സ്മൃതി

ഭരത് ഗോപി


Bharath Gopi

ഭരത് അവാര്‍ഡ് ജേതാവും, നടനും സംവിധായകനുമായ ഭരത് ഗോപി(71) 2008 ജനുവരി 29ന് അന്തരിച്ചു.

മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച നടനായ ഭരത്ഗോപി അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. കൊടിയേറ്റത്തിലെ അഭിനയത്തിന് ഭരത് അവാര്‍ഡ് കരസ്ഥമാക്കി. തമ്പ്, യവനിക, പെരുവഴിയമ്പലം, ഓര്‍മ്മയ്ക്കായി, മര്‍മ്മരം, ആദാമിന്റെ വാരിയെല്ല്, കാറ്റത്തെ കിളിക്കൂട്, എന്റെ മാമാട്ടിക്കുട്ടിക്ക്, പാളങ്ങള്‍, ചിദംബരം തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ചിറയിന്‍കീഴിലാണ് 1937ല്‍ വി ഗോപിനാഥന്‍നായര്‍ എന്ന ഭരത്ഗോപി ജനിച്ചത്. തൃശ്ശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ ഡയറക്ടറും പ്രശസ്ത നാടകകൃത്തുമായ ജി ശങ്കരപ്പിള്ളയാണ് ഗോപിയെ നാടകത്തില്‍ കൊണ്ടുവന്നത്. പ്രസാദ് ലിറ്റില്‍ തിയറ്റേഴ്സില്‍ പ്രധാന നടനായിരുന്നു.

ഹിന്ദിയില്‍ മണി കൗളിന്റെ സാത്ത് സേ ഉത്താന ആദ്മി, ഗോവിന്ദ് നിഹലാനിയുടെ ആഗത് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1980-ല്‍ പക്ഷാഘാതം ബാധിച്ച് അഭിനയരംഗത്തുനിന്ന് വിട്ടുനിന്നു.

തുടര്‍ന്ന് സംവിധായകന്റെ വേഷമണിഞ്ഞ ഗോപി ഉത്സവപ്പിറ്റേന്ന്, യമനം എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്തു. നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിന്റെ വൈകല്യങ്ങളെ അതിജീവിച്ച് അഭിനയരംഗത്ത് സജീവമായി. വൃദ്ധന്‍മാരെ സൂക്ഷിക്കുക, പാഥേയം എന്നു തുടങ്ങി രസതന്ത്രം വരെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ട് നോക്കിയേ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരവേ ആയിരുന്നു അന്തരിച്ചത്.


ഭാസി മാങ്കുഴി


സിനിമ നിര്‍മ്മാതാവും (ഗസല്‍ ‍, കിന്നാരം) സിനിമ സീരിയല്‍ തിരക്കഥാകൃത്തുമായ ഭാസി മാങ്കുഴി (56)2008 നവംബര്‍ 27ന് അന്തരിച്ചു.2 News Items found. Page 1 of 1