രചന

ബിച്ചു തിരുമല


അക്കല്‍ദാമയിലെ 'നീലാകാശവും മേഘങ്ങളും....'എന്ന ഗാനമാണ് ബിച്ചു തിരുമലയെ സിനിമാഗാനരചയിതാവാക്കിയത്. സംഗീതസാഹിത്യാദികലകളില്‍ പ്രാവീണ്യം നേടിയിരുന്ന സി.ഐ. സഹോദരന്മാരില്‍ വിദ്വാന്‍ സി.ഐ. ഗോപാലപിള്ളയുടെ പൗത്രനായ ബിച്ചു 1942 ഫെബ്രുവരി 13നു ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടി അമ്മയുടെയും സി.ജി. ഭാസ്ക്കരന്‍ നായരുടേയും പ്രഥമ സന്താനമായി ജനിച്ചു. ചെറുപ്പത്തിലെ കവിതയിലും നാടകരചനയിലും തല്‍പ്പരനായിരുന്ന ബിച്ചു യൂണിവേഴ്സിറ്റി കോളേജില്‍ ബി.എ.യ്ക്ക് പഠിക്കുമ്പോള്‍ 1962-ല്‍ അന്തര്‍ സര്‍വ്വകലാശാലാ റേഡിയോ നാടകമത്സരത്തില്‍ സ്വന്ത രചനയായ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകം അഭിനയിച്ച് അവതരിപ്പിച്ച് ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തിനര്‍ഹമാവുകയും ചെയ്തു.

1970-ല്‍ യശഃശരീരനായ സി.ആര്‍ .കെ. നായര്‍ 'ശബരിമല ശ്രീശാസ്താ' എന്ന ചിത്രമെടുത്തപ്പോള്‍ , സംവിധായകനായ എം. കൃഷ്ണന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിക്കുവാന്‍ അവസരം കിട്ടി. ഗാനങ്ങളെഴുതുവാന്‍ ബിച്ചുവിനു കഴിവുണ്ടെന്നു മനസ്സിലാക്കിയ സി.ആര്‍ .കെ. തന്റെ അടുത്ത ചിത്രമായ 'ഭജഗോവിന്ദത്തില്‍ ' ഗാനങ്ങള്‍ എഴുതാന്‍ അവസരം നല്‍കി. പക്ഷേ ഈ ചിത്രം പുറത്തുവന്നില്ല. ബിച്ചു ഗാനങ്ങളെഴുതിയ രണ്ടാമത്തെ ചിത്രമായ എന്‍ പി. അബുവിന്റെ 'സ്ത്രീധനവും' പുറത്തുവന്നില്ല. മൂന്നാമത്തെ ചിത്രമായ 'അക്കല്‍ദാമയാണ്' ബിച്ചു ഗാനങ്ങള്‍ രചിച്ചു പുറത്തിറങ്ങിയ ആദ്യ ചിത്രം. പ്രശസ്ത നടന്‍ മധു നിര്‍മ്മിച്ച ആ ചിത്രത്തിന്റെ സംഗീതം ശ്യാം ആണ് നിര്‍വ്വഹിച്ചത്. 'നിലാകാശവും മേഘങ്ങളും' എന്ന ആ ഗാനം ആലപിച്ചത് ബ്രഹ്മാനന്ദനാണ്. ഭരണിക്കാവ് ശിവകുമാറും അതില്‍ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

147 ചിത്രങ്ങളില്‍ ഗാനങ്ങള്‍ രചിച്ചു. 1981-ല്‍ തേനും വയമ്പും, തൃഷ്ണ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. കൂടാതെ അനവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിനെ തേടിയെത്തി. ആദ്യത്തെ കവിതാ സമാഹാരമായ 'അനുസരണയില്ലാത്ത മനസ്സിന്' 1990-ലെ 'വാമദേവന്‍ ' പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1980 ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയുമായിരുന്നു. ബിച്ചു തിരുമല.
'നീലജലാശയത്തില്‍ ...', 'രാകേന്ദുകിരണങ്ങള്‍ ....', 'തേനും വയമ്പും...', 'യാമശംഖൊലി....', 'പാവാടവേണം....', 'മൈനാകം കടലില്‍ നിന്നുയരുന്നുവോ....', 'ഏഴുസ്വരങ്ങളും....' തുടങ്ങിയവ അദ്ദേഹത്തിന്റെ ജനപ്രീതി നേടിയ ചിത്രഗാനങ്ങളില്‍ ചിലതാണ്. പിന്നണി ഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. സഹധര്‍മ്മിണി പ്രസന്ന. ഏകമകന്‍ സുമന്‍ . മേല്‍വിലാസം : ബിച്ചു തിരുമല, 'അര്‍ച്ചന', ജാന്‍വില്ല ലെയിന്‍ , ശാസ്തമംഗലം, തിരുവനന്തപുരം 10


ബിജു നാരായണന്‍ എ.കെ


വെസ്റ്റ് ആലപ്പാട്ട് ഹൗസ്, ആലപ്പാട്ട് റോഡ്, രവിപുരം, കൊച്ചി-682 016. ഫോണ്‍ : 0484-2368177. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബോധേശ്വരന്‍


സ്വാതന്ത്ര്യസമരസേനാനിയും സ്വാതന്ത്ര്യഗാഥാകര്‍ത്താവും കവിയുമായിരുന്ന ബോധേശ്വരന്റെ 'കേരളഗാന'ത്തില്‍ നിന്നും എടുത്തുചേര്‍ത്തിട്ടുള്ളതാണ് 1951-ല്‍ പുറത്തുവന്ന 'യാചകന്‍ ' എന്ന ചിത്രത്തിലെ 'കോമള കേരളമേ....' തുടങ്ങിയ ചില ഗാനങ്ങള്‍ . അടുത്തകാലത്ത് ബോധേശ്വരന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ പുത്രിമാരാണ് കവയിത്രിയായ സുഗതകുമാരിയും പ്രൊഫസറായി റിട്ടയര്‍ചെയ്ത ഹൃദയകുമാരിയും.


സി.കെ. ഗോപി


'മറ്റൊരു കര്‍ണ്ണന്‍ ' എന്ന സിനിമയ്ക്ക് പാട്ടുകള്‍ എഴുതിയത് സി.കെ. ഗോപിയാണ്.


ചന്ദ്രന്‍ നായര്‍


ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് സന്തോഷ് ശിവന്‍ നായകനായ മകരമഞ്ഞ് എന്ന ചിത്രത്തിലെ മഞ്ഞില്‍ മെല്ലെ ഛായം തൂവി.... എന്ന ഗാനം രചിച്ചത് ഗസല്‍രചയിതാവായ ചന്ദ്രന്‍ നായരാണ്. തത്വമസി എന്ന ചിത്രത്തില്‍ മണികണ്ഠസ്വാമിതന്‍ ..... എന്നു തുടങ്ങുന്ന ഗാനം അദ്ദേഹം രചിച്ചിരുന്നു എന്നാല്‍ ചിത്രത്തിന്റെ പരാജയം പാട്ടിനെയും ബാധിച്ചു. ഒരിതള്‍പ്പൂവ്, ചാന്ദ്രമസി, പ്രണയമീയാത്ര, മധുശാല തുടങ്ങിയ ആല്‍ബങ്ങള്‍ക്കുവേണ്ടിയും ഗാനം രചിച്ചിട്ടുണ്ട്.


ചങ്ങമ്പുഴ കൃഷ്ണപിള്ള


മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള മലയാളസിനിമയില്‍ പാട്ടെഴുതിയില്ല. അദ്ദേഹത്തിന്റെ ഏറ്റവും പ്രചാരം സിദ്ധിച്ച കവിതയായ 'രമണന്‍ ' ചലച്ചിത്രമാക്കപ്പെട്ടു. സാഹിത്യകാരനായിരുന്ന ഡി.എം.പൊറ്റക്കാടായിരുന്നു സംവിധായകന്‍ . കവിത സിനിമയാക്കിയപ്പോള്‍ അതിലുളള കവിതകളെല്ലാം സ്വാഭാവികമായി ഗാനങ്ങളായി. അങ്ങിനെ പരേതനായ കവിയായിരുന്ന ചങ്ങമ്പുഴ ഗാനരചയിതാവുമായി.


ചാള്‍സ് ഡിക്രൂസ്


മേബിള്‍ കോട്ടേജ്, എ-95, കനക നഗര്‍, തിരുവനന്തപുരം-3. ഫോണ്‍ : 0471-2312954
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ചെമ്പഴന്തി ചന്ദ്രബാബു


അളക, ചെമ്പഴന്തി, തിരുവനന്തപുരം. ഫോണ്‍ : 0471-2595478, 9249993379. കൂടുതല്‍
വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ചേരാമംഗലം


ചേരാമംഗലം 'പുഷ്യരാഗം' എന്ന ചിത്രത്തിനുവേണ്ടി 'മുന്തിരിത്തേനൊഴുകും...' എന്ന ഗാനം എഴുതി.


ചേരി വിശ്വനാഥ്


നീലിസാലി, താലപ്പൊലി എന്നീ ചിത്രങ്ങളില്‍ ഗാനരചന നടത്തിയിട്ടുണ്ട്. നീലിസാലിയിലെ 'ആരെടാ വലിയവന്‍ ...'എന്നതാണ് ആദ്യഗാനം. പടിഞ്ഞാറേക്കൊല്ലത്ത് കന്നിമേല്‍ ചേരിയില്‍ വീട്ടില്‍ ജനിച്ചു. പൂര്‍ണ്ണമായ പേര് വിശ്വനാഥപിള്ള. പത്രപ്രവര്‍ത്തനം മുഖ്യതൊഴില്‍ . ദീര്‍ഘകാലം 'തനിനിറം' പത്രാധിപസമിതിയംഗമായിരുന്നു. ഇപ്പോള്‍ 'ഈനാട്' പത്രാധിപസമിതിയിലാണ്. ചെറുപ്പം മുതല്‍ ഗാനങ്ങള്‍ എഴുതിത്തുടങ്ങി. കലാനിലയം സ്ഥിരം നാടകവേദിക്കുവേണ്ടി നാടകവും ഗാനങ്ങളും എഴുതി. ധാരാളം കഥകളും റേഡിയോ നാടകങ്ങളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനഞ്ചോളം സിനിമകള്‍ക്ക് കഥയും സംഭാഷണവും എഴുതി. ഭാര്യ തിവനന്തപുരം എം.ജി. കോളേജിലെ ഹിന്ദി പ്രൊഫസര്‍ രാധാമണിയമ്മ. രണ്ടു മക്കള്‍ വിദ്യാര്‍ത്ഥികളായ ബൈജുവും പ്രിയയും. മേല്‍വിലാസം: ചേരിവിശ്വനാഥപിള്ള, 'പ്രിയദര്‍ശിനി', പൂജപ്പുര, തിരുവനന്തപുരം 12274 News Items found. Page 4 of 28