നടന്‍

ജി.കെ.പിള്ള


സ്നേഹസീമ, അഞ്ചു സുന്ദരികള്‍ , നീലായുടേയും ഉദയായുടേയും നിരവധി ചിത്രങ്ങള്‍ , വെള്ളം, ഇനിയെങ്കിലും, ഈനാട്, വാര്‍ത്ത തുടങ്ങി ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചു. താമസം ചിറയിന്‍കീഴ്.


ഗണേഷ് ചെറുവയ്ക്കല്‍


ദ്വാരക, ശ്രീകാര്യം, തിരുവനന്തപുരം -17. ഫോണ്‍ : 0471-2597843. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഗണേശ്കുമാര്‍ കെ ബി


Ganeshkumar K B

1984-ല്‍ കെ ജി ജോര്‍ജ്ജ് സംവിധാനംചെയ്ത ഇരകള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ ഗണേശ് കുമാര്‍ ഉപനായക വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ധാരാളം ടി വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇരകള്‍, കിലുക്കം, അഥര്‍വ്വം, തലസ്ഥാനം, ദ കിംഗ്, മാഫിയ, ഉസ്താദ്, ദ ട്രൂത്ത് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

ആര്‍ ബാലകൃഷ്ണപിള്ളയുടെയും വത്സലയുടെയും മകനായി 1965 നവംബര്‍ 20ന് കൊട്ടാരക്കരയില്‍ ജനിച്ചു. രണ്ട് സഹോദരിമാര്‍. കൊട്ടാരക്കരയിലായിരുന്നു വിദ്യാഭ്യാസം. 2001-ല്‍ നിയമസഭാംഗമായി. തുടര്‍ന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് മന്ത്രിയുമായി. 2002-ല്‍ മന്ത്രിപദം പിതാവ് ആര്‍ ബാലകൃഷ്ണപിള്ളക്കു വേണ്ടി ഒഴിഞ്ഞുകൊടുത്തു. 2011-ല്‍ വീണ്ടും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനംവകുപ്പിന്റെയും സിനിമയുടെയും ചുമതലയുള്ള മന്ത്രിയായി. അപ്പോഴും സിനിമ ഉപേക്ഷിച്ചിരുന്നില്ല. ഭാര്യ: ഡോ. യാമിനി. മകന്‍: ആദിത്യന്‍.


ഗംഗാധരന്‍നായര്‍ പി.


മുഖാമുഖത്തിലെ ശ്രീധരന്‍ എന്ന പ്രധാനവേഷം ചെയ്തു. ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായിരുന്നു. റിട്ടയര്‍ ചെയ്തു. തിരുവനന്തപുരത്ത് താമസം.


ഗായകന്‍ പീതാംബരം


വെള്ളിനക്ഷത്രത്തിലെ നായകന്‍, ഗാനഭൂഷണം. യഥാര്‍ത്ഥപേര് പീതാംബരമേനോന്‍. സ്വദേശം ഇരിങ്ങാലക്കുട.


ഗീതാ സലാം


ഓച്ചിറ നാടകരംഗം, ഓച്ചിറ.പി.ഒ, കൊല്ലം. ഫോണ്‍: 0476-2691548, 2690342, 9847205582. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ജെമിനി ഗണേശന്‍


Gemini Ganesan

നീലാസുരന്‍ എന്ന നാടകത്തില്‍ ശ്രീകൃഷ്ണനായി അഭിനയിച്ചാണ് ജെമിനി ഗണേശന്‍ അഭിനയരംഗത്തെത്തിയത്. താമ്പരത്തുവച്ച് ജെമിനി സ്റ്റുഡിയോയിലെ ക്യാമറാമാന്‍ വാസനെ പരിചയപ്പെട്ടത് വഴിത്തിരിവായി. വാസന്‍ വഴി കെ രാമനാഥന്റെ അസിസ്റ്റന്റായി. മിസ് മാലിനിയാണ് ആദ്യചിത്രം. തായ് ഉള്ളം എന്ന ചിത്രത്തില്‍ വില്ലനായി. 'മനംപോലെ മംഗല്യ'ത്തിലാണ് ആദ്യം ഇരട്ടവേഷം ചെയ്തത്.

ഭീംസിംഗിന്റെ പതിഭക്തി, കെ ബാലചന്ദറിന്റെ നാന്‍ അവന്‍ അല്ലൈ, കാവ്യാഞ്ജലി, കുളത്തൂര്‍ കണ്ണന്‍ നീ, ഉന്നാല്‍ മുടിയും, അവ്വൈ ഷണ്‍മുഖി, കുമാരസംഭവം, പ്രൊഫസര്‍, സ്വാമി അയ്യപ്പന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

പുതുക്കോട്ടയില്‍ രാമസ്വാമി അയ്യരുടെ മകനായി 1921ലാണ് ജമിനി ഗണേശന്റെ ജനനം. പത്തുവയസ്സുള്ളപ്പോള്‍ അമ്മാവനും 12 വയസ്സുള്ളപ്പോള്‍ അച്ഛനും മരിച്ചു. അമ്മാവന്റെ മകള്‍ ഡോ. മുത്തുലക്ഷ്മിയായിരുന്നു സംരക്ഷക. പുതുക്കോട്ട ബാലയ സ്കൂള്‍, മദ്രാസിലെ മൈലാപ്പൂര്‍ രാമകൃഷ്ണ മിഷന്‍ സ്കൂള്‍, രാജാസ് കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ട്രിച്ചിയിലെ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ അദ്ധ്യാപകനായി ജോലിചെയ്തു. രണ്ടുവര്‍ഷത്തിനുശേഷം എംസിസിയില്‍ അദ്ധ്യാപകനായി.
19- വയസ്സില്‍ ആദ്യവിവാഹം കഴിഞ്ഞു. അലമേലുവാണ് ഭാര്യ. തുടര്‍ന്ന് മൂന്ന് വിവാഹങ്ങള്‍കൂടി കഴിച്ചു. രണ്ടാമത്തെ ഭാര്യ ഗംഗമ്മ. മൂന്നാമത്തെ ഭാര്യ രാധ. നാലാമത്തെ ഭാര്യ സാവിത്രി. മൂന്നാം ഭാര്യയുടെ മകളാണ് പ്രമുഖ ചലച്ചിത്രനടി രേഖ. 2005 മാര്‍ച്ച് 22ന് അന്തരിച്ചു.


ജോര്‍ജ് ചാലക്കുഴി


മേടയില്‍ ഹൗസ് നം.23, ബെല്‍ഹെവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍, തിരുവനന്തപുരം ഫോണ്‍ 0471-2317573, 9847094049. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ജോര്‍ജ്ജ് പി.സി.


ആദ്യ ചിത്രം 'അംബ അംബിക അംബാലിക'. 'ഇരകള്‍' തുടങ്ങിയ പത്തിരുപതു ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വദേശം കൊരട്ടി. പൊലീസ് ഉദ്യോഗസ്ഥന്‍ .


ഗിരീഷ് കര്‍ണാട്


ഏകമലയാള ചിത്രം. 'നീലക്കുറിഞ്ഞി പൂത്തപ്പോള്‍ '. ഹിന്ദി, കന്നട, ബംഗാളി ഭാഷകളിലെ പ്രശസ്ത നടനും സംവിധായകനും.18 News Items found. Page 1 of 2