നടന്‍

ക്യാപ്റ്റന്‍ രാജു


ജോഷി സംവിധാനംചെയ്ത രക്തമാണ് ക്യാപ്റ്റന്‍ രാജുവിന്റെ ആദ്യ ചിത്രം. രതിലയം, കാബൂളിവാല, അതിരാത്രം, വാര്‍ത്ത, ആവനാഴി, വടക്കന്‍ വീരഗാഥ, തച്ചിലേടത്തു ചുണ്ടന്‍ , പ്രണയനിലാവ്, വല്യേട്ടന്‍ , രാക്ഷസരാജാവ്, താണ്ഡവം, പട്ടാളം, കൊട്ടാരം വൈദ്യന്‍ , സത്യം, കിലുക്കം കിലുകിലുക്കം, തുറുപ്പുഗുലാന്‍ , ആനചന്തം, ഗോള്‍ , നസ്രാണി, ട്വന്റി ട്വന്റി, പഴശ്ശിരാജ, ചൈനാടൗണ്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലനനായും സ്വഭാവനടനായും അഭിനയിച്ചിട്ടുള്ള അദ്ദേഹം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പത്തനംതിട്ട ഓമല്ലൂര്‍ കുര്യന്റയ്യത്ത് കെ ജി ഡാനിയലിന്റെയും അന്നമ്മയുടെയും മകനായി 1950ല്‍ ജനിച്ചു. ഓമല്ലൂര്‍ സര്‍ക്കാര്‍ യുപി സ്കൂളിലും ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം. പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജില്‍നിന്ന് ബിരുദം നേടി. മുംബൈയില്‍ ആര്‍മിയില്‍ ഓഫീസറായി ജോലിചെയ്യുന്ന സമയത്ത് അമച്വര്‍ നാടകങ്ങളുമായി ബന്ധപ്പെട്ടു. 1978ല്‍ ജോലി രാജിവച്ച് മുഴുവന്‍സമയവും നാടകസമിതിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഭാര്യ: പ്രമീള. മകന്‍ രവി.


ചക്രപാണി. എം.ജി


ജനോവ എന്ന മലയാളചിത്രത്തില്‍ അഭിനയിച്ചു. എം.ജി.ആര്‍ -ന്റെ സഹോദരന്‍ . തമിഴിലാണധികവും അഭിനയിച്ചത്. സ്വദേശം പാലക്കാട് വടവനൂര്‍ . 1986 - ല്‍ അന്തരിച്ചു.


ചാക്യാര്‍ രാജന്‍


കിളിപ്പാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.


ചാലിപ്പാല


ചാലില്‍ ഹൗസ്, ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം, പാലാ-686 575
ഫോണ്‍: 0482-2211447. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ചന്ദ്രാജി


ആദ്യചിത്രം പ്രിയ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം, മോര്‍ച്ചറി, പാസ്പോര്‍ട്ട്, അക്കല്‍ദാമ, മുച്ചീട്ടുകളിക്കാരന്റെമകള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ആറേഴുവര്‍ഷം പട്ടാളത്തില്‍ . ബോംബേയില്‍ പതിനേഴു വര്‍ഷക്കാലം ബിമല്‍റോയ് പ്രൊഡക്ഷന്‍സിന്റെ മാനേജരായിരുന്നു. മദ്രാസില്‍ കുറേക്കാലം ആര്‍ .കെ. ലാബിന്റെ പാര്‍ട്ട്ണര്‍ . ധാരാസിംഗിന് മലയാളത്തില്‍ ശബ്ദം കൊടുത്തു. കോളമിസ്റ്റ്. യഥാര്‍ത്ഥപേര് രാമചന്ദ്രന്‍ നായര്‍ . ഇ.വിയുടെ മകന്‍ , അടൂര്‍ ഭാസിയുടെ ജ്യേഷ്ഠ സഹോദരന്‍ . വിവാഹിതന്‍ ‍.


ചന്ദ്രന്‍നായര്‍ എം


അഷടപദി, കിളിപ്പാട്ട്, ഇരകള്‍ , ഒരിടത്ത് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നാഷണല്‍ ഫിലിം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ സതേണ്‍ റീജിയണല്‍ മാനേജരായി റിട്ടയര്‍ ചെയ്തു. സ്വദേശം തിരൂര്‍ . ഭാര്യ ശകുന്തള .


ചന്ദ്രന്‍ എസ്.എസ്


നം.34 എ, മുത്തുരാമലിംഗം സ്ട്രീറ്റ്, രാജാജി കോളനി, സാലിഗ്രാമം, ചെന്നൈ-600 093
ഫോണ്‍: 044-23766181,011-2309 2201, 98681 81666. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ചാര്‍ലി വി.ടി.എം


ഡോര്‍ നം. 5, പ്ലോട്ട് നം.11, കാമരാജ് നഗര്‍, സെക്കന്റ് സ്ട്രീറ്റ്, സത്യഗാര്‍ഡന്‍, സാലിഗ്രാമം, ചെന്നൈ - 93 ഫോണ്‍ : 044-23643366. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ചാരുഹാസന്‍


'കരിമ്പൂച്ച' എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചു. നടന്‍ കമലഹാസന്റെ ജ്യേഷ്ഠന്‍ . സുഹാസിനിയുടെ പിതാവ്. തമിഴില്‍ ഒരു ചിത്രം സംവിധാനം ചെയ്തു. അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു.


ചെല്ലപ്പന്‍ നായര്‍ എന്‍ ‍.പി.


പ്രഹ്ളാദനില്‍ അദ്ധ്യാപകനായി അഭിനയിച്ചു. തിരക്കഥാകൃത്ത്, നാടക രചയിതാവ്, ഹാസ്യ സാഹിത്യകാരന്‍ എന്നീ നിലകളിലും അറിയപ്പെട്ടു. ശശിധരന്‍ , ആത്മശാന്തി, ചേച്ചി, ആറ്റംബോംബ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതുകയുണ്ടായി. ഒട്ടേറെ ഹാസ്യകൃതികള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. സര്‍ക്കാരുദ്യോഗസ്ഥന്‍ . അന്തരിച്ചു.19 News Items found. Page 1 of 2