തിരക്കഥാകൃത്ത്

കെ.എസ്.നൗഷാദ്


വിലാസം : കിടപ്പാടം, തോട്ടക്കാട് പി.ഒ., കോട്ടയം-686 539. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കെ.ടി.മുഹമ്മദ്


കണ്ടംബച്ച കോട്ട്, അച്ഛനും ബാപ്പയും, കടല്‍പ്പാലം, രാജഹംസം തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്.

നാടകകൃത്ത് , സിനിമാസംവിധായകന്‍ , എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് കെ.ടി.മുഹമ്മദ്. 1929 നവംബറില്‍ മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ തൊടിയില്‍ കുഞ്ഞാമയുടെയും ഫാത്തിമക്കുട്ടിയുടെയും മകനായി ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തപാല്‍വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. നടി സീനത്തിനെ വിവാഹം കഴിച്ചുവെങ്കിലും ബന്ധം വേര്‍പിരിഞ്ഞു. ജിതിന്‍ ഏകമകനാണ്.

നാല്‍പ്പതിലധികം നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹത്തിന് കേരളസംഗീതനാടക അക്കാദമി പുരസ്കാരം, മദ്രാസ് സംഗീതനാടക അക്കാദമി പുരസ്കാരം, മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ്, പി.ജെ.ആന്റണി ഫൗണ്ടേഷന്‍ പുരസ്കാരം, പത്മപ്രഭ പുരസ്കാരം, എസ്.എല്‍ പുരം സദാനന്ദന്‍ പുരസ്കാരം എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

2008 മാര്‍ച്ച് 25-ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.


കെ.എം.എ റഹിം


ഏറനാടന്‍ ഫിലിംസ്, ചേരൂര്‍ പി.ഒ., തൃശൂര്‍


കലവൂര്‍ രവികുമാര്‍ഒറ്റയാള്‍ പട്ടാളം എന്ന ചിത്രത്തിന് തിരക്കഥയെഴുതി സിനിമാരംഗത്ത് വന്നു. ഇഷ്ടം, നമ്മള്‍, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഗോള്‍ എന്നിവ ശ്രദ്ധേയ ചിത്രങ്ങള്‍. ഒരിടത്തൊരു പുഴയുണ്ടായിരുന്നു എന്ന കുട്ടുകളുടെ ചിത്രം ഒരുക്കി. 2007ലെ ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് ഈ സിനിമക്കു ലഭിച്ചു. 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന കഥാസമാഹാരം എഴുതിയിട്ടുണ്ട്.

ആലപ്പുഴ കലവൂരില്‍ കുമാരന്റെയും എല്‍ എം പത്മിനിയുടെയും മകനായി 1967ലാണ് രവികുമാര്‍ ജനിച്ചത്. കണ്ണൂര്‍ നാറാണത്ത് യുപി സ്കൂള്‍, ചിറയ്ക്കല്‍ രാമഗുരു യുപി സ്കൂള്‍, കണ്ണൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കണ്ണൂര്‍ എസ്എന്‍ കോളേജില്‍നിന്ന് ബിരുദവും മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. റെവന്യൂ വകുപ്പില്‍ എല്‍ഡി ക്ളര്‍ക്ക്, മംഗളം, കേരളകൌമുദി പത്രങ്ങളിലും കലാകൌമുദി ആഴ്ചപതിപ്പിലും സബ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷംന. മക്കള്‍: നിലാ, ചന്ദന. സഹോദരങ്ങള്‍: സുജാത, കുമാരി, പത്മകുമാര്‍.


കലൂര്‍ ഡെന്നീസ്


കല്‍ഹാരം, ചങ്ങമ്പുഴ നഗര്‍, കൊച്ചി - 682 017. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


കാവല്‍ സുരേന്ദ്രന്‍


വിലാസം : പറങ്കിമാംവിള റോഡ്, ചെക്കക്കോണം, കരകുളം പി.ഒ., തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


കൊച്ചിന്‍ ഹനീഫ


ആരംഭം എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി . 1972-ല്‍ വിജയന്‍ സംവിധാനംചെയ്ത അഴിമുഖം എന്ന ചിത്രത്തിലൂടെയാണ് കൊച്ചിന്‍ ഹനീഫ സിനിമയിലെത്തിയത്. മൂര്‍ഖന്‍ , രക്തം, കടത്തനാടന്‍ അമ്പാടി തുടങ്ങി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. ലോഹിതദാസിന്റെ സൂത്രധാരനിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു. ഒരു സന്ദേശംകൂടി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. തമിഴിലും മലയാളത്തിലുമായി 14 ചിത്രങ്ങള്‍ സംവിധാനംചെയ്തു.

കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മുഹമ്മദിന്റെയും ഹാജിറയുടെയും മകനായി 1951-ല്‍ ജനിച്ചു. സെന്‍റ് ആല്‍ബര്‍ട്ട്സ് സ്കൂളിലും കോളേജിലും വിദ്യാഭ്യാസം. ബോട്ടണിയില്‍ ബിരുദധാരി. സ്കൂളില്‍ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. സ്കൂള്‍ കോളേജ് നാടകങ്ങളിലും ഹനീഫ സജീവമായിരുന്നു. അതിനുശേഷം സിനിമാമോഹവുമായി മദ്രാസിലേക്ക് പോയി. ഭാര്യ: ഹാജിറ.


ലാല്‍


വെട്ടിലക്കാരന്‍, പടമുഗള്‍, കൊച്ചി-682 034. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ലെനിന്‍ രാജേന്ദ്രന്‍


29, പണ്ഡിറ്റ് കോളനി, കവടിയാര്‍ പി.ഒ. തിരുവനന്തപുരം-3. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ലോഹിതദാസ്


തിരക്കഥാകൃത്ത്, സംവിധായകന്‍ എന്ന നീലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ലോഹിതദാസ്, സിബി മലയില്‍ സംവിധാനംചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തില്‍ തിരക്കഥ എഴുതിയാണ് സിനിമയില്‍ പ്രവേശിച്ചത്. കിരീടം, ചെങ്കോല്‍ , കന്മദം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ , സല്ലാപം, മൃഗയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഏകദേശം അമ്പതോളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

ആദ്യം സംവിധാനംചെയ്ത ചിത്രം 'ഭൂതക്കണ്ണാടി' . തുടര്‍ന്ന് അരയന്നങ്ങളുടെ വീട്,കാരുണ്യം, ജോക്കര്‍ , കന്മദം, സൂത്രധാരന്‍ ഓര്‍മ്മച്ചെപ്പ്, കസ്തൂരിമാന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. ഭൂതക്കണ്ണാടിയുടെ സംവിധാനത്തിന് നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി. 1997-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും
'ഭൂതക്കണ്ണാടി' നേടി. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡും ഈ ചിത്രത്തിലൂടെ ലോഹിതദാസ് കരസ്ഥമാക്കി.

കരുണാകരന്റെയും മായിയമ്മയുടെയും മകനായി 1955-ല്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാഭ്യാസം. വീണ്ടും ചിലവീട്ടുകാര്യങ്ങള്‍ , ഉദയനാണ് താരം, സ്റ്റോപ് വയലന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

2009 ജൂണ്‍ 28-ന് രാവിലെ 10-50-ന് ഹൃദയാഘാതത്തെതുടര്‍ന്ന് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഭാര്യ : സിന്ധു. മക്കള്‍ ‍: ഹരികൃഷ്ണന്‍ വിജയ്ശങ്കര്‍ , മൂന്ന് സഹോദരങ്ങള്‍ .102 News Items found. Page 4 of 11