുവരിയില്‍ ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചത്. ഭാര്യ: ഓമനകുമാരി. മകള്‍ ‍: പാര്‍വ്വതി ശിവകുമാര്‍ .


ഭരതന്‍


കലാസംവിധായകനും പിന്നീട് സിനിമാസംവിധായകനുമായിത്തീര്‍ന്ന ഭരതന്‍ സ്വന്തം ചിത്രമായ 'ഈണ'ത്തിനുവേണ്ടി ആദ്യമായി ഗാനരചന നടത്തി. രണ്ടുമൂന്നു ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനവും നിര്‍വ്വഹിച്ചു.


ഭാവന രാധാകൃഷ്ണന്‍


ചേറ്റൂര്‍മന, കെ.ജി.102, പാപ്പനംകോട്, തിരുവനന്തപുരം.ഫോണ്‍ : 0471-2491362
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്274 News Items found. Page 3 of 28