സംഗീത സംവിധാനം

ബി എ ചിദംബരനാഥ്


B.A. Chidambaranath

വെള്ളിനക്ഷത്രം എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ച് ചലച്ചിത്ര ലോകത്ത് എത്തി. പിതാവിന്റെ ശിക്ഷണത്തില്‍ മൃദംഗവും പാട്ടും അഭ്യസിച്ചു. വാഗ്ലേയകാരനും തിരുവിതാംകൂര്‍ ആസ്ഥാന വിദ്വാനുമായിരുന്ന മുത്തയ്യാ ഭാഗവതരുടെ ശിഷ്യയായ കുനിയൂര്‍ സീതമ്മയുടെ കച്ചേരിയ്ക്ക് മൃദംഗംവായിച്ചുകൊണ്ട് അരങ്ങേറി. പിന്നീട് സംഗീതവിദ്വാന്‍ നഗമണിമാര്‍ത്താണ്ഡനാടാരുടെ ശിക്ഷണത്തില്‍ വയലിന്‍ അഭ്യസിച്ചു. ഉപരിപഠനത്തിന് സംഗീത കലാനിധി കുംഭകോണം രാജമാണിക്യംപിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു.

ഏഴുകൊല്ലത്തെ പഠനത്തിനുശേഷം മദിരാശിയിലെത്തി എം.എം. ദണ്ഡപാണിദേശികരുടെ സംഗീത കച്ചേരിയ്ക്കുവായിച്ചതോടുകൂടി ചലച്ചിത്രവാദ്യസംഘങ്ങളില്‍ വായിയ്ക്കാന്‍ അവസരം ലഭിച്ചു. അങ്ങിനെ 'വെള്ളിനക്ഷത്ര'ത്തിന്റെ സംഗീതവിഭാഗത്തില്‍ എത്തി. ഈ ചിത്രത്തിന്റെ ഗാനസംവിധാനത്തില്‍ ചിദംബരനാഥും ഹാര്‍മോണിസ്റ്റായ പരമുദാസും ഉണ്ടായിരുന്നതായി ഈ ചിത്രത്തിലെ ഗായികയും നടിയുമായിരുന്ന ചെറായി അംബുജം രേഖപ്പെടുത്തുന്നു. 1926-ല്‍ കന്യാകുമാരി ജില്ലയിലെ പുതുപ്പാണ്ടിയില്‍ സംഗീത സാഹിത്യകാരനായ ബി.കെ. അരുണാചലം അണ്ണാവിയുടെയും ചെമ്പകവല്ലിയുടെയും മൂത്തമകനായി ചിദംബരാഥ് ജനിച്ചു.

വെള്ളിനക്ഷത്രത്തിന് ശേഷം 'സ്ത്രീ' എന്ന ചിത്രത്തിനും സംഗീതസംവിധാനം ചെയ്തു. പിന്നീട്, തിരുവിതാംകൂര്‍ റേഡിയോയിലും കോഴിക്കോട് റേഡിയോവിലും നിലയവിദ്വാനായി. വീണ്ടും മദ്രാസിലെത്തി. 'രാജമല്ലി' തുടങ്ങിയ ചിത്രങ്ങള്‍ക്കു സംഗീതം നല്‍കി. ഏകദേശം 27 ചിത്രങ്ങളില്‍ക്കൂടി, പകല്‍ക്കിനാവിന്‍ ... കരയുന്നോപുഴ ചിരിക്കുന്നോ..., കേശാദിപാദം തൊഴുന്നേന്‍ ....., സുറുമ നല്ല സുറുമ ...., നിദ്രതന്‍ നീരാഴി.... തുടങ്ങിയ നല്ലഗാനങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്. തമിഴ് നാട് സര്‍ക്കാരിന്റെ 'കലൈമാമണി' പുരസ്ക്കാരം ലഭിച്ചു. ഭാര്യ തുളസി. സംഗീത സംവിധായകനായ രാജാമണി ഉള്‍പ്പെടെ ആറുമക്കള്‍ .ബാലഭാസ്കര്‍


പൂജപ്പുര, തിരുവനന്തപുരം ഫോണ്‍ : 0471-2349004. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബാലചന്ദ്രമേനോന്‍


പ്രസിദ്ധ നടനും ചലച്ചിത്ര സംവിധായകനുമായ ബാലചന്ദ്രമേനോന്‍ അദ്ദേഹം സംവിധാനം ചെയ്ത 'കുറുപ്പിന്റെ കണക്കുപുസ്തകം' എന്ന ചിത്രത്തില്‍ രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.


ബാലകൃഷ്ണന്‍


' റാംജിറാവു സ്പീക്കിംഗ് ' ആണ് ഫ്ളൂട്ട് വായനയില്‍ വിദഗ്ധനായ ബാലകൃഷ്ണന്‍ ആദ്യമായി സംഗീത സംവിധായകനായ ചിത്രം തുടര്‍ന്ന് 'ഇന്‍ ഹരിഹര്‍നഗര്‍ ' എന്ന ചിത്രത്തിലും സംഗീതം നല്‍കി.


ബെന്‍ സുരേന്ദ്രന്‍


'ആക്രോശം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ട് എം.എസ്. വിശ്വനാഥന്റെ ഓര്‍ഗന്‍ വായനക്കാരനായിരുന്ന ബെന്‍ സംഗീത സംവിധായകനായി. തുടര്‍ന്ന് ഒന്നു രണ്ടു ചിത്രങ്ങള്‍ക്കു കൂടി സംഗീതം നല്‍കി.


ബേണി ഇഗ്നേഷ്യസ് പി.ജെ


പുത്തന്‍വീട്ടില്‍ ഹൗസ്, കാത്രിക്കടവ്, കലൂര്‍ പി.ഒ., കൊച്ചി-682 017.
ഫോണ്‍ : 0484-2348520, 336105. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഭാഗ്യനാഥ്


1971 ല്‍ പുറത്തിറങ്ങിയ 'സി.ഐ.ഡി. ഇന്‍ ജംഗിള്‍ ' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഭാഗ്യനാഥ് ആണ്.


ബോംബേ എസ് കമാല്‍


ടി.സി.19/416, വട്ടവിള റോഡ്, മുടവന്‍മുകള്‍, പൂജപ്പുര.പി.ഒ., തിരുവനന്തപുരം-695 012
ഫോണ്‍ : 0471-2354802. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ബ്രഹ്മാനന്ദന്‍


1989-ല്‍ 'മലയത്തിപ്പെണ്ണ്' എന്ന ചിത്രത്തിലൂടെയാണ് പ്രസിദ്ധ പിന്നണിഗായകനായ ബ്രഹ്മാനന്ദന്‍ സംഗീതസംവിധായകനായത് . അതില്‍ ഉണ്ണിമേനോന്‍ പാടിയ 'മട്ടിച്ചാറ് മണക്കണ്..' എന്നഗാനം ജനപ്രീതി നേടി.


ബ്രദര്‍ ലക്ഷ്മണന്‍


' ആത്മസഖി ' എന്ന ചിത്രത്തിലൂടെയാണ് ബ്രദര്‍ ലക്ഷ്മണന്‍ സംഗീത സംവിധായകനായത്. മലയാള ചലച്ചിത്ര സ്നേഹികള്‍ക്ക് സുപരിചിതമായ ഒരു പേരാണ് ബ്രദര്‍ ലക്ഷ്മണന്റേത്. മദ്രാസ് യുണൈറ്റഡ് കോര്‍പ്പറേഷനിലൂടെ അദ്ദേഹം സിനിമാരംഗത്തെത്തി. മെരിലാന്‍ഡ് സ്വന്തം ചിത്രങ്ങള്‍ പുറത്തിറക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹം ആ സ്ഥാപനത്തിലെ സ്ഥിരം സംഗീതസംവിധായകനായി. 'ആത്മസഖി'യില്‍ തുടങ്ങി കുറേക്കാലം ആ സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു. തിരുനയിനാര്‍കുറിച്ചി - ബ്രദര്‍ലക്ഷ്മണന്‍ കൂട്ടുകെട്ട് കുറേ പ്രശസ്തങ്ങളായ ഗാനങ്ങള്‍ക്ക് കാരണമായി. 'മാനസ സഞ്ചരരേ.....' എന്ന കീര്‍ത്തനത്തിന്റെ ഈണത്തിലാണെങ്കിലും അവരുടെ 'ആത്മവിദ്യാലയമേ' എന്ന ഗാനം ഇന്നും ഓര്‍മ്മിയ്ക്കപ്പെടുന്നു. കൂടെ ബ്രഹ്മചാരിയായിരുന്നതുകൊണ്ട്, ബ്രദര്‍ ലക്ഷ്മണന്‍ എന്ന പേര് അദ്ദേഹത്തിന് കിട്ടി. ഇന്ന് അദ്ദേഹം നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി.10 News Items found. Page 1 of 1