നടന്‍

ഡാന്‍സര്‍ തമ്പി


ലാല്‍ ഇല്ലം, പച്ചാളം, എസ്.ആര്‍.എം.റോഡ്, കൊച്ചി - 682 037. ഫോണ്‍: 0484-2405356. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ദാരാസിംഗ്


ആദ്യ ചിത്രം 'മുത്താരം കുന്ന് പി.ഒ.' ഹിന്ദി നടന്‍ . പ്രശസ്ത ഗുസ്തിക്കാരന്‍ . പഞ്ചാബ് സ്വദേശി, സ്ഥിരതാമസം ബോംബെയില്‍ .


ദേവ് എസ്.ജെ.


നിര്‍മ്മല, രക്തബന്ധം തുടങ്ങിയ ഇരുപത്തഞ്ചിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകനടന്‍ സ്വദേശം ചേര്‍ത്തല. ഉദയാ ചിത്രങ്ങളില്‍ സ്ഥിരം നടനായിരുന്നു. അന്തരിച്ചു.


ദേവന്‍


Devan

സ്വഭാവനടനായും നാടകനടനായും തുടങ്ങി വില്ലന്‍ വേഷങ്ങളിലേക്ക് ചുവടുമാറിയ നടനാണ് ദേവന്‍. കണിക്കൊന്ന എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചതെങ്കിലും 'നാദ'മാണ് ആദ്യം തിയറ്ററിലെത്തിയത്. ന്യൂഡല്‍ഹി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,നായര്‍സാബ്, ദ കിംഗ്, നിറം, സൈമണ്‍ പീറ്റര്‍ നിനക്കുവേണ്ടി, ഊഴം, ആയിരം നാവുള്ള അനന്തന്‍, അരയന്നങ്ങളുടെ വീട് എന്നിവ ദേവന്റെ മികച്ച ചിത്രങ്ങള്‍. തെന്നിന്ത്യയിലെ മിക്കവാറും എല്ലാ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ സജീവം

1954ല്‍ ശ്രീനിവാസന്റെയും ലളിതയുടെയും മകനായി തൃശ്ശൂരില്‍ ജനിച്ചു. മോഡല്‍ ബോയ്സ് ഹൈസ്കൂള്‍, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സഹോദരങ്ങള്‍: ശോഭ, സുരേഷ്ബാബു, ഷീല. കേരളാ പീപ്പിള്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ചു. 2004ലെ ഉപതെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് മത്സരിച്ചു. 2009-ല്‍ ദേവന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചു. ഭാര്യ: സുമ. മകള്‍: ലക്ഷ്മി.


ദേവന്‍ എസ്


4/9, ശിവജാനമ്മാള്‍ സ്ട്രീറ്റ്, നെഹ്റു നഗര്‍, നേശപാക്കം, ചെന്നൈ -600 089 ഫോണ്‍: 044-22490064. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ധനം കണ്ണന്‍


ബി-5, പി.ആര്‍.എസ് സംഗീത അപ്പാര്‍ട്ടുമെന്റ്സ്, തൈക്കാട്, തിരുവനന്തപുരം ഫോണ്‍: 0471-6523028, 9388659658. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ധനുഷ്


16/5, രാജമന്നാര്‍ സ്ട്രീറ്റ്, ടി.നഗര്‍, ചെന്നൈ-600 017 ഫോണ്‍: 98400 48002 (ദുരൈ). കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ദിലീപ്


Dileep

1992ല്‍ കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം അഭിനയിച്ച് ചലച്ചിത്രരംഗത്തെത്തി. മിമിക്രിയിലൂടെ സിനിമയിലെത്തി സൂപ്പര്‍താരമായ ദിലീപ് ട്വന്റി ട്വന്റി എന്ന ചിത്രത്തിലൂടെ ബുദ്ധിമാനായ നിര്‍മ്മാതാവായി വിശേഷിപ്പിക്കപ്പെട്ടു. അയലത്തെ പയ്യന്‍ ഇമേജിലൂടെ കുട്ടികളുടെയും കുടുംബസദസ്സുകളുടെയും

പ്രിയനായകനായി ഇദ്ദേഹം മാറി. 1991ല്‍ കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകത്തിലൂടെ സഹസംവിധായകനായി. കരീമിന്റെ ഏഴരക്കൂട്ടം എന്ന ചിത്രത്തിലെ അര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപിനെ ലോഹിതദാസ്-സുന്ദര്‍ദാസ് ടീമിന്റെ സല്ലാപത്തില്‍ നായകനാക്കി. ഈ പുഴയും കടന്ന്, കല്ല്യാണസൌഗന്ധികം, പഞ്ചാബിഹൌസ്, അനുരാഗക്കൊട്ടാരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ജോക്കറിന്റെ വിജയത്തോടെ ദിലീപിന്റെ താരമൂല്യം ഉയര്‍ന്നു. തെങ്കാശിപ്പട്ടണം, ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ദോസ്ത്, ഈ പറക്കും തളിക, ഇഷ്ടം, മീശമാധവന്‍, കുഞ്ഞിക്കൂനന്‍, സദാനന്ദന്റെ സമയം, ഗ്രാമഫോണ്‍, തിളക്കം, സിഐഡി മൂസ, പട്ടണത്തില്‍ സുന്ദരന്‍, റണ്‍വേ, വെട്ടം തുടങ്ങി അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

ആലുവ പത്മസരോവരത്തില്‍ പത്മനാഭപിള്ളയുടെയും സരോജത്തിന്റെയും മകനായി 1968 ഒക്ടോബര്‍ 27ന് ജനിച്ചു. ശരിക്കുള്ള പേര് ഗോപാലകൃഷ്ണന്‍. ലോഹിതദാസ്-സുന്ദര്‍ദാസ് ടീമിന്റെ സല്ലാപമാണ് നടനെന്ന നിലയില്‍ ദിലീപിനെ പ്രശസ്തനാക്കിയത്.

ആലുവാ യുസി കോളേജില്‍നിന്ന് പ്രീഡിഗ്രിയും മഹാരാജാസ് കോളേജില്‍നിന്ന് ചരിത്രത്തില്‍ ബിരുദവുമെടുത്തു. മഹാരാജാസില്‍ പഠിക്കുന്ന സമയത്താണ് മിമിക്രിയിലും മോണോ ആക്ടിലും ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് കലാഭവന്‍, ഹരിശ്രീ, കൊച്ചിന്‍ ഓസ്ക്കാര്‍ എന്നീ ട്രൂപ്പുകളില്‍ മിമിക്രിതാരമായി. ഇവിടെവച്ച് നടന്‍ ജയറാമുമായുള്ള പരിചയം സിനിമയിലെത്തിച്ചു. പ്രമുഖ നടിയായിരുന്ന മഞ്ജുവാര്യരാണ് ഭാര്യ. മകള്‍: മീനാക്ഷി.


ദിലീപ് താഹില്‍


'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ' എന്ന ത്രീഡി ചിത്രത്തിലഭിനയിച്ച ഹിന്ദിനടന്‍ .


ദിനേശ് നായര്‍


20, ലക്ഷ്മി വിലാസ്, ഇരിങ്ങോല്‍ പി.ഒ, പെരുമ്പാവൂര്‍, എറണാകുളം. ഫോണ്‍: 0484-2594047 കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്13 News Items found. Page 1 of 2