നിര്‍മ്മാതാക്കള്‍

ബഹദൂര്‍


ഇതിഹാസ് പിക്ച്ചേഴ്സിന്റെ ബാനറില്‍ സിന്ദൂരച്ചെപ്പ്, മരം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 1954-ല്‍ റിലീസ് ചെയ്ത പി സുബ്രഹ്മണ്യത്തിന്റെ 'അവകാശി'യില്‍ ഒരു ചെറിയ വേഷംചെയ്ത് ചലച്ചിത്രലോകത്ത് എത്തി ഹാസ്യനടന്റെയും സഹനടന്റെയും നായകന്റെയും വേഷംകെട്ടി അരനൂറ്റാണ്ടോളം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത പ്രതിഭാധനനായിരുന്നു ബഹദൂര്‍ . ആകാശവാണിയിലും അമച്വര്‍പ്രൊഫഷണല്‍ നാടകങ്ങളിലും അഭിനയിച്ച് പേരെടുത്ത കുഞ്ഞാലുവിനെ തിക്കുറിശ്ശി സുകുമാരന്‍നായരാണ് ബഹദൂറാക്കി സിനിമയിലെത്തിച്ചത്. നീലാ പ്രൊഡക്ഷന്‍സിന്റെ 'പാടാത്ത പൈങ്കിളി'യിലെ ചക്കരവക്കന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ബഹദൂര്‍ ശ്രദ്ധിക്കപ്പെട്ടത്. ഹാസ്യതാരം എന്ന നിലയില്‍ അടൂര്‍ ഭാസിയോടൊപ്പം ചേര്‍ന്ന് പൊട്ടിച്ചിരിയുടെ ഒരു യുഗംതന്നെ സൃഷ്ടിച്ചു. കച്ചവടസിനിമയില്‍ അടൂര്‍ ഭാസി-ബഹദൂര്‍ ടീമിന്റെ സാന്നിദ്ധ്യം അവിഭാജ്യഘടകമായി മാറി.

ഉദയായുടെ നീലിസാലി, മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്നീ ചിത്രങ്ങളില്‍ നായകനായി. കടല്‍പ്പാലം, വാഴ്വേമായം, യക്ഷി, അനുഭവങ്ങള്‍ പാളിച്ചകള്‍ ,പണിതീരാത്ത വീട്, ജോക്കര്‍ , ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. 1970-ല്‍ ഇതിഹാസ് പിക്ചേഴ്സ് എന്ന പേരില്‍ ഒരു ചലച്ചിത്ര കമ്പനി തുടങ്ങി. 1970ലും 72ലും മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡും 73ലും 76ലും മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. തിരുവനന്തപുരം കൈമനത്ത് ബ്ലാക്ക് & വൈറ്റ് പ്രോസസ്സിംഗ് സ്റ്റുഡിയോ തുടങ്ങിയെങ്കിലും മലയാള സിനിമ അപ്പോഴേക്കും പൂര്‍ണ്ണമായി കളറിലേക്ക് മാറിയതിനാല്‍ വന്‍ നഷ്ടമായി.

1935-ല്‍ കൊടുങ്ങല്ലൂര്‍ പടിയത്ത് ബ്ലാങ്ങാലില്‍ മൊയ്തീന്റെയും ഖദീജയുടെയും മകനായാണ് ബഹദൂര്‍ ജനിച്ചത്. പി കെ കുഞ്ഞാലു എന്നാണ് യഥാര്‍ത്ഥ പേര്. എട്ട് സഹോദരങ്ങളില്‍ ഏഴും സഹോദരിമാരായിരുന്നു. ബാല്യം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നെങ്കിലും കുഞ്ഞാലുവിന്റെ മനസ്സുനിറയെ നാടകവും സിനിമയുമായിരുന്നു. അഭിനയത്തിലെന്നപോലെ പഠിത്തത്തിലും മിടുക്കനായിരുന്നു. പത്താംക്ലാസ് ഫസ്റ്റ് ക്ലാസില്‍ പാസ്സായി. തുടര്‍ന്ന് കോഴിക്കോട് ഫറൂഖ് കോളേജില്‍ ഇന്‍റര്‍മീഡിയറ്റിന് ചേര്‍ന്നു. സാമ്പത്തിക പരാധീനത കാരണം പഠനം ഉപേക്ഷിച്ച് സ്വകാര്യ ബസ്സില്‍ കണ്ടക്ടറായി. 2000 മേയ് 22ന് അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍ :സിദ്ദിഖ്, മുഹമ്മദ്, റൂഖിയ.


ബൈജു ദേവരാജ്


സാന്ദ്രാസ് കമ്യൂണിക്കേഷന്‍സ്, ടി.സി.24/924, ടി.ട്രാക്ക്, മേട്ടുക്കട, തൈക്കാട് പി.ഒ., തിരുവനന്തപുരം. ഫോണ്‍: 0471-2323171, 9895212343. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ബൈജു ജോണ്‍സണ്‍


ആന്‍ലിറ്റ സിനിമ, മൂലംകുഴി, എഴുപുന്ന-688 548. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ബാലന്‍ ജി.പി


തോല്‍ക്കാന്‍ എനിക്കു മനസ്സില്ല, ലാവ എന്നീ ചിത്രങ്ങള്‍ സ്വന്തം കമ്പനിയായ ജി.പി.ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചു. ചന്തമണി ഫിലിംസിന്റെ നിര്‍മ്മാണ പങ്കാളി. ആരാധന, ബാബു മോന്‍ തുടങ്ങിയ പതിനാറിലേറെ ചിത്രങ്ങള്‍ . മലയാളത്തില്‍ 'ഒരു മൊട്ടു വിരിഞ്ഞപ്പോള്‍ ' എന്ന ചിത്രം സംവിധാനം ചെയ്തു. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ . വിവാഹിതന്‍ .


ബഷീര്‍ അഹമ്മദ് പി.വി


ലിബര്‍ട്ടി താര പ്രൊഡക്ഷന്‍സ് ആന്റ് ഡിസ്ട്രിബ്യൂഷന്‍, ലിബര്‍ട്ടി പാരഡൈസ് കോംപ്ലക്സ്, എ.വി.കെ.നായര്‍ റോഡ്, തലശ്ശേരി-1. ഫോണ്‍: 2341876, 2341484. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ബഷീര്‍ പി.വി.


ലിബര്‍ട്ടി റോയല്‍ പ്രൊഡക്ഷന്‍സ്, എ.വി.കെ.നായര്‍ റോഡ്, തലശ്ശേരി. 0490-2341876, 235402


ബോബന്‍ കുഞ്ചാക്കോ


ഉദയാ ചിത്രങ്ങളില്‍ ബാലതാരമായിട്ടായിരുന്നു ബോബന്‍ കുഞ്ചാക്കോയുടെ സിനിമാജീവിതം ആരംഭിച്ചത്.കിടപ്പാടം, നീലിസാലി, കടലമ്മ, ഉണ്ണിയാര്‍ച്ച തുടങ്ങിയ ചിത്രങ്ങളില്‍ ബാലനടനായി അഭിനയിച്ചു. കൂടാതെ പഴശ്ശിരാജ, ദുര്‍ഗ്ഗ, അച്ഛന്‍, ഭാര്യ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. സ്വീറ്റ് ഡ്രീംസ് എച്ച ഗാനം ആലപിച്ചാണ് ദുര്‍ഗ്ഗയില്‍ വേഷമിട്ടത്. ആഴി, സഞ്ചാരി, പാലാട്ട് കുഞ്ഞിക്കണ്ണന്‍, തീരംതേടുന്ന തിര, അനശ്വര ഗാനങ്ങള്‍ തുടങ്ങി പ്രസിദ്ധമായ ചിത്രങ്ങളിലൂടെ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിട്ടുണ്. പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, പഴയകാലത്തെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ എക്സല്‍ ഫിലിംസ്, 70കളുടെ അവസാനം സ്ഥാപിച്ച പാതിരപ്പള്ളിയിലെ എക്സല്‍ ഗ്ളാസ് ഫാക്ടറി എന്നിവയുടെ സാരഥി ബോബന്‍ കുഞ്ചാക്കോ ആയിരുന്നു.

യശ്ശശരീരനായ കുഞ്ചാക്കോയുയെടും അന്നമ്മ കുഞ്ചാക്കോയുടെയും മകനായി 1949ല്‍ ജനിച്ചു. പ്രമുഖ സിനിമാ നിര്‍മ്മാതാവ് നവോദ അപ്പച്ചന്റെ സഹോരപുത്രന്‍ കൂടിയാണ് ബോബന്‍ കുഞ്ചാക്കോ. സഹോദരങ്ങള്‍: മോളി ഫ്രാന്‍സിസ്, സുമി ചാക്കോ, ടെസി മാത്യു എന്നിവരാണ്. ഭാര്യ മോളി തൃശ്ശൂര്‍ ചാലക്കുടി പുല്ലന്‍കുടുംബാംഗം. മക്കള്‍: കുഞ്ചാക്കോ ബോബന്‍, അനു, മിനു. മരുമകന്‍: ദീപു (എന്‍ജിനിയര്‍). 2004ല്‍ അന്തരിച്ചു.


ബോബി നായര്‍


കായല്‍ ഫിലിംസ്, യു.ആര്‍.എ.121-എ, നന്ദാവനം, വിവേകാനന്ദപുരം, പേരൂര്‍ക്കട, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ചന്ദ്രകുമാര്‍ എസ്


മാളവിക പ്രൊഡക്ഷന്‍സ്, സുജ ഭവന്‍, പട്ടുകുന്നേല്‍, കല്ലയം, തിരുവനന്തപുരം. ഫോണ്‍: 98471 68445. , 0471-2732759. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ചൗധരി ആര്‍.ബി


സൂപ്പര്‍ ഗുഡ്ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, 32, നോര്‍ത്ത് ബോഗ് റോഡ്, ടി.നഗര്‍, ചെന്നൈ-600 017. ഫോണ്‍: 044-28155797, 28152541. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.130 News Items found. Page 2 of 13