നടന്‍

ഇബ്രാഹിം കുട്ടി


30/49, സുബാഷ് നഗര്‍, തൃപ്പൂണിത്തുറ, എറണാകുളം, കൊച്ചി. ഫോണ്‍‍ : 0484-2301999, 9846037038. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഇടവേള ബാബു


Edavela Babu

സ്കൂള്‍-കോളേജ് പഠനകാലത്ത് നിരവധി നാടകങ്ങളില്‍ വേഷമിട്ട ബാബു 1981ല്‍ പി പത്മരാജന്‍ കഥയെഴുതി മോഹന്‍ സംവിധാനംചെയ്ത 'ഇടവേള' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അതോടെ ഇടവേള ബാബു എന്ന് അറിയപ്പെട്ടുതുടങ്ങി. അമ്പതിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ബാബു മീനാബസാര്‍ എന്ന ഹിന്ദി ചിത്രത്തിലും മികവുതെളിയിച്ചു. മലയാള സിനിമാതാരങ്ങളുടെ സംഘടനയായ 'അമ്മ'യിലെ എക്സിക്യൂട്ടീവ് മെമ്പറായ ഇദ്ദേഹം നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകൂടിയാണ്.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ഹിറ്റ്ലര്‍, പട്ടാളം, മസനഗുഡി മന്നാഡിയാര്‍ സ്പീക്കിംഗ്, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

ഇരിഞ്ഞാലക്കുടയില്‍ രാമന്റെയും ശാന്തയുടെയും മകനായി 1963ല്‍ ജനനം. ഇരിഞ്ഞാലക്കുട ഗവണ്‍മെന്റ് എല്‍പി സ്കൂളിലും ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹൈസ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം. ഇരിഞ്ഞാലക്കുട ക്രിസ്ത്യന്‍ കോളേജില്‍നിന്ന് 1984ല്‍ ബികോം ബിരുദം നേടി. 1977ല്‍ നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ നാടോടി നൃത്തത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. 180, 1981, 1982, 1983 വര്‍ഷങ്ങളില്‍ കോഴിക്കോട് യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ ക്രിസ്ത്യന്‍ കോളേജിനെ പ്രതിനിധീകരിച്ച് നൃത്തമത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടി. സഹോദരന്‍: ജയചന്ദ്രന്‍ ബിസിനസ്സ് ചെയ്യുന്നു.


എഡ്സി


മിന്നാമിനുങ്ങ്, മൂലധനം, അഭയം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്ന് ചെമ്മീനിലും. ഒരു ചിത്രം സംവിധാനം ചെയ്തു. നാടകനടന്‍ . സ്വദേശം കൊച്ചി.3 News Items found. Page 1 of 1