നിര്‍മ്മാതാക്കള്‍

ഗോവിന്ദന്‍കുട്ടി എ.വി


ബാബ ക്രിയേഷന്‍സ്, സത്യാലയം, തലാപ്പ്, കണ്ണൂര്‍. ഫോണ്‍: 98956 87886. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഹംസ എം.എം


കലാസംഘം, 36/206, താഴത്തങ്ങാടി, കോട്ടയം. ഫോണ്‍: 0481-2441938. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഹരി പോത്തന്‍


കെപിഎസിയുടെ അനശ്വര നാടകങ്ങളിലൊന്നായ അശ്വമേധം സിനിമയാക്കിയാണ് ഹരി പോത്തന്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്നത്. 1969ല്‍ സുപ്രിയയുടെ ബാനറിലായിരുന്നു ഈ ചിത്രമെത്തിയത്. എ വിന്‍സന്റായിരുന്നു സംവിധായകന്‍. അശ്വമേധത്തിന്റെ വിജയത്തോടെ ഹരിപോത്തന്‍ എന്ന നിര്‍മ്മാതാവ് മലയാള സിനിമയുടെ ഭാഗമാകുകയായിരുന്നു. 1968ല്‍ രണ്ടാമത്തെ ചിത്രമായ തുലാഭാരം റിലീസായി. ഈ ചിത്രം മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലായി. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും തുലാഭാരം നേടി. ശാരദയ്ക്ക് ആദ്യമായി ഉര്‍വ്വശി അവാര്‍ഡ് നേടിക്കൊടുത്തതും ഈ ചിത്രമാണ്.

1969ല്‍ ദേശീയ അവാര്‍ഡ് നേടിയ ആയിരം പാദസരങ്ങള്‍... എന്ന ഗാനവുമായി 'നദി' സൂപ്പര്‍ഹിറ്റ് ചിത്രം റിലീസായി. 1971ല്‍ പുറത്തുവന്ന കരകാണാക്കടലും ദേശീയാംഗീകാരം നേടി. പ്രയാണം, ഇതാ ഇവിടെവരെ, രതിനിര്‍വ്വേദം, തകര, ലോറി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അപര്‍ണ്ണ, അങ്കിള്‍ ബണ്‍ തുടങ്ങിയ ചിത്രങ്ങള്‍ ഹരിപോത്തന്‍ നിര്‍മ്മിച്ചവയാണ്.

തകരയിലൂടെ ഹരിപോത്തന്റെ ഏറ്റവും ഇളയ സഹോദരന്‍ പ്രതാപ്പോത്തന്‍, ലോറിയിലൂടെ അച്ചന്‍കുഞ്ഞ്, അപരനിലൂടെ ജയറാം തുടങ്ങിയ താരങ്ങള്‍ മലയാള സിനിമയില്‍ പ്രശസ്തി നേടിയവരാണ്. തമിഴില്‍ ആത്മ എന്ന പേരില്‍ ഒരു ചിത്രം നിര്‍മ്മിച്ചെങ്കിലും പരാജയമായിരുന്നു.
ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ കുളത്തുങ്കല്‍ തറവാട്ടില്‍ 1941ലായിരുന്നു ഹരി പോത്തന്‍ ജനിച്ചത്. അച്ഛന്‍: ജോസഫ് പോത്തന്‍. അമ്മ: പൊന്നമ്മ. രാഷ്ട്രീയക്കാരനായ അച്ഛനെപ്പോലെ ഹരിപോത്തനും വളരെ ചെറുപ്പത്തിലേ നല്ലൊരു പ്രാസംഗികനായിരുന്നു. തിരുവല്ല മാര്‍ത്തോമ്മ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഇവിടെവച്ച് ഹരിയുടെ ഏറ്റവും അടുത്ത സുഹൃത്ത് പില്‍ക്കാലത്ത് പ്രശസ്ത നടനായ സോമനായിരുന്നു. ഇതിനിടയില്‍ സിനിമയില്‍ ഹരംകയറിയ ഹരി സിനിമ നിര്‍മ്മിക്കാന്‍ തിരുമാനിക്കുകയായിരുന്നു.

1987ല്‍ മകള്‍ സുപ്രിയയുടെ ഭര്‍ത്താവ് മരിച്ചത് ഹരിക്കേറ്റ കനത്ത ആഘാതമായിരുന്നു. ഇതേത്തുടര്‍ന്ന് മദ്രാസിലെ വിജയ ഹോസ്പിറ്റലില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനായി. 1995 സെപ്തംബര്‍ 12ന് തിരുവനന്തപുരത്ത് അന്തരിച്ചു. മക്കള്‍: ആസാദ്, സുപ്രിയ, അജിത.


ഹരികുമാര്‍ എന്‍.ആര്‍


അനന്തിക പിക്ച്ചേഴ്സ് 10-ജി.ഡി.സ്ട്രീറ്റ്, റൈസ് കോഴ്സ് റോഡ്, കോയമ്പത്തൂര്‍-641 018. ഫോണ്‍: 0422-22181413, 2214443. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഹൌളി പോട്ടൂര്‍


'കണ്ണാടിപ്പൂക്കള്‍' എന്ന തമിഴ് സിനിമ പാര്‍ട്ട്ണര്‍ഷിപ്പില്‍ നിര്‍മ്മിച്ചാണ് ഹൌളി പോട്ടൂര്‍ സിനിമാരംഗത്ത് എത്തിയത്. മഞ്ഞുപോലൊരു പെണ്‍കുട്ടി, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, പളുങ്ക് എന്നിവയാണ് മറ്റു സിനിമകള്‍. ഇപ്പോള്‍ അമേരിക്കയില്‍ ഗ്യാസ് സ്റ്റേഷന്‍ ബിസിനസ്സ് നടത്തുന്ന ഹൌളി പോട്ടൂരിന്റെ വിലാസം കോട്ടയത്തെ നാഗമ്പടത്തുള്ള പോട്ടൂര്‍ ഹൌസ് ആണ്.

പി സി ചാക്കോയുടെയും മേരി ചാണ്ടിയുടെയും മകനായി 1957ല്‍ കോട്ടയത്ത് ജനിച്ചു. കോട്ടയം എസ്എച്ച് മൌണ്ട് സ്കൂള്‍, മാര്‍ ബസേലിയസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബിഎസ്സി ബിരുദധാരിയാണ്. ഭാര്യ: ലയ്സമ്മ. രണ്ട് മക്കള്‍. സഹോദരന്‍ അലന്‍ പോട്ടൂരും നിര്‍മ്മാതാവാണ്.


ഹെന്‍ട്രി


പങ്കജ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്-33, ത്യാഗരാജ സ്ട്രീറ്റ്, ടി.നഗര്‍, ചെന്നൈ-600 617. ഫോണ്‍: 044-28142061. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഇന്നസെന്‍റ്


ഇളക്കങ്ങള്‍ , വിടപറയുംമുമ്പേ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ആത്മമിത്രമായ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് തുടങ്ങിയ ശത്രു കമ്പൈന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ ബാനറിലാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചത്. ഇവയില്‍ അഭിനയിക്കുകയും ചെയ്തു. അങ്ങനെ മലയാള സിനിമയില്‍ സ്വന്തമായി ഒരു സ്ഥാനം നേടി. ചെറുപ്പംമുതലേ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്ന ഇന്നസെന്റിന്റെ ആദ്യചിത്രം 'നൃത്തശാല' യാണ് തുടര്‍ന്നും ചില ചിത്രങ്ങളില്‍ അഭിനയിച്ചു. എല്ലാം ചെറിയ വേഷങ്ങള്‍ . മഴവില്‍ക്കാവടി, കിലുക്കം, ദേവാസുരം, റാംജി റാവു സ്പീക്കിംഗ്, ഗോഡ് ഫാദര്‍ , വിയറ്റ്നാം കോളനി, ഹിറ്റ്ലര്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. നിരവധി തവണ സംസ്ഥാന അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റാണ് അദ്ദേഹം.

ഇരിങ്ങാലക്കുടയില്‍ വറീതിന്റെയും മാര്‍ഗ്ഗലീത്തയുടെയും മകനായി 1948-ല്‍ ജനനം. ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റ്, ഗവണ്‍മെന്‍റ് ബോയ്സ് ഹൈസ്കൂള്‍ , നാഷണല്‍ ഹൈസ്കൂള്‍ , ഡോണ്‍ ബോസ്കോ എസ്. എന്‍ . എച്ച്. എസ്. എസ് എന്നീ സ്കൂളുകളില്‍ വിദ്യാഭ്യാസം. എട്ടാം ക്ലാസോടെ പഠിപ്പുനിര്‍ത്തി. തീപ്പെട്ടിക്കമ്പനി, ലെതര്‍ വ്യാപാരം തുടങ്ങി പല തൊഴിലുകളും ചെയ്തു. ഇടയ്ക്ക് രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായി. ഭാര്യ: ആലീസ്. മകന്‍ : സോണറ്റ് വിവാഹിതനാണ്.


ജെ സി ഡാനിയല്‍



മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയല്‍ സിനിമയുണ്ടായി മുപ്പതാം വര്‍ഷം ഒരു മലയാള സിനിമ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററും ഛായാഗ്രാഹകനും നടനും നിര്‍മ്മാതാവുമായ ഈ ബഹുമുഖപ്രതിഭയ്ക്ക് പല തടസ്സങ്ങളും നേരിടേണ്ടിവന്നു. നാലുലക്ഷം രൂപയ്ക്ക് സ്വന്തം പേരിലുള്ള സ്ഥലം വിറ്റുകിട്ടിയ പണംകൊണ്ട് 1926ല്‍ തിരുവനന്തപുരം പട്ടത്ത് ദ ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് എന്ന പേരില്‍ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. അവിടെയാണ് 'വിഗതകുമാരന്‍' എന്ന ആ്യ മലയാള സിനിമ നിര്‍മ്മിച്ചത്. 1928ല്‍ റിലീസായ വിഗതകുമാരന്‍ 1929ലെ പബ്ളിക് മിറര്‍ സമ്മാനം നേടി. സാമൂഹിക വിഷയം പ്രമേയമാക്കിയ വിഗതകുമാരന്‍ മറ്റ് ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍നിന്ന് വിഭിന്നമായിരുന്നു.
1893ല്‍ നാഗര്‍കോവിലിലെ അഗസ്തീശ്വരത്ത് ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആയോധനകലയില്‍ നിപുണനായിരുന്ന അദ്ദേഹം 22- വയസ്സില്‍ 'ഇന്ത്യന്‍ ആര്‍ട്ട് ഓഫ് ഫെന്‍സിംഗ് ആന്റ് സോര്‍ഡ് പ്ളേ' എന്ന പുസ്തകം ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചു.

എല്ലാ കലകളിലും നിപുണനായിരുന്ന അദ്ദേഹം 1975 മേയില്‍ അന്തരിച്ചു. ആ പ്രതിഭയെ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ മലയാള സിനിമയുടെ പിതാവായി ആദരിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മലയാള സിനിമയിലെ സമഗ്രസംഭാവനകള്‍ നല്‍കുന്ന വ്യക്തിക്ക് 1992 മുതല്‍ ജെ സി ഡാനിയല്‍ അവാര്‍ഡും ഏര്‍പ്പെടുത്തി.

1992- ടി ഇ വാസുദേവന്‍, 1993- തിക്കുറിശ്ശി സുകുമാരന്‍നായര്‍, 1994- പി ഭാസ്ക്കരന്‍, 1995- അഭയദേവ്, 1996- എ വിന്‍സന്റ്, 1997- കെ രാഘവന്‍, 1998- വി ദക്ഷിണാമൂര്‍ത്തി, 1999- ജി ദേവരാജന്‍, 2000- കൃഷ്ണന്‍നായര്‍ എന്നിവര്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചു.


ജെയിന്‍ പള്ളത്തേട്ട്


തിരുനക്കര ഫിലിംസ്, ടെമ്പിള്‍ റോഡ്, പള്ളത്തേട്ടു ഹൗസ്, കോട്ടയം -1. ഫോണ്‍: 0481-2567472, 2581185. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ജലീല്‍ കെ.എ (മിലാന്‍ ജലീല്‍)


ഗാലക്സി മള്‍ട്ടി മീഡിയ, 59/550, ഒന്നാംനില, ശ്രീപദം, എല്‍.ജേക്കബ് റോഡ്, കൊച്ചി. ഫോണ്‍: 0484-2353034. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.



130 News Items found. Page 4 of 13