സംഗീത സംവിധാനം

ജി അരവിന്ദന്‍


ആരോ ഒരാള്‍ (1978), പിറവി, ഒരേ തൂവല്‍പ്പക്ഷികള്‍ (1988)എന്നീ സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച സംവിധായകനാണ് കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ ജി. അരവിന്ദന്‍ . നാടകക്കളരിയില്‍ ആടിത്തെളിഞ്ഞാണ് അരവിന്ദന്‍ അഭ്രപാളികളില്‍ കവിത രചിക്കാനെത്തിയത്. റബ്ബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് ഉത്തരായനവുമായി സിനിമയിലെത്തിയത്. കോട്ടയത്ത് നവരംഗം, സോപാനം എന്നീ സംഘടനകള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഈ സംഘങ്ങള്‍ വഴി നിരവധി നാടകങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കാളി (1964), അവനവന്‍ കടമ്പ (1976) തുടങ്ങിയ നാടകങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിച്ചു. മിക്കതും കാവാലം നാരായണപ്പണിക്കരുമായി സഹകരിച്ചായിരുന്നു. ഭരത് ഗോപിയും നെടുമുടി വേണുവുമാണ് അരവിന്ദന്‍ സിനിമകളില്‍ക്കൂടി ഏറെ ശ്രദ്ധിക്കപ്പെട്ടവര്‍ .

പ്രസിദ്ധ ഹാസ്യസാഹിത്യകാരന്‍ എം എന്‍ ഗോവിന്ദന്‍നായരുടെ മകന്‍ . ജനനം 1995-ല്‍ കോട്ടയത്ത്. മാതൃഭൂമിക്കുവേണ്ടി രേഖാചിത്രങ്ങള്‍ വരച്ചുകൊണ്ടായിരുന്നു തുടക്കം. ചെറിയ മനുഷ്യരും വലിയ ലോകവും, രാമുവിന്റെ സാഹസിക യാത്രകള്‍ , ഗുരുജി തുടങ്ങിയ കാര്‍ട്ടൂണ്‍ പരമ്പരകള്‍ പ്രസിദ്ധമാണ്.
ഭാര്യ: കൗമുദി. മകന്‍ ‍: രാമു.

ചിത്രങ്ങള്‍ ‍: ഉത്തരായനം (1974), കാഞ്ചന സീത (1977), തമ്പ് (1978), കുമ്മാട്ടി, എസ്തപ്പാന്‍ (1979), പോക്കുവെയില്‍ (1981), ചിദംബരം, വിധി (ഡോക്യുമെന്‍ററി), ദ ബ്രൗണ്‍ ലാന്‍ഡ്സ്കേപ്പ് (ഹ്രസ്വചിത്രം) (1985), ഒരിടത്ത്, ദ സീര്‍ ഹു വാക്ക്സ് എലോണ്‍ (1986), കോണ്‍ഡോര്‍സ് ഓഫ് എ ലീനിയര്‍ റിതം (1987), അനാദിധാര, മാറാട്ടം (ടിവി), സഹാറ (1988), ഉണ്ണി (1989), വാസ്തുഹാര (1990).


ജി ദേവരാജന്‍


G. Devarajan

കൈലാസ് നാരായണന്റെ 'കാലം മാറുന്നു' എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കൊണ്ടാണ് ജി ദേവരാജന്‍ സിനിമയിലെത്തിയത്. 1959ല്‍ 'ചതുരംഗത്തിനുവേണ്ടി' വയലാര്‍ രചിച്ച ഗാനങ്ങള്‍ക്കും ഉദയായുടെ 'ഭാര്യ'യിലെ ഗാനങ്ങള്‍ക്കും ഈണം നല്‍കിയതോടെ തിരക്കേറിയ സംഗീതസംവിധായകനായി. മലയാള ചലച്ചിത്രസംഗീതവേദിയിലെ ചതുര്‍മൂര്‍ത്തികളെന്നു വിളിക്കാവുന്നവരില്‍ മൂന്നാമനായി, മലയാള ചലച്ചിത്രം തുടങ്ങി പതിനാറുവര്‍ഷം കഴിഞ്ഞിട്ടാണ് എത്തിയതെങ്കിലും ജി. ദേവരാജന്‍ മലയാള ചലച്ചിത്രസംഗീതത്തിന്റെ പര്യായമായി മാറി. നാടോടിപ്പാട്ടുകളിലെ സര്‍വ്വാംഗീണമായ മണ്ണിന്റെ മണവും ശാസ്ത്രീയ സംഗീതത്തിന്റെ ശ്രേഷ്ഠമായ ഗാംഭീര്യവും ഹിന്ദുസ്ഥാനി സംഗീതത്തില്‍ നിന്നുള്ള മാധുര്യഭാവവും പാശ്ചാത്യ സംഗീതത്തിന്റെ മൂലമായ സ്വരമിശ്രണ സംവേദനക്ഷമതയും ആവശ്യാനുസരണം കോര്‍ത്തിണക്കുന്ന രീതിയാണ് അദ്ദേഹത്തിന്റെ സംഗീതം. ഒറ്റച്ചാലില്‍ കൂടി ഓടുന്ന കാളവണ്ടിയല്ല. മറിച്ച് വൈവിധ്യമാര്‍ന്ന അനേകം കൈവഴികളില്‍ക്കൂടി വന്ന് ഒരുമിച്ചുചേര്‍ന്ന് മനുഷ്യമനസ്സായ മഹാസമുദ്രത്തില്‍ ലയിക്കുന്ന ഗംഗാപ്രവാഹമാണ് ദേവരാജന്റെ സംഗീതം.

317 ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. കുടാതെ, 11 തമിഴ് ചിത്രങ്ങള്‍ക്കും സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 1969ലും '70ലും '72, '85 വര്‍ഷങ്ങളിലും സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

1951-ല്‍ ഒ എന്‍ വി കുറുപ്പിന്റെ 'പൊന്നരിവാളമ്പിളിയില് ' എന്ന കവിത ജയില്‍ വിമുക്തനായ സഖാവ് എ കെ ഗോപാലന് നല്‍കിയ സ്വീകരണത്തില്‍ പാടാന്‍ ഈണം നല്‍കി. 1952ല്‍ കെപിഎസിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയതോടെ കെപിഎസിയുടെ സംഗീതസംവിധായകനായി. 39 നാടകങ്ങള്‍ക്കും ദേവരാജന്‍ ഈണം നല്‍കി.

കൊച്ചുഗോവിന്ദനാശാന്റെയും കൊച്ചുകുഞ്ഞിന്റെയും മകനായി 1927ല്‍ പരവൂരിലെ സംഗീതകുടുംബത്തില്‍ ജനനം. സംഗീതപഠനത്തോടൊപ്പം ബിഎയും പാസ്സായി. തുടര്‍ന്ന് സംഗീതക്കച്ചേരികള്‍ നടത്തി. 2006 മാര്‍ച്ച് 14ന് അന്തരിച്ചു. ഭാര്യ: പെരുന്ന ലീലാമണി. മക്കള്‍: ഷര്‍മ്മിള, രാജനന്ദ. മരുമക്കള്‍: അശോക്, നിഷ.


ജി.കെ. വെങ്കിടേശ്


അദ്ദേഹത്തിന്റെ ആദ്യ മലയാളചിത്രമാണ് ' ചേച്ചി'. ഗാനരചന അഭയദേവ്. ഗായകനും സംഗീതസംവിധായകനുമായ ജി.കെ. വെങ്കിടേശ് കന്നഡ, തമിഴ് ചിത്രങ്ങളിലാണ് കൂടുതലായി പ്രവര്‍ത്തിച്ചിരുന്നത്. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വേറെയും ചിത്രങ്ങള്‍ക്ക് ഇതിനുമുമ്പു പിമ്പും സംഗീതം നല്‍കുകയും പാടുകയും ചെയ്തിട്ടുണ്ട്.


ഗംഗൈഅമരന്‍


പ്രശസ്ത സംഗീത സംവിധായകനായ ഇളയരാജയുടെ സഹോദരനും തമിഴ് ചലച്ചിത്രരംഗത്തെ മികച്ച ഒരു ഗാനരചയിതാവുമായ ഗംഗൈ അമരന്‍ "ഹലോ മദ്രാസ് ഗേള്‍ ' എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തെത്തി തുടര്‍ന്ന് മലയാളത്തില്‍ 5 ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി.


ജിയോ കെ.ജോര്‍ജ്


കളഗ്രാമം, ടി.സി.3/2731, പട്ടം പി.ഒ., തിരുവനന്തപുരം-695 004
ഫോണ്‍ : 0471-254177, 2452039. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജോര്‍ജ്ജ് പള്ളത്താന


'ഒരാള്‍കൂടി കള്ളനായി' എന്ന ചിത്രത്തില്‍ ജോബിനോടൊപ്പമാണ് ജോര്‍ജ്ജ് പള്ളത്താന ചലച്ചിത്രരംഗത്തെത്തുന്നത് . 1929 നവംബര്‍ 12 ന് എറണാകുളത്ത് പള്ളത്താന വീട്ടില്‍ മാത്യു പള്ളത്താനത്തിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു. അച്ഛന്റെ സഹോദരനില്‍ നിന്നും മൃദംഗം പഠിച്ചു. ഡോണ്‍ബോസ്ക്കോ കലാസമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. തബല, ഗിറ്റാര്‍ , ഹാര്‍മോണിയം തുടങ്ങിയ വാദ്യോപകരണങ്ങള്‍ പഠിച്ചു. ആസാദ് മ്യൂസിക് ക്ലബില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആണ് ആദ്യമായി കമ്പോസ് ചെയ്തു തുടങ്ങിയത്. ആദ്യകാലങ്ങളില്‍ നാടകങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരുന്നു. നൂറില്‍പരം നാടകങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. ഭാര്യ ട്രീസ, മക്കള്‍ ജിന, ടിന
വിലാസം ജോര്‍ജ് പി.എം., 254, ഗിരിനഗര്‍ , കൊച്ചി 20


ഗ്ലാഡ്സണ്‍


ടി.സി.27/2088, സ്റ്റാച്ച്യൂ റോഡ്, തിരുവനന്തപുരം.ഫോണ്‍ : 0471-2462027. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഗോപന്‍


'ശക്തി' എന്ന ചിത്രത്തില്‍ എസ്. ജാനകിയോടൊപ്പം പാടി രംഗത്തുവന്ന ഗോപന്‍ ആദ്യമായി സംഗീതം നല്‍കിയ ചിത്രം ' എതിര്‍പ്പുകള്‍ ' ആണ്. കൂടാതെ 'സ്വര്‍ഗ്ഗം', 'വനിതാ പോലീസ്' എന്നീ ചിത്രങ്ങളിലേയും ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി.


ഗോവിന്ദരാജുലു നായിഡു


ദക്ഷിണാമൂര്‍ത്തിയോടൊപ്പം ' ചന്ദ്രിക' എന്ന ചിത്രത്തിനുവേണ്ടി സംഗീതസംവിധായകനായി പ്രവര്‍ത്തിച്ചു. പരേതനായ നായിഡു അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തില്‍ ചലച്ചിത്ര സംഗീത വിഭാഗക്കാരുടെ സംഘടനയായ ' സിനി മ്യൂസിഷ്യന്‍സ് യൂണിയന്റെ അദ്ധ്യക്ഷനായിരുന്നു. തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.


ഗുണസിംഗ്


നവോദയായുടെ ' തീക്കടല്‍ ' എന്ന സിനിമാസ്കോപ്പ് ചിത്രത്തിനു വേണ്ടി രണ്ടു പാട്ടുകള്‍ക്ക് ഈണം നല്‍കി മലയാള സംഗീതസംവിധാനരംഗത്തെത്തി. അതില്‍ തന്നെ മറ്റു മൂന്നുപാട്ടുകള്‍ കുമരകം രാജപ്പനാണ് ചെയ്തിട്ടുള്ളത്. തുടര്‍ന്ന് 11 ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. ജി. ദേവരാജന്‍ , ആര്‍ .കെ. ശേഖര്‍ . എം.ബി. ശ്രീനിവാസന്‍ എന്നീ സംഗീത സംവിധായകര്‍ക്ക് 'ഫ്ളൂട്ട് ' വിദഗ്ധനായി പ്രവര്‍ത്തിച്ചിട്ടുള്ള സംഗീതജ്ഞനാണ് ഗുണസിംഗ്.10 News Items found. Page 1 of 1