സ്മൃതി

നവംബറിന്റെ നഷ്ടം; നരേന്ദ്രപ്രസാദ് - സനിത അനൂപ്


Remembering Narendra Prasad

മലയാളസിനിമയിലെ തറവാട്ടില്‍ പിറന്ന വില്ലന്‍ഭാവമായിരുന്നു നമുക്ക് നരേന്ദ്രപ്രസാദ്. അധ്യാപകന്‍ നാടകക്യത്ത് സാഹിത്യനിരൂപകന്‍ നാടകനടന്‍ നാടകസംവിധായകന്‍ എന്നിങ്ങനെ പടര്‍ന്നുപന്തലിച്ച ഒരു ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം.

1980 കളിലെ നാട്യഗ്യഹമാണ് അദ്ദേഹത്തിന്റെ ആദ്യഅരങ്ങുകള്‍. 14 നാടകങ്ങള്‍ നാട്യഗ്യഹത്തിലൂടെ അദ്ദേഹം നമുക്കായി സംവിധാനം ചെയ്തു. ഭരത് മുരളിയെപ്പോലുള്ള പ്രതിഭകളെ മലയാള നാടകവേദിയ്ക്കും സിനിമയ്ക്കും സമ്മാനിച്ചത് ഇദ്ദേഹത്തിന്റെ നാട്യഗ്യഹമായിരുന്നു. സാമ്പത്തികബാധ്യതകള്‍ മൂലം നാട്യഗ്യഹം പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ 1989 ല്‍ അസ്ഥികള്‍ പൂക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് നരേന്ദ്രപ്രസാദിന്റെ സിനിമാപ്രവേശം.

ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദ ഏറെ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, തലമുറ, യാദവം, മേലെപ്പറമ്പില്‍ ആണ്‍വീട്, വാര്‍ധക്യപുരാണം നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതിഭ അടയാളപ്പെടുത്തിയതായിരുന്നു ഓരോ വേഷപ്പകര്‍ച്ചകളും.

പദ്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വനില്‍ ഗന്ധര്‍വ്വശബ്ദമായും രാജശില്‍പിയില്‍ ബാബുആന്റണിയുടെ രാജശബ്ദമായും നരേന്ദ്രപ്രസാദ് നമുക്കൊപ്പം ഉണ്ടായിരുന്നു. പ്യൈകത്തിലെ ദേവദത്തന്‍ ചെമ്മാന്തിരിപ്പാടും ആറാംതമ്പുരാനിലെ അപ്പന്‍ തമ്പുരാനും സ്ക്രീനില്‍ മാത്രമല്ല ഓരോ മലയാളിയുടെ ഹ്യദയങ്ങളിലുമാണ് ഇന്നും സ്പന്ദിയ്ക്കുന്നത്.

അരങ്ങിലും സാഹിത്യത്തിലും സമഗ്രസംഭാവനകള്‍ നല്‍കിയ നരേന്ദ്രപ്രസാദ് ഒരു ബഹുമുഖപ്രതിഭയായിരുന്നു എന്നതില്‍ സംശയമില്ല. 2003 നവംബര്‍ 3 ന് അരങ്ങിനും ദേശങ്ങള്‍ക്കുമപ്പുറം യാത്രയായ നടനു പകരക്കാരനാവാന്‍ ഇന്നും മലയാളസിനിമയില്‍ മറ്റൊരാളില്ല എന്നത് നിസംശയം പറയാം.


ഇനി ഓര്‍മ്മയില്‍ ശശികപൂര്‍


Remembering Shashi Kapoor

വെള്ളിത്തിരയിലെ കാല്‍പനീകനായകന്‍ ഇനി ഓര്‍മ്മകളില്‍. ഹോളിവുഡിലും ബ്രിട്ടീഷ് സിനിമകളിലും നിറഞ്ഞുനിന്ന ആദ്യഇന്ത്യന്‍താരമായിരുന്നു ശശികപൂര്‍.നാടകനടനായിരുന്ന പിതാവ് പ്യഥ്വിരാജ്കപൂറിന്റെ തീയേറ്റേഴ്സ് നാടകങ്ങളിലായിരുന്നു ശശികപൂറിന്റെ അഭിനയത്തുടക്കം.

കച്ചവടസിനിമയോടൊപ്പം സമാന്തരചിത്രങ്ങളുടെയും ഭാഗമായിരുന്നു എന്നും ഈ കലാകാരന്‍. അന്തര്‍ദേശീയ സിനിമകളിലും അഭിനയിച്ചിരുന്ന ഇദ്ധേഹം ഒരു റഷ്യന്‍ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് പദ്മഭൂഷണ്‍ തുടങ്ങിയ അവാര്‍ഡുകള്‍ നല്‍കി രാജ്യം ശശികപൂറിനെ ആദരിച്ചിട്ടുണ്ട്.


മലയാളത്തിന്റെ ശ്രീ - ശ്രീവിദ്യ


remembering srividya malayalam actress

നാലുപതിറ്റാണ്ടു കാലം മലയാളസിനിമയുടെ പൂമുഖത്ത് ഐശ്വര്യമായി ശ്രീവിദ്യയുണ്ടായിരുന്നു. സ്വാഭാവിക അഭിനയത്തിലൂടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും മാത്യത്വത്തിന്റെയും ലാസ്യഭാവങ്ങളായിരുന്നു നമുക്ക് ശ്രീവിദ്യ. ചമയങ്ങളില്ലാതെ ശ്രീവിദ്യ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് 19.10.2016 പത്തുവര്‍ഷം.

അഞ്ചുവയസ്സില്‍ ഭരതനാട്യം പഠിച്ചു തുടങ്ങിയ ശ്രീ ന്യത്തത്തിന്റെയും സംഗീതത്തിന്റെയും ലോകത്താണ് പിച്ചവച്ചത്. അസ്വാരസ്യങ്ങളുള്ള ബാല്യവും നിയന്ത്രണങ്ങളില്ലാത്ത യൗവ്വനവുമായി് 13 വയസ്സില്‍ ശ്രീവിദ്യ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തി. ചെണ്ട ആയിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. ചട്ടമ്പിക്കവലയാണ് ശ്രീവിദ്യയിലെ നടിയെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ ചിത്രം.

വിവിധ ഭാഷകളിലായി 850 ചിത്രങ്ങളില്‍ ശ്രീവിദ്യ അഭിനയിച്ചു. 1979 ല്‍ ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച 1,983 ല്‍ രചന ,1992 ല്‍ ദൈവത്തിന്റെ വിക്യതികള്‍ എന്നീ ചിങ്ങ്രളിലെ അഭിനയ മികവിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഈ പ്രതിഭയെത്തേടിയെത്തി.

ഒരുകാലത്ത് നമ്മുടെ ശീലങ്ങളില്‍ ഒന്നായിരുന്നു മധു ശ്രീവിദ്യ താരജോഡി. കമലഹാസനുമായുണ്ടായ പ്രണയവും അതിന്റെ നീറ്റലും അവരെ സുരക്ഷിതമല്ലാത്ത ഒരു ദാമ്പത്യത്തിലെത്തിച്ചു. വിവാഹമോചനത്തിലൂടെ ജീവിതത്തിനോട് പടവെട്ടിയ ശ്രീ സ്വന്തം സ്വത്തുക്കള്‍ തിരിച്ചു കിട്ടാനായി വീണ്ടും കോടതികള്‍ കയറി ഇറങ്ങി. അനുകൂലമായ വിധി നേടിയെടുത്തെങ്കിലും കാലം ഇവരെ വീണ്ടും സങ്കടക്കടലിലാക്കി.

പ്രമുഖ നടന്‍മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച ശ്രീ അര്‍ബുദ ബാധിതയായാണ് അരങ്ങൊഴിഞ്ഞത്. 53 വയസ്സില്‍ അരങ്ങൊഴിഞ്ഞ ഈ നായികയെ തറവാട്ടുമണമുള്ള കഥാപാത്രങ്ങളായാണ് ഇന്നും പ്രേക്ഷകര്‍ സ്നേഹിക്കുന്നത്. കാരണം മലയാളിയുടെ കാഴ്ച ശീലങ്ങളില്‍ ശ്രീവിദ്യ ഇന്നും തറവാട്ടമ്മയാണ്.


ശാന്ത പി.നായര്‍


ആദ്യകാല പിന്നണിഗായിക ശാന്ത പി.നായര്‍ 2008 ജൂലായ് 26ന് അന്തരിച്ചു.

തൃശൂര്‍ സ്വദേശിയായ ശാന്താ പൊതുവാള്‍ 'തിരമാല' എന്ന ചിത്രത്തില്‍ വിമല്‍കുമാറിന്റെ സംഗീതത്തില്‍ പി. ഭാസ്കരന്റെ 'കുരുവികളായ് ഉയരാം' എന്ന ഗാനം ആലപിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്. ഈ ചിത്രം 1953-ല്‍ പുറത്തിറങ്ങി. അതിനുശേഷം ധാരാളം ചിത്രങ്ങളില്‍ അവര്‍ പാടി. ബിരുദധാരിണിയായ ശാന്ത ആള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറായും ജോലി നോക്കിയിട്ടുണ്ട്. ആ കാലത്ത് എ.ഐ.ആറില്‍ തന്നെ പ്രോഗ്രാം എക്സിക്യൂട്ടീവ് പദവിലിയുണ്ടായിരുന്ന കെ.പത്മനാഭന്‍ നായരെ വിവാഹം കഴിച്ചതോടുകൂടി ശാന്താ പൊതുവാള്‍ ശാന്താ പി.നായരായി. ഇവരുടെ ഏകസന്താനമാണ് ഗായികയായ ലതാരാജു. 'നീലക്കുയി'ലിലെ 'ഉണരുണരു ഉണ്ണിക്കണ്ണാ...', 'രാരിച്ചന്‍ എന്ന പൗരനി' ലെ 'നാഴിയൂരിപ്പാലുകൊണ്ട് .....', ' ചതുരംഗത്തില്‍ ' കെ.എസ്. ജോര്‍ജ്ജുമായി പാടിയ 'വസന്ത രാവിന്റെ വാതില്‍ ' എന്നീ ഗാനങ്ങള്‍ സ്മരണയില്‍ നില്‍ക്കുന്നു.


കുടുംബ ബന്ധങ്ങളുടെ കഥാകാരന്‍ - ഷാഹിദ്


Scriptwriter TA Shahid

കുടുംബബന്ധങ്ങളുടെ കഥാകാരന്‍ അരങ്ങൊഴിഞ്ഞു. ബാലേട്ടന്‍, നാട്ടുരാജാവ്, അലിഭായ്, ബെന്‍ജോണ്‍സണ്‍, പച്ചക്കുതിര, താന്തോന്നി, രാജമാണിക്യം ഇവയെല്ലാം ഷാഹിദിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നതായിരുന്നു.

വി.എം വിനുവിന്റെ ബാലേട്ടനിലൂടെ മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രത്തെയാണ് ഷാഹിദ് വെള്ളിത്തിരയിലെത്തിച്ചത്. ഇന്നത്തെ ന്യജന്‍ സിനിമക്ക് അന്യമായ അച്ഛനും ചേട്ടനും അമ്മയുമുള്ള കുടുംബങ്ങളായിരുന്നു ഷാഹിദിലെ പ്രതിഭയുടെ അക്ഷരപച്ചകള്‍.

മമ്മൂട്ടിക്ക് കോമഡിയും നന്നായി വഴങ്ങുമെന്ന് തെളിയിച്ച രാജമാണിക്യവും ഈ തൂലികയുടേതായിരുന്നു. തിരുവനന്തപുരം ഭാഷപ്രയോഗങ്ങളും മമ്മൂട്ടിയുടെ ന്യൂലുക്കുമായി എത്തിയ ചിത്രവും സൂപ്പര്‍ഹിറ്റായിരുന്നു. അന്‍വര്‍റഷീദിനെ മലയാളസിനിമയില്‍ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു ഇത്.

മാമ്പഴക്കാലം പ്രവാസത്തിന്റെ നോവും കഥ പറഞ്ഞപ്പോള്‍ പിന്നാലെയെത്തിയ പച്ചക്കുതിരയും ബെന്‍ജോണ്‍സണും മത്സരവും വേണ്ടത്ര വിജയം നേടിയില്ല. പ്യഥ്വിരാജിനെ നായകനാക്കി ഒരുക്കിയ താന്തോന്നിയും അച്ചായന്‍ രീതിയില്‍ കഥ പറഞ്ഞ കുടുബചിത്രം തന്നെയായിരുന്നു. സ്വന്തമായി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് കട്ടും ആക്ഷനുമില്ലാത്ത ലോകത്തേക്ക് ഷാഹിദ് മഴ നനഞ്ഞിറങ്ങിപ്പോയത്.


സുജാത


പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രനടി സുജാത (58) ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് 2011 ഏപ്രില്‍ 6ന് ചെന്നൈയില്‍ അന്തരിച്ചു. എഴുപതുകളില്‍ മലയാളസിനിമയില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു സുജാത. എറണാകുളം ജംഗ്ഷന്‍ , ഭ്ഷ്ട്, സുജാത, തപസ്വിനി, ഒരു വിളിപ്പാടകലെ, അച്ചാണി, അവള്‍ ഒരു തുടര്‍ക്കഥ, ഉദയം കിഴക്കുതന്നെ, അന്നക്കിളി, അനുബന്ധം, മങ്കമ്മ ശപഥം, വിധി, അഹങ്കാരി തുടങ്ങിയവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍ . കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

എറണാകുളം മരട് സ്വദേശിയായ സുജാത 1952 ഡിസംബര്‍ 10-ന് ശ്രീലങ്കയിലാണ് ജനിച്ചത്. മലയാളിയാണെങ്കിലും കൂടുതലും തമിഴ് ചിത്രങ്ങളിലാണ് അവര്‍ അഭിനയിച്ചത്. എം.ജി.ആര്‍ , ശിവാജി ഗണേശന്‍ , മോഹന്‍ലാല്‍ , കൃഷ്ണ, ശോഭന്‍ ബാബു, കൃഷ്ണംരാജു, രജനീകാന്ത് തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം വേഷമിട്ട സുജാത ഏറ്റവും കൂടുതല്‍ അഭിനയിച്ചത് കമലാഹാസനോടൊപ്പമാണ്.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറിനിന്ന സുജാത വലിയൊരു ഇടവേളക്കു ശേഷം അമ്മ വേഷങ്ങളിലൂടെ തിരിച്ചുവന്നു. മലയാളത്തില്‍ ജലോത്സവം, ചന്ദ്രോത്സവം, മയൂഖം തുടങ്ങിയ സിനിമകളിലൂടെ വീണ്ടും ശ്രദ്ധേയയായി. നാഗാര്‍ജ്ജുനയുടെ രാമദാസു എന്ന തെലുങ്കു ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

പെല്ലി എന്ന ചിത്രത്തിലെ അഭിനയത്തിന് 1997ലെ നന്ദി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തമിഴ് നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും നേടിയിട്ടുണ്ട്. വിവാഹിത ഭര്‍ത്താവ് ജയകര്‍ മകന്‍ സജിത് മകള്‍ ദിവ്യ.


സുകുമാരി


Sukumari

പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ചിരുന്ന ഒരു തെന്നിന്ത്യന്‍ ചലച്ചിത്ര നടിയായിരുന്നു സുകുമാരി (1940 ഒക്ടോബർ 62013 മാർച്ച് 26). ചലച്ചിത്രരംഗത്ത്, 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളില്‍ ഒരാളായിരുന്നു അവര്‍. പത്താമത്തെ വയസ്സുമുതല്‍ സുകുമാരി സിനിമയിൽ അഭിനയിച്ചുതുടങ്ങി. തെന്നിന്ത്യൻ ഭാഷകളില്‍ 2000ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലചിത്രങ്ങൾ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2013 മാർച്ച് 26 ന്, ഹൃദയാഘാതത്തെ തുടര്‍ന്ന് എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.


ടി.കെ.ദേവകുമാര്‍


സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ , ആയുഷ്മാന്‍ ഭവ എന്നീ സിനിമകളുടെ നിര്‍മ്മാതാവ് ടി.കെ.ദേവകുമാര്‍ (രഘു 66) 2008 നവംബര്‍ 13ന് അന്തരിച്ചു.


ഓര്‍മ്മയില്‍ വിജയശ്രീ


Vijayasree still the Marilyn of Malayalam

മലയാളസിനിമയിലെ ആദ്യ മോഡേണ്‍ ഹീറോയിനായിരുന്നു വിജയശ്രീ. ഇരുപത്തിയൊന്നാം വയസ്സില്‍ എരിഞ്ഞടങ്ങുമ്പോള്‍ ഒരു പിടി ഹിറ്റ് സിനിമകളിലെ നായികയായിരുന്നു ഈ മിന്നും താരം. സാധാരണക്കാരിയായിരുന്ന വിജയശ്രീ സ്വപ്രയത്നത്താലാണ് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്തിയത്.

സിനിമാലോകത്തിന്റെ ചതിക്കുഴികളില്‍ വീണുപോയ വിജയശ്രീ 21- ാം വയസ്സിലാണ് ആത്മഹത്യ ചെയ്യുന്നത്. ബ്ളാക്ക വൈറ്റ് സിനിമകളിലെ ഗ്ളാമര്‍ഗേളായിരുന്നു ഈ നായിക. ആരാധകര്‍ മലയാളത്തിന്റെ മെര്‍ലിന്‍ മണ്‍റോ എന്നുപോലും വിശേഷിപ്പിച്ചിരുന്ന താരം ഇന്നത്തെ യുവതലമുറയുടെ ഓര്‍മ്മകളില്‍ പോലും എത്തിനോക്കുന്നില്ല.

സിനിമയിലെ അഞ്ചുവര്‍ഷങ്ങളില്‍ അവര്‍ നേടിയെടുത്ത ഹിറ്റുകളായിരുന്നു പൂജാപുഷ്പം, അങ്കത്തട്ട് തുടങ്ങിയ ചിത്രങ്ങള്‍.39 News Items found. Page 4 of 4