നടി

അഭിനയശ്രീ


നം.715, കുമാരന്‍ സ്ട്രീറ്റ്, ജയ്ബാലാജി നഗര്‍ എക്സ്റ്റന്‍ഷന്‍, വിവേകാനന്ദനഗര്‍, നേശപാക്കം, ചെന്നൈ-600 078. ഫോണ്‍ : 044-2462375, 93810 77755. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അഭിരാമി


യു-17, ഒന്നാംനില, പത്താം സ്ട്രീറ്റ്, അന്ന നഗര്‍, ചെന്നൈ-600 040. ഫോണ്‍: 044-5585 3686. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അടൂര്‍ ഭവാനി


Adoor Bhavani

ചെമ്മീന്‍, മുടിയനായ പുത്രന്‍, കൂട്ടുകുടുംബം, കടല്‍പ്പാലം തുടങ്ങി മുന്നൂറോളം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അടൂര്‍ ഭവാനി. ഭവാനിയുടെ അനുജത്തി പങ്കജമാണ് ആദ്യം സിനിമയില്‍ അഭിനയിച്ചത്. പങ്കജത്തിനു കൂട്ടുപോയ ഭവാനിയെ കണ്ട് തിക്കുറിശ്ശി അദ്ദേഹത്തിന്റെ ശരിയോ തെറ്റോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചു. ആദ്യം ശ്രദ്ധിക്കപ്പെട്ട ചിത്രം രാമുകാര്യാട്ടിന്റെ മുടിയനായ പുത്രന്‍ ആണ്. രാമുകാര്യാട്ടിന്റെ നിര്‍ബന്ധംകൊണ്ടും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടുമാണ് അഭിനയരംഗത്ത് സജീവമാകാന്‍ തീരുമാനിച്ചത്. എക്കാലത്തെയും സൂപ്പര്‍ഹിറ്റായ ചെമ്മീനില്‍ അവസരം ലഭിച്ചതോടെ സിനിമയില്‍ സജീവസാന്നിദ്ധ്യമായി. കൊട്ടാരക്കരയുടെ നായികയായിട്ടാണ് ഭവാനി ചെമ്മീനില്‍ അഭിനയിച്ചത്.

ഇതിലെ ചക്കിപ്പെമ്പിള ഭവാനിയുടെ അനശ്വര കഥാപാത്രമാണ്. സത്യന്‍, നസീര്‍, ഷീല, ശാരദ, അടൂര്‍ ഭാസി, സോമന്‍, സുകുമാരന്‍ തുടങ്ങി അക്കാലത്തെ പ്രമുഖ മലയാള താരങ്ങള്‍ക്കൊപ്പം ഭവാനി അഭിനയിച്ചു. സേതുരാമയ്യര്‍ സിബിഐ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. 1969ല്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ് ഭവാനിക്കായിരുന്നു. 1927ല്‍ കെ രാമന്‍പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി ജനിച്ചു. അന്തരിച്ച ജനാര്‍ദ്ദനന്‍പിള്ളയാണ് ഭര്‍ത്താവ്. ഏകമകന്‍ രാജീവ്. 2009 ഒക്ടോബര്‍ 19-ന് അന്തരിച്ചു.


അടൂര്‍ പങ്കജം


Adoor Pankajam

ഉദയാ ചിത്രങ്ങളിലെ ഭാഗ്യനക്ഷത്രം എന്നറിയപ്പെട്ടിരുന്ന അടൂര്‍ പങ്കജം ആദ്യം അഭിനയിച്ചത് പ്രേമലേഖ എന്ന ചിത്രത്തിലാണെങ്കിലും റിലീസായ ആദ്യ ചിത്രം വിശപ്പിന്റെ വിളിയാണ്. ചെമ്മീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചു. നാനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. അവസാനം അഭിനയിച്ചത് കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലാണ്.

രാമന്‍പിള്ളയുടെയും കുഞ്ഞുകുഞ്ഞമ്മയുടെയും മകളായി 1929 വൃശ്ചികമാസം 5- തീയതി ജനിച്ചു. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. അടൂര്‍ ഭവാനിയുടെ അനുജത്തി. ദാമോദരന്‍പോറ്റിയാണ് ഭര്‍ത്താവ്. മകന്‍ അജയന്‍.


അഹല്യ


പത്തോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ഭരതനാട്യത്തില്‍ നല്ല പരിജ്ഞാനം. സ്വദേശം തഞ്ചാവൂര്‍.


ഐശ്വര്യ


ഫ്ലാറ്റ് നം-1 ബി, സി-ബ്ലോക്ക്, നെല്‍സണ്‍ സ്ക്വയര്‍, 116-എ, നെല്‍സണ്‍ മാണിക്കം റോഡ്, അമിഞ്ചി കരായ്, ചെന്നൈ-600 029. ഫോണ്‍‍: 044-28237234, 64505980. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


അമ്പലപ്പുഴ മീനാക്ഷി


രക്തബന്ധം ആദ്യചിത്രം. തുടര്‍ന്ന് യാചകന്‍, ആത്മസഖി എന്നീ ചിത്രങ്ങളിലും. മലയാള നാടകവേദിയിലെ നടി. സഹോദരി അമ്പലപ്പുഴ സരസ്വതി. കലാരംഗം വിട്ടു.


അമ്പലപ്പുഴ സരസ്വതി


രക്തബന്ധം ആദ്യചിത്രം. തുടര്‍ന്ന് യാചകന്‍, ആത്മസഖി എന്നീ ചിത്രങ്ങളും. അമ്പലപ്പുഴ മീനാക്ഷിയുടെ സഹോദരി. രംഗം വിട്ടു.


അംബിക


Ambika

ആദ്യചിത്രം 'വിശപ്പിന്റെ വിളി'. നര്‍ത്തകിയായി വന്നു 'കൂടപ്പിറപ്പ്' എന്ന ചിത്രത്തില്‍ നായികയായി. കുട്ടിക്കുപ്പായം, അരപ്പവന്‍, തച്ചോളി ഒതേനന്‍, സീത, അണിയാത്ത വളകള്‍, മൂന്ന് മാസങ്ങള്‍ക്കു മുമ്പ്, ചേക്കേറാനൊരു ചില്ല, തീരം തേടുന്ന തിര തുടങ്ങിവ. തെലുങ്ക്, തമിഴ് കന്നട നടി. സ്വദേശം കല്ലറ. സ്റുഡിയോ ഉടമസ്ഥ. ലളിത പത്മിനി രാഗിണിമാരുടെ മാതൃസഹോദരിയുടെ പുത്രി


അംബിക മോഹന്‍


പുതുശ്ശേരി ഹൗസ്, പമ്മാനം പൈപ്പ് ലൈന്‍ റോഡ്, പാലാരിവട്ടം, കൊച്ചി. ഫോണ്‍‍: 98461 41776. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്27 News Items found. Page 1 of 3