സംവിധായകര്‍

ജി അരവിന്ദന്‍


മലയാള സിനിമയില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച സംവിധായകനാണ് കാര്‍ട്ടൂണിസ്റും ചിത്രകാരനുമായ ജി. അരവിന്ദന്‍. നാടകക്കളരിയില്‍ ആടിത്തെളിഞ്ഞാണ് അരവിന്ദന്‍ അഭ്രപാളികളില്‍ കവിത രചിക്കാനെത്തിയത്. റബ്ബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് ഉത്തരായനവുമായി സിനിമയിലെത്തിയത്. കോട്ടയത്ത് നവരംഗം, സോപാനം എന്നീ സംഘടനകള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഈ സംഘങ്ങള്‍ വഴി നിരവധി നാടകങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കാളി (1964), അവനവന്‍ കടമ്പ (1976) തുടങ്ങിയ നാടകങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചു. മിക്കതും കാവാലം നാരായണപ്പണിക്കരുമായി സഹകരിച്ചായിരുന്നു. ഭരത് ഗോപിയും നെടുമുടി വേണുവുമാണ് അരവിന്ദന്‍ സിനിമകളില്‍ക്കൂടി ഏറെ ശ്രദ്ധിക്കപ്പെട്ടവര്‍. സിനിമകള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ആരോ ഒരാള്‍ (1978), പിറവി, ഒരേ തൂവല്‍പ്പക്ഷികള്‍ (1988).
ഉത്തരായനം മുതല്‍ വാസ്തുഹാരവരെ 11 ചിത്രങ്ങളിലൂടെ അരവിന്ദന്‍ സമാന്തരമലയാള സിനിമയ്ക്ക് മാനങ്ങള്‍ തീര്‍ത്തു. ധ്യാനനിരതമായിരുന്നു അരവിന്ദന്റെ ചിത്രങ്ങള്‍ എന്നുതന്നെ പറയാം. ചിദംബരം, കാഞ്ചനസീത എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചത് ഷാജി എന്‍ കരുണായിരുന്നു.

1935 ജനുവരി 21-നു പ്രശസ്തസാഹിത്യകാരനായ എം.എന്‍ ഗോവിന്ദന്‍നായരുടെ മകനായി കോട്ടയത്തു ജനിച്ചു. സസ്യശാസ്ത്രം ഐഛികവിഷയമായി ബിരുദം നേടിയ ശേഷം റബ്ബര്‍ബോര്‍ഡില്‍ ജീവനക്കാരനായി. സിനിമാസംവിധാനത്തിനുമുന്‍പേ മാതൃഭൂമി ആഴ്ചപതിപ്പില്‍ ചെറിയ മനുഷ്യരും വലിയലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. 1960-കളുടെ ആരംഭത്തില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍ രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. ജീവിതത്തില്‍ പ്രകടമാകുന്ന ഹിപ്പോക്രസി, ജീവിതവിജയത്തിനുവേണ്ടി വ്യക്തികള്‍ നടത്തുന്ന കുത്സിതശ്രമങ്ങള്‍ എന്നിങ്ങനെയുള്ള പ്രമേയങ്ങളിലൂടെ സമകാലികജീവിതത്തെ വിശകലനം ചെയ്യുന്നവയായിരുന്നു ഈ കാര്‍ട്ടൂണുകള്‍ . ചെറിയ മനുഷ്യരും വലിയ ലോകവും, രാമുവിന്റെ സാഹസിക യാത്രകള്‍, ഗുരുജി തുടങ്ങിയ കാര്‍ട്ടൂണ്‍ പരമ്പരകള്‍ പ്രസിദ്ധമാണ്.

മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് 1974, 1979, 1981, 1986 എന്നീ വര്‍ഷങ്ങളില്‍ നേടി. മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് 1977, 1978, 1986 ലും ലഭിച്ചു. ചിദംബരത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. ദേശീയ ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ ഡയറക്ടര്‍ , സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ഭരണസമിതി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1991 മാര്‍ച്ച് 16-ന് അന്തരിച്ചു. ഭാര്യ: കൌമുദി. മകന്‍: രാമു.

ചിത്രങ്ങള്‍: ഉത്തരായനം (1974), കാഞ്ചന സീത (1977), തമ്പ് (1978), കുമ്മാട്ടി, എസ്തപ്പാന്‍ (1979), പോക്കുവെയില്‍ (1981), ചിദംബരം, വിധി (ഡോക്യുമെന്ററി), ദ ബ്രൌണ്‍ ലാന്‍ഡ്സ്കേപ്പ് (ഹ്രസ്വചിത്രം) (1985), ഒരിടത്ത്, ദ സീര്‍ ഹു വാക്ക്സ് എലോണ്‍ (1986), കോണ്‍ഡോര്‍സ് ഓഫ് എ ലീനിയര്‍ റിതം (1987), അനാദിധാര, മാറാട്ടം (ടിവി), സഹാറ (1988), ഉണ്ണി (1989), വാസ്തുഹാര (1990).


ഗിരീഷ് ഒ എസ്


ഓമന വിലാസം, മേരിലാന്റ് സ്റ്റുഡിയോ റോഡ്, നേമം.പി.ഒ., തിരുവനന്തപുരം-695 020. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഗോപാലകൃഷ്ണന്‍ കെ.എസ്


നം.830/7, ബോബ്ലി സാലൈ, 13-സ്ട്രീറ്റ്, കെ.കെ.നഗര്‍, ചെന്നൈ-600 078
ഫോണ്‍ : 044-24845631. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഗോപാലകൃഷ്ണന്‍ എന്‍


ടി.സി.37/2257, വെസ്റ്റ് സ്ട്രീറ്റ്, കോട്ടയ്ക്കകം, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഗോപാലകൃഷ്ണന്‍ വി.ആര്‍


ഫോണ്‍ : 0491-2545537 / 93886 34727. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഗോപിനാഥ് വി.ആര്‍


ദൃശ്യം, സ്നേഹപുരി, കരുമം പി.ഒ, തിരുവനന്തപുരം-695 002. ഫോണ്‍ : 0471-2490588
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഗോവിന്ദന്‍ പി പി


പടിഞ്ഞാറ്റുപ്പുര, തലക്കോടത്ത് റോഡ്, മാന്‍ഡൂര്‍ പി.ഒ., കണ്ണൂര്‍ - 670 501. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.7 News Items found. Page 1 of 1