രചന

ഇടമണ്‍ തങ്കപ്പന്‍


'പാദമുദ്ര' എന്ന സിനിമയില്‍ കുടപ്പനക്കുന്നു ഹരിയോടൊപ്പം ഗാനരചന നടത്തി.


ഇടശ്ശേരി ഗോവിന്ദന്‍നായര്‍


ഇടശ്ശേരി ഗോവിന്ദന്‍നായരുടെ 'പൂതപ്പാട്ടിലെ' 'സമയമായി സമയമായി...'എന്ന കവിത നിര്‍മ്മാല്യം എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹവും ഗാനരചയിതാവിന്റെ പട്ടികയില്‍ പെട്ടു. തനി മലയാള കവി എന്നു ചിലര്‍ വിശേഷിപ്പിക്കുന്ന കവിയാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍


ഏറ്റുമാനൂര്‍ സോമദാസന്‍


അക്കല്‍ദാമ എന്ന ചിത്രത്തിലെ 'ഒരു പൂന്തണലും....'എന്ന ആദ്യഗാനത്തോടെയാണ് എറ്റുമാനൂര്‍ സോമദാസന്‍ സിനിമാഗാനരചയിതാവായത്. 1936 മേയ് മാസം. ഏറ്റുമാനൂര്‍ കുറുക്കന്‍ കുന്നേല്‍ വീട്ടില്‍ മാധവന്‍പിള്ളയുടേയും ചെല്ലമ്മപ്പിള്ളയുടെയും മകനായി ജനിച്ചു. എം.എ. ഒന്നാം റാങ്കിലും ബി.എല്‍ രണ്ടാം റാങ്കിലും പാസ്സായി. പെരുന്ന എന്‍ .എസ്.എസ്. കോളേജില്‍ നിന്ന് പ്രൊഫസറായി റിട്ടയര്‍ ചെയ്തു. ഭാര്യ മാന്നാര്‍ പുത്തുപ്പള്ളില്‍ എ. തുളസീഭായിയമ്മ ചെന്നിത്തല മഹാത്മാ ഹൈസ്ക്കൂളില്‍ അദ്ധ്യാപികയാണ്. മക്കള്‍ കവിത, പ്രതിഭ. പതിനഞ്ചോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സോമദാസന്‍ നാലു ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്.
മേല്‍വിലാസം : പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന്‍ , പെരുന്ന ഈസ്റ്റ്, ചങ്ങനാശ്ശേരി.


ഏറ്റുമാനൂര്‍ ശ്രീകുമാര്‍


ഏറ്റുമാനൂര്‍ ശ്രീകുമാര്‍ ഗാനരചന നടത്തിയ ആദ്യചിത്രമാണ് പ്രഭു. ഇതിലെ 'ആരാമദേവതമാരേ....' എന്നു തുടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ആദ്യഗാനം. തുടര്‍ന്നും അദ്ദേഹം ചില ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്.


ഏഴാച്ചേരി രാമചന്ദ്രന്‍


'നേരറിയും നേരത്ത് ' എന്ന ചിത്രത്തിനുവേണ്ടി 'പ്രേമകലാദേവത...' എന്ന ഗാനം രചിച്ചു. കവിയും ഗാനരചയിതാവും പത്രപ്രവര്‍ത്തകനുമാണ് രാമചന്ദ്രന്‍ . കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് ഏഴാച്ചേരിയില്‍ ജനിച്ചു. എം.എ., ബി.എഡ് ബിരുദം നേടി. കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ 'ദേശാഭിമാനി' പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ . 'മീനമാസത്തിലെ സൂര്യന്‍ ' എന്ന സിനിമയിലെ ഗാനത്തോടെ ശ്രദ്ധേയനായി. 'അഗ്നിസന്ദേശം', 'ഉയരും ഞാന്‍ നാടാകെ', 'ഇടിമുഴക്കം' തുടങ്ങിയവയാണ് കൃതികള്‍ ഭാര്യയും ഒരു മകളുമുണ്ട്. മേല്‍വിലാസം ഏഴാംച്ചേരി രാമചന്ദ്രന്‍ . 'ദേശാഭിമാനി', തിരുവനന്തപുരം.5 News Items found. Page 1 of 1