നടന്‍

ബാബു ആന്റണി


Babu Antony

1987ല്‍ ചിലമ്പ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ബാബു ആന്റണി വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായതെങ്കിലും പിന്നീട് നായകകഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങി. ഭരതന്‍-എം ടി ടീമിന്റ വൈശാലിയില്‍ ബാബു ആന്റണി ചെയ്ത രാജാവിന്റെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഉപ്പുകണ്ടം ബ്രദേഴ്സ്, ചന്ത, കഴകം, ട്വന്റി ട്വന്റി, കാസര്‍കോഡ് കാദര്‍ഭായി, അപരാഹ്നം, കിഴക്കന്‍ പത്രോസ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ വില്ലന്‍ വേഷങ്ങളുമായി അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.
ഒരിടവേളക്കുശേഷം ട്വന്‍റി ട്വന്‍റിയിലൂടെ വീണ്ടും സിനിമയില്‍ സജീവമായി. ഉപ്പുകണ്ടം ബ്രദേഴ്സിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചു.

എംബിഎ ബിരുദം നേടിയ ബാബു ആന്റണി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് പൂന സിംബയോസിസ് കോളേജില്‍നിന്നാണ്. മൂന്നുവര്‍ഷം തുടര്‍ച്ചയായി പൂന യൂണിവേഴ്സിറ്റിയില്‍ വോളിബോള്‍ ടീം അംഗം. അത്ലറ്റിക്സ് ചാമ്പ്യന്‍ എന്നിവയ്ക്കുപുറമെ ബ്ളാക്ക് ബെല്‍റ്റും നേടിയിട്ടുണ്ട്. നാലുവര്‍ഷം മാര്‍ഷ്യല്‍ ആര്‍ട്സ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്തിട്ടുണ്ട്.

പൊന്‍കുന്നത്താണ് താമസം. 1964ല്‍ ടി ജെ ആന്റണിയുടെയും മറിയ ആന്റണിയുടെയും മകനായി പൊന്‍കുന്നത്ത് ജനിച്ചു. ഭാര്യ: കാതറിന്‍. ഒരു കുട്ടി. സഹോദരങ്ങള്‍: നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി, ജോസഫ് ഫിലിപ്പ്, ലീല, കുര്യാക്കോസ്, കുഞ്ഞുമോന്‍, ജോസ്, സാലി, മിനി.


ബാബു കലാശാല


സനാധനന്‍, വൈക്കം റോഡ്, തൃപ്പൂണിത്തറ-682 301. ഫോണ്‍ : 0484-2785323, 9846016133. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാബു നമ്പൂതിരി


സാകേതം, മണ്ണാക്കനാട് പി.ഒ, കുറവിലങ്ങാട്, കോട്ടയം. ഫോണ്‍ : 0482-2251163
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാബു പ്രദീപ്


ശ്രീനികേതന്‍, നരിക്കുന്നി പി.ഒ, കോഴിക്കോട്. ഫോണ്‍ : 0495-2246361. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാബു ശാന്തിവിള


ആതിര, ശാന്തിവിള മാര്‍ക്കറ്റിനുസമീപം, നേമം.പി.ഒ, തിരുവനന്തപുരം-20. ഫോണ്‍: 0471-2390824, 9447494927. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാബു സ്വാമി


19/573, നീലമുത്തു, കോഴിക്കോട് - 673 002. ഫോണ്‍ : 0495-2700222. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാബു തേവര


ആന്റു വിഹാര്‍, കോന്തുരുത്തി, തേവര, കൊച്ചി - 682 013. ഫോണ്‍ : 0484-2317091
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാബുരാജ്


1995-ല്‍ റിലീസ് ചെയ്ത തിരുമനസ്സ് എന്ന ചിത്രത്തിലെ ആല്‍ബര്‍ട്ട് പെരേര എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ബാബുരാജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുമുന്‍പ് ബാലനടനായി സിനിമയില്‍ അഭിനയിച്ചിരുന്നു. ഗോഡ്ഫാദര്‍ എന്ന മലയാളചിത്രത്തിന്റെ ഹിന്ദിറീമേക്കിലും വില്ലനായി അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് കെ.എല്‍ 95-എറണാകുളം നോര്‍ത്ത്, സ്വപ്നലോകത്തെ ബാലഭാസ്കരന്‍ , കോട്ടപ്പുറത്തെ കൂട്ടുകുടുംബം, സായ് വര്‍തിരുമേനി, രാവണപ്രഭു, നരിമാന്‍ , ശിവം, കിളിച്ചുണ്ടന്‍ മാമ്പഴം, ചക്രം, കുസൃതി, സത്യം, അമൃതം, അത്ഭുതദ്വീപ്, രാപ്പകല്‍ , നാദിയകൊല്ലപ്പെട്ട രാത്രി, തുറുപ്പുഗുലാന്‍ , ചെസ്സ്, ബ്ലാക് ഡാലിയ, ഡാഡീ കൂള്‍ , പ്രമാണി, പോക്കിരിരാജ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഏഴുവര്‍ഷം അഭിഭാഷകനായി സേവനമനുഷ്ഠിച്ച ബാബുരാജ് നാല് മലയാളം ചിത്രങ്ങളും ഒരു തമിഴ് ചിത്രവും നിര്‍മ്മിച്ചിട്ടുണ്ട്. 2009-ല്‍ ബ്ലാക് ഡാലിയ എന്ന ചിത്രത്തിലൂടെ ഒരു സംവിധായകന്‍ എന്നനിലയില്‍ അരങ്ങേറ്റം കുറിച്ചു തുടര്‍ന്ന് 2011-ല്‍ പൃഥ്വിരാജ് നായകനായ മനുഷ്യമൃഗം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ബാബുരാജിന്റെ ഭാര്യയും നടിയുമായ വാണിവിശ്വനാഥാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്.


ബഹദൂര്‍


Bahadoor

ഹാസ്യനടന്റെയും സഹനടന്റെയും നായകന്റെയും വേഷംകെട്ടി അരനൂറ്റാണ്ടോളം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത പ്രതിഭാധനനായിരുന്ന ബഹദൂര്‍ 1954ല്‍ റിലീസ് ചെയ്ത പി സുബ്രഹ്മണ്യത്തിന്റെ 'അവകാശി'യില്‍ ഒരു ചെറിയ വേഷംചെയ്ത് ചലച്ചിത്രലോകത്ത് എത്തി.. ആകാശവാണിയിലും അമച്വര്‍-പ്രൊഫഷണല്‍ നാടകങ്ങളിലും അഭിനയിച്ച് പേരെടുത്ത കുഞ്ഞാലുവിനെ തിക്കുറിശ്ശി സുകുമാരന്‍നായരാണ് ബഹദൂറാക്കി സിനിമയിലെത്തിച്ചത്. നീലാ പ്രൊഡക്ഷന്‍സിന്റെ 'പാടാത്ത പൈങ്കിളി'യിലെ ചക്കരവക്കന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ബഹദൂര്‍ ശ്രദ്ധിക്കപ്പെട്ടത്. ഹാസ്യതാരം എന്ന നിലയില്‍ അടൂര്‍ ഭാസിയോടൊപ്പം ചേര്‍ന്ന് പൊട്ടിച്ചിരിയുടെ ഒരു യുഗംതന്നെ സൃഷ്ടിച്ചു. കച്ചവടസിനിമയില്‍ അടൂര്‍ ഭാസി-ബഹദൂര്‍ ടീമിന്റെ സാന്നിദ്ധ്യം അവിഭാജ്യഘടകമായി മാറി.

ഉദയായുടെ നീലിസാലി, മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്നീ ചിത്രങ്ങളില്‍ നായകനായി. കടല്‍പ്പാലം, വാഴ്വേമായം, യക്ഷി, അനുഭവങ്ങള്‍ പാളിച്ചകള്‍, പണിതീരാത്ത വീട്, ജോക്കര്‍, ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു. 1970ലും '72ലും മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡും '73ലും '76ലും മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. 1970ല്‍ ഇതിഹാസ് പിക്ചേഴ്സ് എന്ന പേരില്‍ ഒരു ചലച്ചിത്ര കമ്പനിയും തുടങ്ങി. സിന്ദൂരച്ചെപ്പ്, മരം തുടങ്ങിയ ചിത്രങ്ങള്‍ ഇതിഹാസ് പിക്ചേഴ്സ് നിര്‍മ്മിച്ചു. തിരുവനന്തപുരം കൈമനത്ത് ബ്ളാക്ക് & വൈറ്റ് പ്രോസസ്സിംഗ് സ്റ്റുഡിയോ തുടങ്ങിയെങ്കിലും മലയാള സിനിമ അപ്പോഴേക്കും പൂര്‍ണ്ണമായി കളറിലേക്ക് മാറിയതിനാല്‍ വന്‍ നഷ്ടമായി.

1935ല്‍ കൊടുങ്ങല്ലൂര്‍ പടിയത്ത് ബ്ളാങ്ങാലില്‍ മൊയ്തീന്റെയും ഖദീജയുടെയും മകനായാണ് ബഹദൂര്‍ ജനിച്ചത്. പി കെ കുഞ്ഞാലു എന്നാണ് യഥാര്‍ത്ഥ പേര്. എട്ട് സഹോദരങ്ങളില്‍ ഏഴും സഹോദരിമാരായിരുന്നു. ബാല്യം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നെങ്കിലും കുഞ്ഞാലുവിന്റെ മനസ്സുനിറയെ നാടകവും സിനിമയുമായിരുന്നു. അഭിനയത്തിലെന്നപോലെ പഠിത്തത്തിലും മിടുക്കനായിരുന്നു. പത്താംക്ളാസ് ഫസ്റ്റ് ക്ളാസില്‍ പാസ്സായി. തുടര്‍ന്ന് കോഴിക്കോട് ഫറൂഖ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. സാമ്പത്തിക പരാധീനത കാരണം പഠനം ഉപേക്ഷിച്ച് സ്വകാര്യ ബസ്സില്‍ കണ്ടക്ടറായി. 2000 മേയ് 22ന് അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: സിദ്ദിഖ്, മുഹമ്മദ്, റൂഖിയ.


ബൈജു


ടി.സി. 15/264, ആല്‍ത്തറ നഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം - 695 010
ഫോണ്‍ : 0471-2724468 . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്38 News Items found. Page 1 of 4