തിരക്കഥാകൃത്ത്

ദാമോദരന്‍ ആര്‍.കെ


ഫ്ലാറ്റ് നം.5, ഉത്പ്രേക്ഷ, റോസ് ഹെവന്‍, ഏലംകുളം റോഡ്, കലൂര്‍ പി.ഒ., കൊച്ചി-682 017 . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഡെന്നീസ് ജോസഫ്


1985-ല്‍ ജേസി സംവിധാനംചെയ്ത 'ഈറന്‍ സന്ധ്യക്ക്' തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. സൂപ്പര്‍ഹിറ്റായ 'നിറക്കൂട്ട്' എന്ന ചിത്രത്തിലൂടെ ജോഷിയുടെ സ്ഥിരം തിരക്കഥാകൃത്തായി. ശ്യാമ, ന്യൂഡല്‍ഹി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സ്ക്രിപ്റ്റ് എഴുതി. ആദ്യം സംവിധാനം ചെയ്ത 'മനു അങ്കിള്‍ ' എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. അഥര്‍വ്വം, അപ്പു, തുടര്‍ക്കഥ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്തു.

1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഏറ്റുമാനൂരില്‍ ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും ദേവമാതാ കോളേജില്‍നിന്ന് ബിരുദവും നേടിയശേഷം ഫാര്‍മസിയില്‍ ഡിപ്ലോമ നേടി. തുടര്‍ന്ന് 'ടക് ടക് ' എന്ന സിനിമാ മാസികയില്‍ സബ് എഡിറ്ററായി. അധികം വൈകാതെ ജോലി രാജിവച്ച് സുഹൃത്തുക്കളായ അശോകന്‍ , അമ്പിളി എന്നിവരുമായി ചേര്‍ന്ന് ഗായത്രി എന്ന പേരില്‍ ഒരു പ്രിന്റിംഗ് പ്രസ്സ് തുടങ്ങി. ഇതിനിടെ തിരക്കഥ എഴുതാന്‍ ചില അവസരങ്ങള്‍ വന്നു. നിര്‍ഭാഗ്യവശാല്‍ ഒന്നും വെളിച്ചംകണ്ടില്ല. സഹോദരങ്ങള്‍ ‍: നീന, ലിസ. ഭാര്യ: ലീന. മക്കള്‍ ‍: റോസി, അബി.


ഡോ.ഇക്ബാല്‍ കുറ്റിപ്പുറം


കൊമ്പത്തേയില്‍ ഹൗസ്, കുറ്റിപ്പുറം -679 571. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഗിരീഷ് പുത്തഞ്ചേരി


മലയാളത്തിലെ മികച്ച ഗാനരചയിതാക്കളിലൊരാളായ ഗിരീഷ് പുത്തഞ്ചേരി ബ്രഹ്മരക്ഷസ്സ്, പല്ലാവൂര്‍ ദേവനാരായണന്‍ വടക്കുംനാഥന്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്തുമായിരുന്നു. കിന്നരിപ്പുഴയോരം, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നീ
സിനിമകളുടെ കഥ ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. 1988-ല്‍ റിലീസായ ചക്രവാളത്തിനപ്പുറം എന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് നിമാഗാനരംഗത്തേക്കു പ്രവേശിച്ചത്. പുള്ളിക്കല്‍ കൃഷ്ണപണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1959 സെപ്റ്റംബര്‍ 23-ന് കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ചു. ആകാശവാണിക്കുവേണ്ടി ലളിതഗാനങ്ങള്‍ രചിച്ചുകൊണ്ട് ഗാനരചനാ മേഖലയിലേക്ക് പ്രവേശിച്ചു. നാന്നൂറോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ച അദ്ദേഹത്തിന് ഏഴുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ഹാപ്പി ഹസ്ബന്റ്സ് ആണ് ഗാനരചന നിര്‍വഹിച്ച അവസാന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി രാമന്‍പ്പോലീസ് എന്ന കഥയുടെ രചനാവേളയിലാണ് സുഖമില്ലാതായത് . 2010 ഫെബ്രുവരി 10-ന് അന്തരിച്ചു. ഭാര്യ ബീന, രണ്ടുമക്കള്‍ - ജിതിന്‍കൃഷ്ണന്‍, ദിനനാഥ്


ഗോവര്‍ദ്ധന്‍


വിലാസം : പൊയ്യേരി ഹൗസ്, വെസ്റ്റ് പൊന്നിയം, തെളിച്ചേരി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഹിരണ്‍ ജി


ട്രാന്‍സ് മിഷന്‍ എക്സിക്യൂട്ടീവ്, ആള്‍ ഇന്ത്യ റേഡിയോ, ബീച്ച് പി.ഒ., കോഴിക്കോട് - 673 032.


ജയശങ്കര്‍ പൊതുവത്ത്


പ്രേക്ഷക, ഡി.നം.3/1588, നളിനി സദനം കോമ്പൗണ്ട്,ചോയുണ്ണിമാസ്റ്റര്‍ റോഡ്, നടക്കാവ് പി.ഒ., കോഴിക്കോട് - 673 011


ഇസ്കാന്ദര്‍ മിര്‍സ കെ കെ


കാവുങ്കല്‍ ഹൗസ്, തളിക്കുളം പി.ഒ., തൃശൂര്‍ - 680 569. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജയചന്ദ്രന്‍ ബി


മാതൃഭൂമി ഡെയിലി, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജോണ്‍ പോള്‍


ആദ്യം തിരക്കഥയെഴുതിയ 'ചാമരം' എന്ന ചിത്രത്തിലൂടെയാണ് ജോണ്‍പോള്‍-ഭരതന്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. മര്‍മ്മരം, പാളങ്ങള്‍, ഓര്‍മ്മയ്ക്കായ്, കാതോടുകാതോരം, യാത്ര തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. മധ്യവര്‍ത്തി സിനിമകളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്ന ജോണ്‍ പോള്‍ ഐ വി ശശി സംവിധാനംചെയ്ത 'ഞാന്‍ ഞാന്‍ മാത്രം' എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിനിമാരംഗത്ത് എത്തുന്നത്. എറണാകുളം ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ സിനിമാ പ്രവര്‍ത്തകരുമായുണ്ടായിരുന്ന സൌഹൃദമാണ് ജോണ്‍പോളിനെ സിനിമയിലെത്തിച്ചത്.

എറണാകുളത്ത് പി വി പൌലോസിന്റെയും റബേക്കയുടെയും മകനായി 1950-ല്‍ ജനിച്ചു. കഥാകൃത്തും പത്രപ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: ഐഷാ എലിസബത്ത്. മകള്‍: നിഷാജോണ്‍.102 News Items found. Page 3 of 11