സംവിധായകര്‍

ഈസ്റ്റ് കോസ്റ്റ് വിജയന്‍


ജയറാം നായകനായ നോവല്‍ എന്ന ചിത്രമാണ് ഈസ്റ് കോസ്റ് വിജയന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പ്രണയഗാനങ്ങളുടെ ആല്‍ബത്തിന്റെ പേരിലാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. നിനക്കായ്, ആദ്യമായ്, ഓര്‍മ്മയ്ക്കായി തുടങ്ങിയ പ്രശസ്ത ആല്‍ബങ്ങള്‍ ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിച്ച് റിലീസ് ചെയ്തവയാണ്. ഇതിലെ ഗാനങ്ങള്‍ രചിച്ചത് വിജയനാണ്. ഈ ഗാനങ്ങള്‍ പലതും വീഡിയോ ആല്‍ബങ്ങളായി വിജയന്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.

1955ല്‍ കൊല്ലം ജില്ലയിലെ അഞ്ചലില്‍ വാസുദേവന്‍പിള്ളയുടെയും ദേവകിയമ്മയുടെയും മകനായി ജനിച്ചു. ശരിക്കുള്ള പേര് കെ വി എസ് പിള്ള. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ഓഡിറ്ററായിരുന്നു. തുടര്‍ന്ന് ദുബായില്‍ റെന്റ് എ കാര്‍ എന്ന ബിസിനസ്സ് സ്ഥാപനം തുടങ്ങി. ഈസ്റ്റ് കോസ്റ്റ് എന്ന പേരില്‍ കേരളത്തിലും ദുബായിലും കാസറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടു.1 News Items found. Page 1 of 1