രചന

ദലീമ ജോജോ


ജോഡെയില്‍, അരൂര്‍ പി.ഒ, പുജപ്പുര, ചേര്‍ത്തല, ആലപ്പുഴ ഫോണ്‍ : 0478-2875234
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ദാമോദരന്‍ ആര്‍.കെ


ഫ്ലാറ്റ് നം.5, കലൂര്‍ പി.ഒ, കൊച്ചി-17. ഫോണ്‍ : 0484-2341155, 94475 09301. കൂടുതല്‍
വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ദീപ്തി പ്രേം (ഡോ)


ജനനി, ആശ്രമം, കൊല്ലം. ഫോണ്‍ : 0474-2742730, 2763606, 98470 34881. കൂടുതല്‍
വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ദേവദാസ്


'രാധ എന്ന പെണ്‍കുട്ടി'ക്കുവേണ്ടി 'കാട്ടുകുറിഞ്ഞി പൂവും ചൂടി....'തുടങ്ങിയ ഗാനങ്ങള്‍ എഴുതിക്കൊണ്ട് ഗാനരചനാ രംഗത്തേക്ക് കടന്നു വന്നു. ' പ്രേമ ഗീതങ്ങള്‍ ', 'കേള്‍ക്കാത്ത ശബ്ദം', 'താളം മനസ്സിന്റെ താളം', 'നട്ടുച്ചയ്ക്കിരുട്ട്' തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തി. സ്വന്തമായി ഒരു ചിത്രവും നിര്‍മ്മിച്ചു.


ദേവാനന്ദ്


ഫോണ്‍ : 04829-232489, 94470 09255. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഡോ. അഗ്നിവേശ്


അന്തര്‍ജനം എന്ന ചിത്രത്തില്‍ 'പ്രവഞ്ചവീണയില്‍ ...' എന്നുതുടങ്ങുന്ന ഗാനം എഴുതികൊണ്ട് ചലച്ചിത്രഗാനരചയിതാവായി.


ഡോക്ടര്‍ എം.കെ. പവിത്രന്‍


1967-ല്‍ പുറത്തുവന്ന 'തളിരുകള്‍ ' ആയിരുന്നു പവിത്രന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യചിത്രം. അതില്‍ എ.ടി.ഉമ്മറിന്റെ സംഗീതസംവിധാനത്തില്‍ 'പൂവാടി തോറും...' എന്നാരംഭിക്കുന്നു അദ്ദേഹത്തിന്റെ ആദ്യഗാനം. നാടകരചന, നാടകസംവിധാനം എന്നീ കലാപ്രവര്‍ത്തനരംഗങ്ങളിലും, മറ്റു സാമൂഹികസാംസ്ക്കാരിക രംഗങ്ങളിലും സജീവമായി വ്യാപരിച്ചു പോരുന്ന ദേഹമാണ് ഡോക്ടര്‍ എം.കെ. പവിത്രന്‍ . തിരക്കഥകളാണ് ഗാനരചനയേക്കാള്‍ കൂടുതലായി പവിത്രന്‍ ചലച്ചിത്രമണ്ഡലത്തില്‍ കൈകാര്യം ചെയ്തിട്ടുള്ളത്. അറിയപ്പെടുന്ന സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ പവിത്രന്‍ 1976 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരക്കമ്മിറ്റിയിലും 1989 ല്‍ ദേശീയ ചലച്ചിത്ര പുരസ്കാരക്കമ്മിറ്റിയിലും അംഗമായിരുന്നു. 1977 മുതല്‍ ഏഴുവര്‍ഷക്കാലം, കേന്ദ്രഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ മദിരാശി റീജിയണല്‍ കമ്മിറ്റിയിലെ ഉപദേശകസമിതി അംഗവുമായിരുന്നു.

1931-ല്‍ പവിത്രന്‍ കണ്ണൂരില്‍ ജനിച്ചു. 1965 മുതല്‍ കുടുംബസമേതം മദിരാശിയിലാണ് താമസം. മദിരാശി കോര്‍പ്പറേഷന്റെ ആരോഗ്യവകുപ്പില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ഡോക്ടര്‍ മധു ബാലകൃഷ്ണന്‍


'കോളേജുഗേള്‍ 'നു വേണ്ടി ബാബുരാജിന്റെ സംഗീതത്തില്‍ യേശുദാസ് പാടിയ 'ചന്ദനക്കുറിയിട്ട്' എന്നു തുടങ്ങുന്ന ഗാനമാണ് ബാലകൃഷ്ണന്റെ ആദ്യ ചലച്ചിത്രഗാനം. യുവസംവിധായകരേയും പുതിയ ഗാനരചയിതാക്കളേയും മറ്റും രംഗത്തേക്കു കൊണ്ടുവന്ന ഡോക്ടര്‍ മധുബാലകൃഷ്ണന്‍ മദ്രാസിലെ എഗ്മൂറിലുള്ള 'ശങ്കുണ്ണി മെമ്മോറിയല്‍ ഡിസ്പെന്‍സറി'യുടെ ഉടമസ്ഥനാണ്. കോഴിക്കോട് നെല്ലിക്കോട് എന്ന ഗ്രാമത്തിലെ ചേവായൂര്‍ എന്ന സ്ഥലത്ത് 1933 ഫെബ്രുവരി 4-ന് ബാലകൃഷ്ണന്‍ ജനിച്ചു. കോഴിക്കോട് ഫെറൂക്ക് കോളേജില്‍ നടന്‍ ബഹദൂറിനോടൊപ്പം ഇന്റര്‍ മീഡിയറ്റിനു പഠിച്ചിരുന്നപ്പോള്‍ മുതല്‍ നാടകരചനയിലും സംവിധാനത്തിലും തല്‍പ്പരനായിരുന്നു. പാലക്കാട് വിക്ടോറിയാ കോളേജില്‍ നിന്നും ബി.എസ്സ്.സി. ബിരുദം എടുത്തശേഷം 1955 ല്‍ കീല്‍പ്പാക്ക് മെഡിക്കല്‍ കോളേജില്‍ നിന്നും ആയുര്‍വേദത്തില്‍ ജി.സി.ഐ.എം. പാസ്സായി. 1960 മുതല്‍ ശങ്കുണ്ണി മേനോന്റെ കൂടെ പ്രാക്ടീസ് ചെയ്തു തുടങ്ങി. തളിരുകള്‍ കളിയല്ല കല്യാണം, ലേഡീസ് ഹോസ്റ്റല്‍ , കോളേജുഗേള്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. തിരക്കഥാകൃത്തായും ഗാനരചയിതാവായും സംവിധായകനായും പല ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. 1957-ല്‍ ആദ്യവിവാഹം. 1965-ല്‍ രണ്ടാം വിവാഹവും. രണ്ടു പേരോടുമൊപ്പം മദിരാശിയില്‍ താമസിക്കുന്നു. ഒരു മകന്‍ സിനിമാ സംവിധായകനായ രാജന്‍ ബാലകൃഷ്ണനാണ്.


ഡോക്ടര്‍ നാരായണന്‍കുട്ടി


പി.സി. 369 എന്ന ചിത്രത്തില്‍ കെ.പി.എന്‍ പിള്ളയുടെ സംഗീതത്തില്‍ 'ശൃംഗാരം കടമിഴിയില്‍ ...' എന്ന ഗാനം ഡോക്ടര്‍ നാരായണന്‍ കുട്ടി എഴുതി.


ഡോക്ടര്‍ സലീം


'സ്വാമി ശ്രീനാരായണഗുരു' എന്ന സിനിമയുടെ ഗാനരചയിതാക്കളില്‍ ഒരാളാണ് ഡോക്ടര്‍ സലീം.12 News Items found. Page 1 of 2