സംവിധായകര്‍

ദീപന്‍


ഫോണ്‍ : 0471-230814, 97441 11199. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഡെന്നീസ് ജോസഫ്


1985ല്‍ ജേസി സംവിധാനംചെയ്ത 'ഈറന്‍ സന്ധ്യക്ക്' തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. സൂപ്പര്‍ഹിറ്റായ 'നിറക്കൂട്ട' എന്ന ചിത്രത്തിലൂടെ ജോഷിയുടെ സ്ഥിരം തിരക്കഥാകൃത്തായി. ശ്യാമ, ന്യൂഡല്‍ഹി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സ്ക്രിപ്റ്റ് എഴുതി. ആദ്യം സംവിധാനം ചെയ്ത 'മനു അങ്കിള്‍' എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. അഥര്‍വ്വം, അപ്പു, തുടര്‍ക്കഥ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്തു.
1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഏറ്റുമാനൂരില്‍ ജനിച്ചു. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും ദേവമാതാ കോളേജില്‍നിന്ന് ബിരുദവും നേടിയശേഷം ഫാര്‍മസിയില്‍ ഡിപ്ളോമ നേടി. തുടര്‍ന്ന് 'ടക് ടക്' എന്ന സിനിമാ മാസികയില്‍ സബ് എഡിറ്ററായി. അധികം വൈകാതെ ജോലി രാജിവച്ച് സുഹൃത്തുക്കളായ അശോകന്‍, അമ്പിളി എന്നിവരുമായി ചേര്‍ന്ന് ഗായത്രി എന്ന പേരില്‍ ഒരു പ്രിന്റിംഗ് പ്രസ്സ് തുടങ്ങി. ഇതിനിടെ തിരക്കഥ എഴുതാന്‍ ചില അവസരങ്ങള്‍ വന്നു. നിര്‍ഭാഗ്യവശാല്‍ ഒന്നും വെളിച്ചംകണ്ടില്ല. സഹോദരങ്ങള്‍: നീന, ലിസ. ഭാര്യ: ലീന. മക്കള്‍: റോസി, അബി.


ദേവരാജ് കെ എ


കരിമ്പില്‍ , 4/528, ജോസഫ് റോഡ്, കോഴിക്കോട് -673 032. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ദേവിദാസ്


ആരുടെ കീഴിലും സംവിധാനം പഠിക്കാതെ സംവിധാനരംഗത്തേക്ക് കടന്നുവന്ന ദേവിദാസിന്റെ ആദ്യചിത്രം പ്രിയം പ്രിയങ്കരമാണ്. പിന്നീട് റെയിന്‍ബോ എന്നചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് മഹാരാജാ ടാക്കീസ്

അഭിനേതാവും ആള്‍ ഇന്ത്യാ റേഡിയോയില്‍ ആര്‍ട്ടിസ്റ്റുമായ കോഴിപ്പുറത്ത് നാരായണമേനോന്റെ മകനാണ് ദേവീദാസ്. ചേലനാട്ട് പാലക്കാട്ടെ ചന്ദ്രനഗര്‍ ഹൗസിംഗ് കോളനിയിലാണ് താമസിക്കുന്നത്.


ദേവിദാസ്


ആരുടെ കീഴിലും സംവിധാനം പഠിക്കാതെ സംവിധാനരംഗത്തേക്ക് കടന്നുവന്ന ദേവിദാസിന്റെ ആദ്യചിത്രം പ്രിയം പ്രിയങ്കരമാണ്. പിന്നീട് റെയിന്‍ബോ എന്നചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് മഹാരാജാ ടാക്കീസ്. അഭിനേതാവും ആള്‍ ഇന്ത്യാ റേഡിയോയില്‍ ആര്‍ട്ടിസ്റ്റുമായ കോഴിപ്പുറത്ത് നാരായണമേനോന്റെ മകനാണ് ദേവീദാസ്. ചേലനാട്ട് പാലക്കാട്ടെ ചന്ദ്രനഗര്‍ ഹൗസിംഗ് കോളനിയിലാണ് താമസിക്കുന്നത്.5 News Items found. Page 1 of 1