സംവിധായകര്‍

ഫാസില്‍


മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഫാസില്‍ എ വിന്‍സന്റിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തെത്തിയത്. ബോബന്‍ കുഞ്ചാക്കോ സംവിധാനംചെയ്ത ഒരു ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ചിത്രം പൂര്‍ത്തിയായില്ല. നവോദയ നിര്‍മ്മിച്ച 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന ചിത്രത്തിന് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചുകൊണ്ടാണ് സിനിമയിലെത്തിയത്. ഒന്നാംതരം മ്യൂസിക്കല്‍ ലൌസ്റ്റോറിയായ മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാലിന്റെയും ശങ്കറിന്റെയും പൂര്‍ണ്ണിമാ ജയറാമിന്റെയുമൊക്കെ അരങ്ങേറ്റം.

കഥ പറയുന്നതിലുള്ള വൈഭവവും സ്വാഭാവികതയുമാണ് ഫാസില്‍ ചിത്രങ്ങളുടെ പ്രത്യേകത. എന്റെ മാമാട്ടിക്കുട്ടിയമ്മ, നോക്കത്താദൂരത്ത് കണ്ണുംനട്ട്, എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, ഹരികൃഷ്ണന്‍സ്, അനിയത്തിപ്രാവ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ , വിസ്മയത്തുമ്പത്ത്, മോസ് ആന്റ് ക്യാറ്റ്, ലിവിംഗ് ടുഗതര്‍ എന്നിവയാണ് മികച്ച ചിത്രങ്ങള്‍ . ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ മകന്‍ നായകനായി അഭിനയിച്ചിരുന്നു.

നം.1 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്, ചന്ദ്രലേഖ, സുന്ദരകില്ലാഡി, ക്രോണിക് ബാച്ചിലര്‍ , വിസ്മയത്തുമ്പത്ത് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

1983-ല്‍ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിന് മികച്ചസംവിധായകനുള്ള അവാര്‍ഡും 1980 (മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ )1983 (എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്) 1984 (നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്), 1986 (എന്നെന്നും കണ്ണേട്ടന്റെ) 1993 (മണിച്ചിത്രത്താഴ്)എന്നീവര്‍ഷങ്ങളില്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി. 1993-ല്‍ മണിച്ചിത്രത്താഴിന് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

1953-ല്‍ ആലപ്പുഴയില്‍ ജനനം. ആലപ്പുഴ എസ്ഡി കോളേജില്‍ പഠിക്കുന്ന കാലത്തേ നടനും ചെറുകഥാകൃത്തുമായിരുന്നു. ഇംഗ്ളീഷില്‍ ബിരുദം നേടിയശേഷം കാവാലത്തിന്റെ തിരുവരങ്ങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ഭാര്യ: റോസി. നാലുമക്കള്‍.1 News Items found. Page 1 of 1