രചന

സി.കെ. ഗോപി


'മറ്റൊരു കര്‍ണ്ണന്‍ ' എന്ന സിനിമയ്ക്ക് പാട്ടുകള്‍ എഴുതിയത് സി.കെ. ഗോപിയാണ്.


ചന്ദ്രന്‍ നായര്‍


ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് സന്തോഷ് ശിവന്‍ നായകനായ മകരമഞ്ഞ് എന്ന ചിത്രത്തിലെ മഞ്ഞില്‍ മെല്ലെ ഛായം തൂവി.... എന്ന ഗാനം രചിച്ചത് ഗസല്‍രചയിതാവായ ചന്ദ്രന്‍ നായരാണ്. തത്വമസി എന്ന ചിത്രത്തില്‍ മണികണ്ഠസ്വാമിതന്‍ ..... എന്നു തുടങ്ങുന്ന ഗാനം അദ്ദേഹം രചിച്ചിരുന്നു എന്നാല്‍ ചിത്രത്തിന്റെ പരാജയം പാട്ടിനെയും ബാധിച്ചു. ഒരിതള്‍പ്പൂവ്, ചാന്ദ്രമസി, പ്രണയമീയാത്ര, മധുശാല തുടങ്ങിയ ആല്‍ബങ്ങള്‍ക്കുവേണ്ടിയും ഗാനം രചിച്ചിട്ടുണ്ട്.


ചങ്ങമ്പുഴ കൃഷ്ണപിള്ള


മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള മലയാളസിനിമയില്‍ പാട്ടെഴുതിയില്ല. അദ്ദേഹത്തിന്റെ ഏറ്റവും പ്രചാരം സിദ്ധിച്ച കവിതയായ 'രമണന്‍ ' ചലച്ചിത്രമാക്കപ്പെട്ടു. സാഹിത്യകാരനായിരുന്ന ഡി.എം.പൊറ്റക്കാടായിരുന്നു സംവിധായകന്‍ . കവിത സിനിമയാക്കിയപ്പോള്‍ അതിലുളള കവിതകളെല്ലാം സ്വാഭാവികമായി ഗാനങ്ങളായി. അങ്ങിനെ പരേതനായ കവിയായിരുന്ന ചങ്ങമ്പുഴ ഗാനരചയിതാവുമായി.


ചാള്‍സ് ഡിക്രൂസ്


മേബിള്‍ കോട്ടേജ്, എ-95, കനക നഗര്‍, തിരുവനന്തപുരം-3. ഫോണ്‍ : 0471-2312954
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ചെമ്പഴന്തി ചന്ദ്രബാബു


അളക, ചെമ്പഴന്തി, തിരുവനന്തപുരം. ഫോണ്‍ : 0471-2595478, 9249993379. കൂടുതല്‍
വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ചേരാമംഗലം


ചേരാമംഗലം 'പുഷ്യരാഗം' എന്ന ചിത്രത്തിനുവേണ്ടി 'മുന്തിരിത്തേനൊഴുകും...' എന്ന ഗാനം എഴുതി.


ചേരി വിശ്വനാഥ്


നീലിസാലി, താലപ്പൊലി എന്നീ ചിത്രങ്ങളില്‍ ഗാനരചന നടത്തിയിട്ടുണ്ട്. നീലിസാലിയിലെ 'ആരെടാ വലിയവന്‍ ...'എന്നതാണ് ആദ്യഗാനം. പടിഞ്ഞാറേക്കൊല്ലത്ത് കന്നിമേല്‍ ചേരിയില്‍ വീട്ടില്‍ ജനിച്ചു. പൂര്‍ണ്ണമായ പേര് വിശ്വനാഥപിള്ള. പത്രപ്രവര്‍ത്തനം മുഖ്യതൊഴില്‍ . ദീര്‍ഘകാലം 'തനിനിറം' പത്രാധിപസമിതിയംഗമായിരുന്നു. ഇപ്പോള്‍ 'ഈനാട്' പത്രാധിപസമിതിയിലാണ്. ചെറുപ്പം മുതല്‍ ഗാനങ്ങള്‍ എഴുതിത്തുടങ്ങി. കലാനിലയം സ്ഥിരം നാടകവേദിക്കുവേണ്ടി നാടകവും ഗാനങ്ങളും എഴുതി. ധാരാളം കഥകളും റേഡിയോ നാടകങ്ങളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനഞ്ചോളം സിനിമകള്‍ക്ക് കഥയും സംഭാഷണവും എഴുതി. ഭാര്യ തിവനന്തപുരം എം.ജി. കോളേജിലെ ഹിന്ദി പ്രൊഫസര്‍ രാധാമണിയമ്മ. രണ്ടു മക്കള്‍ വിദ്യാര്‍ത്ഥികളായ ബൈജുവും പ്രിയയും. മേല്‍വിലാസം: ചേരിവിശ്വനാഥപിള്ള, 'പ്രിയദര്‍ശിനി', പൂജപ്പുര, തിരുവനന്തപുരം 12


ചെറി വിശ്വനാഥ പിള്ളൈ


പ്രിയദര്‍ശിനി, നേതാജി റോഡ്, പൂജപ്പുര, തിരുവനന്തപുരം-12.


ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍


യശഃശരീരനായ പ്രശസ്ത സിനിമാനടന്‍ പ്രേംനസീറിന്റെ സഹായത്തോടെ 1977-ല്‍ പുറത്തിറങ്ങിയ 'ഇന്നലെ ഇന്ന്' എന്ന ചിത്രത്തിനു വേണ്ടി ദേവരാജന്റെ സംഗീതസംവിധാനത്തില്‍ യേശുദാസ് ആലപിച്ച 'സ്വര്‍ണ്ണയവനികയ്ക്കുള്ളിലെ സ്വപ്നനാടകം...' എന്ന ഗാനം രചിച്ചുകൊണ്ട് രാമകൃഷ്ണന്‍ നായര്‍ സിനിമാവേദിയിലേക്ക് പ്രവേശിച്ചു. 1936 ഏപ്രില്‍ 11-ന് ചിറയിന്‍കീഴില്‍ (തിരുവനന്തപുരം ജില്ല) മിയം വിളാകം വീട്ടില്‍ നാരായണപിള്ളയുടെയും മാധവിയമ്മയുടെയും മകനായി രാമകൃഷ്ണന്‍നായര്‍ ജനിച്ചു. ബിരുദാനന്തരബിരുദം സമ്പാദിച്ച രാമകൃഷ്ണന്‍ നായര്‍ മദ്രാസ് ലക്ഷ്മീപുരം പ്രസിഡന്‍സി കോളേജില്‍ 7 വര്‍ഷത്തോളം പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. പ്രൈമറി വിദ്യാഭ്യാസകാലം മുതല്‍ കവിതാ വാസനയുണ്ടായിരുന്ന നായര്‍ 'ബാലതൂലിക' എന്ന സ്ക്കൂള്‍ കൈയെഴുത്തുമാസികയില്‍ കവിത എഴുതിയിരുന്നു.

ഇന്നലെ ഇന്ന് എന്ന ചിത്രത്തിനെ തുടര്‍ന്ന് കനല്‍ക്കട്ടകള്‍ , കൊടുമുടികള്‍ , കിലുങ്ങാത്ത ചങ്ങലകള്‍ ,കല്പവൃക്ഷം തുടങ്ങി 30 ചിത്രങ്ങള്‍ക്കു ഗാനരചന നിര്‍വ്വഹിച്ചു. ഏഴിലംപാലത്തണലില്‍ എന്ന ഗാനത്തിന് മദിരാശി, മലയാളി സമാജത്തിന്റെ യൂത്ത് വിങ്ങ് പുരസ്കാരം ലഭിച്ചു. ഭാര്യ രമണീഭായിയമ്മ. മക്കള്‍ ഗീത, ഉണ്ണിക്കൃഷ്ണന്‍ , പ്രീത, ബാലകൃഷ്ണന്‍ . മേല്‍വിലാസം: പ്രൊഫ. ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ , 'രശ്മി', കൈതമുക്ക്, തിരുവനന്തപുരം


ചിത്ര അയ്യര്‍


നം.1/1, നോര്‍ത്ത് സ്ട്രീറ്റ്, വെങ്കിടേശപുരം കോളനി, അയനവാമം, ചെന്നൈ-600 023
ഫോണ്‍ : 044-26449458, 098456 96548. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്15 News Items found. Page 1 of 2