സ്മൃതി

എ. കെ ലോഹിതദാസ്


Lohithadas A K

തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.ലോഹിതദാസ് ഹൃദയാഘാതത്തെതുടര്‍ന്ന് 2009 ജൂണ്‍ 28 രാവിലെ 10-55-ന് എരണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.

തിരക്കഥാകൃത്ത്, സംവിധായകന്‍ എന്ന നീലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ലോഹിതദാസ്, സിബി മലയില്‍ സംവിധാനംചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തില്‍ തിരക്കഥ എഴുതിയാണ് സിനിമയില്‍ പ്രവേശിച്ചത്. കിരീടം, ചെങ്കോല്‍, കന്മദം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സല്ലാപം, മൃഗയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഏകദേശം അമ്പതോളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

ആദ്യം സംവിധാനംചെയ്ത ചിത്രം 'ഭൂതക്കണ്ണാടി' . തുടര്‍ന്ന് അരയന്നങ്ങളുടെ വീട്,കാരുണ്യം, ജോക്കര്‍, കന്മദം, സൂത്രധാരന്‍ ഓര്‍മ്മച്ചെപ്പ്, കസ്തൂരിമാന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. ഭൂതക്കണ്ണാടിയുടെ സംവിധാനത്തിന് നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി. 1997-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും 'ഭൂതക്കണ്ണാടി' നേടി. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും ഈ ചിത്രത്തിലൂടെ ലോഹിതദാസ് കരസ്ഥമാക്കി.

കരുണാകരന്റെയും മായിയമ്മയുടെയും മകനായി 1955-ല്‍ ജനിച്ചു. അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്നാണ് മുഴുവന്‍ പേര്. എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാഭ്യാസം. വീണ്ടും ചിലവീട്ടുകാര്യങ്ങള്‍, ഉദയനാണ് താരം, സ്റ്റോപ് വയലന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

ഭാര്യ : സിന്ധു. മക്കള്‍ ‍: ഹരികൃഷ്ണന്‍ വിജയ്ശങ്കര്‍ , മൂന്ന് സഹോദരങ്ങള്‍ .


നമ്പ്യാര്‍ എം.എന്‍


തമിഴ് നടന്‍ എം.എന്‍ നമ്പ്യാര്‍ (89) വാര്‍ദ്ധക്യസഹജമായ അസുഖം നിമിത്തം 2008 നവംബര്‍ 19ന് അന്തരിച്ചു.

അമ്മ, ചന്ദ്രബിംബം, തടവറ എന്നീ മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. പെരുമ്പാവൂര്‍ സ്വദേശി.

.


എം.എസ്.മണി


സംവിധായകനും ചിത്രസംയോജകനുമായ എം.എസ്.മണി ഹൃദയസംബന്ധമായ അസുഖം കാരണം 2008 മാര്‍ച്ച് 8-ന് ചെന്നെയിലെ രാമചന്ദ്രഹോസ്പിറ്റിലില്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഭാര്യ സീതാമണി ഒരു മകന്‍ കാര്‍ത്തിക്.

പ്രശസ്തസംവിധായകന്‍ ഹരിഹരന്റെ അസിസ്റ്റന്റായാണ് എം.എസ്.മണി സിനിമാലോകത്ത് എത്തിയത്. ഡോക്ടര്‍ , സത്യഭാമ, സുബൈദ, തളിരുകള്‍ , വിലക്കപ്പെട്ട ബന്ധങ്ങള്‍ , ജലകന്യക എന്നിവയാണ് അദ്ദേഹം സ്വന്തമായി സംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍ .

മുന്നൂറോളം ചിത്രങ്ങള്‍ക്ക് എഡിറ്റിംഗ് നടത്തിയിട്ടുണ്ട്. കഥാപുരുഷന്‍ , വിധേയന്‍ , സര്‍ഗ്ഗം, ഒരു വടക്കന്‍വീരഗാഥ, അനന്തരം, അമൃതംഗമയ തുടങ്ങിയചിത്രങ്ങളുടെ എഡിറ്റിംഗ് ദേശീയനിലയില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി . കൂടാതെ തമിഴ്. ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുണ്ട്.

നഖക്ഷതങ്ങള്‍ , അയ്യര്‍ ദി ഗ്രേറ്റ് എന്നീ ചിത്രങ്ങളിലെ എഡിറ്റിംഗിന് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ഹരിഹരന്റെ പ്രേംപൂജാരിയാണ് എഡിറ്റര്‍ എന്ന നിലയിലെ അവസാനത്തെ ചിത്രം.


എം.ഒ.ദേവസ്യ


M. O. Devasia

മേക്ക് -അപ്പ് മാന്‍ എം.ഒ.ദേവസ്യ (72) 2008 ജനുവരി 14ന് അന്തരിച്ചു.


മച്ചാന്‍ വര്‍ഗ്ഗീസ്


ഹാസ്യനടന്‍ മച്ചാന്‍ വര്‍ഗ്ഗീസ് അര്‍ബുദത്തെ തുടര്‍ന്ന് 2011 ഫെബ്രുവരി 3ന് അന്തരിച്ചു.

ആദ്യചിത്രം മാന്നാര്‍മത്തായി സ്പീക്കിംഗ് . തന്റേതായ അഭിനയശൈലിയിലൂടെ നല്ലൌരു അഭിനേതാവായി ശ്രദ്ധനേടി. മീശമാധവനിലെ ലൈന്‍മാന്‍ ലോനപ്പന്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. അവസാനചിത്രം ബോംബെ മിഠായി


ഓര്‍മ്മകളില്‍ റാണിചന്ദ്ര


malayalam actress rani chandra

മലയാള സിനിമയുടെ ഗ്യഹാതുരതകളില്‍ എന്നും റാണിചന്ദ്രയുണ്ടാവും. സ്വപ്നാടനത്തിലെയും ചെമ്പരത്തിയിലെയും വേഷങ്ങള്‍ അവരിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നതായിരുന്നു. ഒരു വിമാന അപകടത്തില്‍ എരിഞ്ഞടങ്ങുമ്പോഴും അവര്‍ ബാക്കി വച്ചു പോയ അനവധി കഥാപാത്രങ്ങളിലൂടെ അവരിന്നും ജീവിക്കുന്നു. ഒക്ടോബര്‍ 12 ന് റാണിചന്ദ്ര അരങ്ങൊഴിഞ്ഞിട്ട് നാല്‍പത് വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയി.

റാണിയുടെ ആദ്വ്യചിത്രമായിരുന്നു അഞ്ച് സുന്ദരികള്‍. റാണിയുടെ അച്ഛന്‍ ചന്ദ്രന്‍ മകള്‍ക്കു വേണ്ടി നിര്‍മ്മിച്ച അഞ്ചുസുന്ദരികളില്‍ ഒരു സുന്ദരി റാണി ആയിരുന്നു. സ്വപ്നാടനത്തിലെ അഭിനയത്തിലൂടെ മികച്ച നടിയായി സിനിമാലോകം റാണിയെ അംഗീകരിച്ചു.

മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ട പത്താംക്ളാസ്സുകാരി താരലോകത്തിലെ മിന്നും താരമായത് പെട്ടെന്നായിരുന്നു. ലക്ഷ്മി വിജയം നെല്ല് അഗീകാരം രണ്ടുപെണ്‍കുട്ടികള്‍ ചെമ്പരത്തി അയോദ്ധ്യ ജീസസ് ആലിംഗനം സ്വിമ്മിഗ്പൂള്‍ റാണിയിലെ നടിയെ അടയാളപ്പെടുത്തിയത് കെ.ജി ജോര്‍ജ്ജിന്റെ സ്വപ്നാടനത്തിലെ വേഷമായിരുന്നു.

തമിഴില്‍ കമല്‍ഹാസന്റെ നായികയായ തേന്‍ ചിന്നിതെവാനം സൂപ്പല്‍ഹിറ്റായിരുന്നു. ഭദ്രകാളി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായ ഉണ്ടായ വിമാന അപകടത്തില്‍ റാണി എന്നന്നേക്കുമായി പടിയിറങ്ങിപ്പോയത്.


തിരക്കഥക്കപ്പുറത്തേക്ക് റ്റി.എ.റസാക്ക്


Malayalam script writer TA Rasaq passes away

തിരക്കഥാക്യത്തും സിനിമാ പ്രവര്‍ത്തകനുമായിരുന്ന റ്റി.എ.റസാക്ക് അരങ്ങൊഴിഞ്ഞു. ഒരുപാട് കഥാപാത്രങ്ങളിലൂടെയും കഥകളിലൂടെയും മലയാളികളോട് സംവദിച്ച അദ്ധേഹത്തിന്റെ കഥകള്‍ സാധാരണക്കാരുടെ വേദനകളും നിസഹായതയും നിറഞ്ഞതായിരുന്നു. അസുഖബാധിതനായി ഏറെക്കാലം ചികിത്സയിലായിരുന്നു റസാഖ്.

തെരുവു സര്‍ക്കസിന്‍െറ വിഷ്ണുലോകങ്ങളും മനുഷ്യ നന്‍മയുടെ പെരുമഴക്കാലവും അനശ്വരത്തിലേയും ഗസലിലേയും നിഷ്കളങ്ക പ്രണയങ്ങളിലേക്കും നമ്മള്‍ റസാഖീന്റെ കൈപിടിച്ചാണ് എത്തിയത് അമാനുഷികരല്ലാത്ത നായകന്‍മാരായിരുന്നു ഈ ചിത്രങ്ങളുടെ മുഖമുദ്ര.

ബസ്കണ്ടക്ടര്‍, കാണാക്കിനാവ്, നാടോടി, ഭൂമിഗീതം, സ്നേഹം, താലോലം, സാഫല്യം, വാല്‍ക്കണ്ണാടി ,മാറാത്തനാട് , വേഷം, രാപ്പകല്‍ എന്നിവയാണ് റസാഖിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. എ.ടി അബുവിന്റെ ധ്വനിയില്‍ സഹസംവിധായകനായാണ് റസാഖ് സിനിമയില്‍ എത്തിയത്. ആദ്യ തിരക്കഥ ഘോഷയാത്രയുടേതായിരുന്നു എങ്കിലും കമല്‍ചിത്രമായ വിഷ്ണുലോകമാണ് റസാഖീന്റേതായി ആദ്യം പുറത്തിറങ്ങിയ ചിത്രം.1977 ല്‍ പുറത്തിറങ്ങിയ കാണാക്കിനാവിലൂടെ മികച്ച കഥക്കും തിരക്കഥക്കുമുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഈ ചിത്രം മികച്ച പ്രമേയത്തിനുള്ളദേശീയ അവാര്‍ഡും നേടി. 2004 ല്‍ പെരുമഴക്കാലത്തിലൂടെ മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരവും കോഴിക്കോടിന്റെ മണ്ണിലെത്തിച്ചത് റസാഖ് ആയിരുന്നു.

2016ല്‍ ഇറങ്ങിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനാണ് അവസാനമായി തിരക്കഥ എഴുതിയത്.


മങ്കട രവിവര്‍മ്മ


Mankada Ravi Varma

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ മങ്കട രവിവര്‍മ്മ 2010 നവംബര്‍ 22-ന് ചെന്നെയില്‍ അന്തരിച്ചു. ഏറെനാളായി അല്‍ഷിമേഴ്സ് രോഗബാധിതനായിരുന്നു അദ്ദേഹം.

അവന്‍ എന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചുകൊണ്ടാണ് മങ്കട രവിവര്‍മ്മ എന്ന എം.സി.രവിവര്‍മ്മ മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്നത്. വിഖ്യാതചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രങ്ങള്‍ക്കു വേണ്ടി ഒരുക്കിയ ദൃശ്യങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്.

1926 ജൂണ്‍ 4-ന് എം.സി.കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെയും എ.എം.പരമേശ്വര ഭട്ടതിരിപ്പാടിന്റെയും മകനായി മലപ്പുറം ജില്ലയില്‍ ജനിച്ചു. പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഛായാഗ്രഹണവും ശബ്ദലേഖനവും പഠിച്ചു. ബോംബെ ഫിലിംസ് ഡിവിഷനിലും പരിശീലനം നേടി.

1970-ല്‍ ഓളവും തീരവും എന്ന ചിത്രത്തിലൂടെ ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് നേടി. തുടര്‍ന്ന് 1972, 74, 81, 83, 84, 2002 എന്നീ വര്‍ഷങ്ങളിലും ഇതേ പുരസ്കാരം നേടി. സ്വയംവരം എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് 1973-ല്‍ ദേശീയപുരസ്കാരവും ലഭിച്ചു.

നോക്കുകുത്തി (1984), കുഞ്ഞിക്കൂനന്‍ (1989)എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന് ദേശീയ അവാര്‍ഡും ചലച്ചിത്ര ജൂറിയുടെ പ്രത്യേകപരാമര്‍ശവും ലഭിച്ചിട്ടുണ്ട്. മലയാളചലച്ചിത്രരംഗത്തിന് അദ്ദേഹം നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് കേരളസര്‍ക്കാര്‍ 2006-ലെ ജെ.സി.ദാനിയേല്‍ പുരസ്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2002-ലെ നിഴല്‍ക്കൂത്ത് ആണ് അദ്ദേഹം ഛായാഗ്രഹണം നടത്തിയ അവസാനചിത്രം.


മോനിലാല്‍


നടന്‍ മോനിലാല്‍ (35) തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് വച്ച് 2008 മെയ് 10ന് വാഹനാപകടത്തില്‍പ്പെട്ട് അന്തരിച്ചു.


എന്‍.ഗോപാലകൃഷ്ണന്‍


പ്രിയദര്‍ശന്റെ സ്ഥിരം ചിത്രസംയോജകനും, തേന്മാവിന്‍കൊമ്പത്തിന്റെ നിര്‍മ്മാതാവുമായിരുന്ന എന്‍.ഗോപാലകൃഷ്ണന്‍ (75) 2008 മാര്‍ച്ച് 9 ഹൃദയാഘാതംമൂലം അന്തരിച്ചു39 News Items found. Page 2 of 4