ഗായിക

സി.എസ്. രാധാദേവി


'അവകാശി' എന്ന ചിത്രത്തില്‍ കമുകറ പുരുഷോത്തമനുമായി 'പൂവിങ്കലെന്നുമനുരാഗം....' എന്ന ഗാനം ആലപിച്ച് പിന്നണി ഗായികയായി. തുടര്‍ന്ന് 'ഹരിശ്ചന്ദ്ര', 'പാടാത്ത പൈങ്കിളി', 'സ്നാപകയോഹന്നാന്‍ ', 'രണ്ടിടങ്ങഴി' തുടങ്ങി അനേകം ചിത്രങ്ങള്‍ക്കുവേണ്ടി പാടി. വഞ്ചിയൂര്‍ മേടയില്‍വീട്ടില്‍ ശിവശങ്കരപ്പിള്ളയുടേയും ചെല്ലമ്മയുടേയും മകളായി ജനിച്ചു. വൈക്കം മണി അയ്യരുടേയും ഇരണിയില്‍ തങ്കപ്പയുടെയും കീഴില്‍ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. രാധാദേവി മലയാള സംഗീത ശാഖയ്ക്കു നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി 1984-ല്‍ കേരള സംഗീത അക്കാദമി അവാര്‍ഡ് നല്‍കി. 1984-ല്‍ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് നാരായണന്‍ നായര്‍ കുറച്ചുനാള്‍ മുമ്പ് അന്തരിച്ചു. പുത്രന്‍ നന്ദഗോപന്‍ കയര്‍ബോര്‍ഡില്‍ ഉദ്യോഗസ്ഥനാണ്.


ചന്ദ്ര


1977-ല്‍ പുറത്തിറങ്ങിയ 'ചൂണ്ടക്കാരി' എന്ന ചിത്രത്തില്‍ മോനു എഴുതി കണ്ണൂര്‍ രാജന്‍ സംഗീതം നല്‍കിയ 'ഓടിവള്ളം തുഴഞ്ഞു....' എന്ന ഗാനം മധുവിനോടൊപ്പം ചന്ദ്രയും പാടി.


ചിത്രകല


ഒ.എന്‍ .വി.കുറുപ്പിന്റെ രചനയായ 'നിമിഷം സുവര്‍ണ്ണ നിമിഷം....' എന്ന ഗാനം കണ്ണൂര്‍ രാജന്റെ സംഗീതത്തില്‍ 'എന്റെ അമ്മു, നിന്റെ തുളസി, അവരുടെ ചക്കി' എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാറുമൊത്ത് ചിത്രകല പാടി.


കൊച്ചിന്‍ അമ്മിണി


'ഇന്ദുലേഖ' എന്ന ചിത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ 'കണ്ണീര്‍ ....' എന്നാരംഭിക്കുന്ന ഗാനം പാടി.4 News Items found. Page 1 of 1