ഗായകന്‍

ബാബു


ലൗ ലറ്റര്‍ എന്ന ചിത്രത്തില്‍ 'ദുഃഖിപ്പോരേ....' എന്നഗാനം ബാബു പാടി.


ബാലചന്ദ്രമേനോന്‍


പ്രസിദ്ധനടനും സംവിധായകനുമായ അദ്ദേഹം തന്നെ സംവിധാനം ചെയ്ത 'ഒരു പൈങ്കിളിക്കഥയില്‍ ' ബിച്ചുതിരുമല എഴുതി എ.ടി. ഉമ്മര്‍ സംഗീതം നല്‍കിയ 'ആനക്കൊടുത്താലും കിളിയേ....' എന്ന ഗാനം ശ്രീവിദ്യയുമായി ചേര്‍ന്നു പാടി. സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.


ബാലഗോപാലന്‍ തമ്പി


ആദ്യമായി ജോണ്‍സന്റെ സംഗീതത്തില്‍ ഭരണിക്കാവിന്റെ 'താമരനെഞ്ചം.....' എന്നു തുടങ്ങുന്ന വരികള്‍ 'സ്വര്‍ണ്ണഗോപുരം' എന്ന ചിത്രത്തില്‍ പാടി. ബാലഗോപാലന്‍തമ്പി അറിയപ്പെടുന്ന ഒരു ഗായകനാണ്. തിരുവട്ടാര്‍ അമ്മ വീട്ടില്‍ രാമന്‍കുട്ടിമേനോന്റെയും കമലയുടേയും മകനായി 1957 ഒക്ടോബര്‍ 10 ന് ജനിച്ചു. ഹരിപ്പാട് കെ.പി.എന്‍ .പിള്ള, മാവേലിക്കര പ്രഭാകരവര്‍മ്മ എന്നിവരുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. തുടര്‍ന്ന് കുറച്ചു ചിത്രങ്ങളില്‍ കൂടി പാടാന്‍ സാധിച്ചു. ഗാനമേളകളില്‍ സജീവമായി പങ്കെടുക്കുന്നു. വിലാസം ബാലഗോപാലന്‍തമ്പി, റ്റി.സി. 28/990, ശ്രീകണ്ഠേശ്വരം, തിരുവനന്തപുരം.


ഭരത് ഗോപി


ഒരു പൈങ്കിളിക്കഥയില്‍ ബിച്ചു തിരുമല രചിച്ച 'പൈങ്കിളിയേ....' എന്ന ഗാനം എ.ടി.ഉമ്മറിന്റെ സംഗീതത്തില്‍ വേണു നാഗവള്ളി, ജാനകീ ദേവി, സിന്ധുദേവി എന്നിവരോടൊപ്പം പാടി ഗോപിയും ഗായകനായി. അഭിനയത്തിന് ഭരത് അവാര്‍ഡ് നേടിയ നടനാണ് ഗോപി.


ഭരതന്‍


'ഒഴിവുകാലം' എന്ന ചിത്രത്തിനുവേണ്ടി ജോണ്‍സന്റെ സംഗീതത്തില്‍ പരമ്പരാഗതമായ ഒരു നാഗപ്പാട്ട് ജോണ്‍സനോടൊപ്പം ഭരതന്‍ പാടി.


ഭാസ്കരന്‍


'എന്റെ ഗ്രാമം' എന്ന ചിത്രത്തില്‍ വിദ്യാധരന്റെ സംഗീതത്തില്‍ , ശ്രീമൂലനഗരം വിജയന്റെ രചനയായ 'പത്തായംപോലത്തെ....' എന്ന ഗാനം ആന്റോയോടൊപ്പം പാടി.


ബിച്ചുതിരുമല


'ഞാന്‍ നിന്നെ പ്രേമിക്കുന്നു' എന്ന ചിത്രത്തില്‍ ബാബുരാജിന്റെ സംഗീതത്തില്‍ ബ്രഹ്മാനന്ദന്‍ , അമ്പിളി, കമലഹാസന്‍ എന്നിവരോടൊപ്പം 'ധൂമാനന്ദലഹരി.....' എന്ന ഗാനം പാടിയ പ്രസിദ്ധ ഗാനരചയിതാവായ ബിച്ചുതിരുമല, പാരമ്പര്യമായി സംഗീത വാസനയുള്ള വ്യക്തിയാണ്. ചില ചിത്രങ്ങളില്‍ ചില ഗാനങ്ങള്‍ അദ്ദേഹം പാടുകയുണ്ടായി. അക്കല്‍ദാമയിലെ 'നീലാകാശവും മേഘങ്ങളും....'എന്ന ഗാനമാണ് ബിച്ചു തിരുമലയെ സിനിമാഗാനരചയിതാവാക്കിയത്. സംഗീതസാഹിത്യാദികലകളില്‍ പ്രാവീണ്യം നേടിയിരുന്ന സി.ഐ. സഹോദരന്മാരില്‍ വിദ്വാന്‍ സി.ഐ. ഗോപാലപിള്ളയുടെ പൗത്രനായ ബിച്ചു 1942 ഫെബ്രുവരി 13നു ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ ജഡ്ജി ശങ്കരപ്പിള്ളയുടെ പൗത്രി പാറുക്കുട്ടി അമ്മയുടെയും സി.ജി. ഭാസ്ക്കരന്‍ നായരുടേയും പ്രഥമ സന്താനമായി ജനിച്ചു. ചെറുപ്പത്തിലെ കവിതയിലും നാടകരചനയിലും തല്‍പ്പരനായിരുന്ന ബിച്ചു യൂണിവേഴ്സിറ്റി കോളേജില്‍ ബി.എ.യ്ക്ക് പഠിക്കുമ്പോള്‍ 1962-ല്‍ അന്തര്‍ സര്‍വ്വകലാശാലാ റേഡിയോ നാടകമത്സരത്തില്‍ സ്വന്ത രചനയായ 'ബല്ലാത്ത ദുനിയാവ്' എന്ന നാടകം അഭിനയിച്ച് അവതരിപ്പിച്ച് ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തിനര്‍ഹമാവുകയും ചെയ്തു.

1970-ല്‍ യശഃശരീരനായ സി.ആര്‍ .കെ. നായര്‍ 'ശബരിമല ശ്രീശാസ്താ' എന്ന ചിത്രമെടുത്തപ്പോള്‍ , സംവിധായകനായ എം. കൃഷ്ണന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിക്കുവാന്‍ അവസരം കിട്ടി. ഗാനങ്ങളെഴുതുവാന്‍ ബിച്ചുവിനു കഴിവുണ്ടെന്നു മനസ്സിലാക്കിയ സി.ആര്‍ .കെ. തന്റെ അടുത്ത ചിത്രമായ 'ഭജഗോവിന്ദത്തില്‍ ' ഗാനങ്ങള്‍ എഴുതാന്‍ അവസരം നല്‍കി. പക്ഷേ ഈ ചിത്രം പുറത്തുവന്നില്ല. ബിച്ചു ഗാനങ്ങളെഴുതിയ രണ്ടാമത്തെ ചിത്രമായ എന്‍ പി. അബുവിന്റെ 'സ്ത്രീധനവും' പുറത്തുവന്നില്ല. മൂന്നാമത്തെ ചിത്രമായ 'അക്കല്‍ദാമയാണ്' ബിച്ചു ഗാനങ്ങള്‍ രചിച്ചു പുറത്തിറങ്ങിയ ആദ്യ ചിത്രം. പ്രശസ്ത നടന്‍ മധു നിര്‍മ്മിച്ച ആ ചിത്രത്തിന്റെ സംഗീതം ശ്യാം ആണ് നിര്‍വ്വഹിച്ചത്. 'നിലാകാശവും മേഘങ്ങളും' എന്ന ആ ഗാനം ആലപിച്ചത് ബ്രഹ്മാനന്ദനാണ്. ഭരണിക്കാവ് ശിവകുമാറും അതില്‍ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

147 ചിത്രങ്ങളില്‍ ഗാനങ്ങള്‍ രചിച്ചു. 1981-ല്‍ തേനും വയമ്പും, തൃഷ്ണ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് സംസ്ഥാന പുരസ്ക്കാരം ലഭിച്ചു. കൂടാതെ അനവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തിനെ തേടിയെത്തി. ആദ്യത്തെ കവിതാ സമാഹാരമായ 'അനുസരണയില്ലാത്ത മനസ്സിന്' 1990-ലെ 'വാമദേവന്‍ ' പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1980 ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയുമായിരുന്നു. ബിച്ചു തിരുമല. പിന്നണി ഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്.

'നീലജലാശയത്തില്‍ ...', 'രാകേന്ദുകിരണങ്ങള്‍ ....', 'തേനും വയമ്പും...', 'യാമശംഖൊലി....', 'പാവാടവേണം....', 'മൈനാകം കടലില്‍ നിന്നുയരുന്നുവോ....', 'ഏഴുസ്വരങ്ങളും....' തുടങ്ങിയവ അദ്ദേഹത്തിന്റെ ജനപ്രീതി നേടിയ ചിത്രഗാനങ്ങളില്‍ ചിലവയാണ്. സഹധര്‍മ്മിണി പ്രസന്ന ഉദ്യോഗസ്ഥയാണ്. ഏകമകന്‍ സുമന്‍ ഗായകനാകാനുള്ള തയ്യാറെടുപ്പിലാണ്. മേല്‍വിലാസം : ബിച്ചു തിരുമല, 'അര്‍ച്ചന', ജാന്‍വില്ല ലെയിന്‍ , ശാസ്തമംഗലം, തിരുവനന്തപുരം 10


ബോംബെ കുരുവിള


1976-ല്‍ റിലീസായ 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തില്‍ സംഗീതസംവിധായകനായ എം.എസ്. വിശ്വനാഥനോടൊപ്പം 'കൃഷ്ണാ മുകുന്ദാ....' എന്ന മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികള്‍ ആലപിച്ചു. തമിഴ് ചലച്ചിത്രവേദിയിലെ പ്രസിദ്ധനടനായ റ്റി.എസ്. ബാലയ്യയുടെ മകനാണ് ബോംബെ കുരുവിള. സംഗീതോപകരണ വിഭാഗത്തില്‍ ഗിറ്റാര്‍ വിദഗ്ദ്ധനും ഗായകനുമാണ് അദ്ദേഹം.


ബ്രഹ്മാനന്ദന്‍


Brahmanandan

1969ല്‍ കള്ളിച്ചെല്ലമ്മ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കെ രാഘവന്‍ ഈണം നല്‍കിയ മാനത്തെ കായലില്‍ മണപ്പുറത്തൊരു... എന്ന ഗാനമാണ് ബ്രഹ്മാനന്ദന്‍ പാടിയ ആദ്യഗാനം. തുടര്‍ന്ന് ധാരാളം ചിത്രങ്ങള്‍ക്കുവേണ്ടി പാടി. മലയത്തിപ്പെണ്ണ് എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചു. ഇതിലെ മത്തിച്ചാറ് മണക്കണ്... എന്ന ഗാനം ബ്രഹ്മാനന്ദനെ ശ്രദ്ധേയനാക്കി.

തിരുവനന്തുപരം ജില്ലയില്‍ കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കില്‍ 1946 ഫെബ്രുവരി 22ന് ജനനം. അമ്മ: ഭവാനി. അച്ഛന്‍: പാപ്പച്ചന്‍. 12 വയസ്സുമുതല്‍ കടയ്ക്കാവൂരിലെ സുന്ദരന്‍ ഭാഗവതരുടെ കീഴില്‍ സംഗീതം പഠിച്ചുതുടങ്ങി. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഡാന്‍സര്‍ ചന്ദ്രശേഖരന്‍നായരുടെ ഓപ്പറയില്‍ പാട്ടുകാരനായി. '66ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയറ്റേഴ്സിന്റെ നാടകങ്ങള്‍ക്ക് പിന്നണി പാടാന്‍ അവസരം ലഭിച്ചു. വിവാഹിതനാണ്. രണ്ട് മക്കള്‍: രാകേഷ്, ആതിര. 2004 ആഗസ്ത് 10ന് അന്തരിച്ചു.


ബ്രഹ്മാനന്ദന്‍


1969-ല്‍ 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രത്തിനുവേണ്ടി കെ.രാഘവന്റെ സംഗീത സംവിധാനത്തില്‍ 'മാനത്തെക്കായലിന്‍ മണപ്പുറത്തിന്നൊരു താമരക്കളിത്തോണി വന്നടുത്തു...' എന്നാരംഭിക്കുന്ന ഗാനം പാടി പിന്നണിഗായകനായി. തിരുവനന്തപുരം ജില്ലയില്‍ , കടയ്ക്കാവൂരില്‍ , നിലയ്ക്കാമുക്കില്‍ 1946 ഫെബ്രുവരി 22-ന് ഭവാനി-പാപ്പച്ചന്‍ ദമ്പതികളുടെ പുത്രനായി ബ്രഹ്മാനന്ദന്‍ ജനിച്ചു. 12 വയസ്സുമുതല്‍ കടയ്ക്കാവൂര്‍ സുന്ദരന്‍ ഭാഗവതരുടെ കീഴില്‍ സംഗീതം പഠിച്ചുതുടങ്ങി. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഡാന്‍സര്‍ ചന്ദ്രശേഖരന്‍നായരുടെ ഓപ്പറായില്‍ പാട്ടുകാരനായി. 1966-ല്‍ ആറ്റിങ്ങള്‍ ദേശാഭിമാനി തിയേറ്റേഴ്സിന്റെ നാടകങ്ങള്‍ക്ക് പിന്നണി പാടുവാന്‍ അവസരം ലഭിച്ചു. 1965-ല്‍ ആള്‍ ഇന്ത്യാ റേഡിയോയുടെ ലളിതഗാനമത്സരത്തില്‍ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡ് ലഭിച്ചു. 'മലയത്തിപ്പെണ്ണ്' എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. മലയത്തിപ്പെണ്ണിലെ ' മട്ടിച്ചാറ് മണക്ക്ണ് ...'എന്ന ഗാനം സംഗീത സംവിധായകനെന്ന നിലയില്‍ ബ്രഹ്മാനന്ദനെ ശ്രദ്ധേയനാക്കി. അമേരിക്ക, ലണ്ടന്‍ , ബഹറിന്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1978-ല്‍ വിവാഹിതനായ ബ്രഹ്മാനന്ദന് രാഗേഷ്, ആതിര എന്നു രണ്ടുകുട്ടികള്‍ . മദ്രാസില്‍ സ്ഥിരതാമസം. വിലാസം ബ്രഹ്മാനന്ദന്‍ എ.പി. 303, ഫോട്ടീന്ത് സ്ട്രീറ്റ്, സെക്ടര്‍ 7, കെ.കെ. നഗര്‍ , മദ്രാസ് 600078. ഫോണ്‍ 42732211 News Items found. Page 1 of 2