രചന

ജി. ഗോപാലകൃഷ്ണന്‍


'പാദസരം' എന്ന സിനിമയിലെ 'മോഹവീണതന്‍ .... ' എന്ന ഗാനം എഴുതിയത് ഗോപാലകൃഷ്ണനാണ്. കോട്ടയം ഗവണ്‍മെന്‍റ് കോളേജില്‍ ജിയോളജി പ്രൊഫസറായ ജി. ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തനമേഖല നാടകരംഗമാണ്. സെമിത്തേരി, പ്രവാഹം, രാജസൂയം തുടങ്ങി അനേകം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. തിരക്കഥാകൃത്തുകൂടിയായ ഇദ്ദേഹം 'ചോര ചുവന്ന ചോര', 'പാദസരം' എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് ജനിച്ച ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്നു. ഭാര്യ സുശീല, രണ്ടു മക്കള്‍ രേഷന്‍ , ആരതി. മേല്‍വിലാസം ജി. ഗോപാലകൃഷ്ണന്‍ , കാര്‍ത്തിക, തച്ചക്കുടി ലെയിന്‍ അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ. തിരുവനന്തപുരം 35.


ജി. ഇന്ദ്രന്‍


'കൂലി"എന്ന ചിത്രത്തിലെ 'വെള്ളിക്കൊലുസോടെ...' തുടങ്ങിയ പാട്ടുകള്‍ എഴുതിയ ജി. ഇന്ദ്രന്‍ ഒരു സംവിധായകന്‍ കൂടിയാണ്.


ജി.കെ. പള്ളത്ത്


1978 'പാദസരം' എന്ന ചിത്രത്തിനുവേണ്ടി ജി. ദേവരാജന്റെ സംഗീതത്തില്‍ രണ്ടു പാട്ടുകളെഴുതി. ആദ്യഗാനം 'കാറ്റു വന്നൂ നിന്‍ കാമുകന്‍ വന്നു...'. 'ചോര ചുവന്ന ചോര', 'ചാകര', 'അമൃതവാഹിനി' എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയും പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 1942-ല്‍ തൃശ്ശൂരില്‍ പള്ളത്തുവീട്ടില്‍ ജനനം. അച്ഛന്‍ നാരായണന്‍നായര്‍ , അമ്മ അമ്മിണിയമ്മ. പ്രീ യൂണിവേഴ്സിറ്റിവരെ പഠിച്ചു. 1968 മുതല്‍ റവന്യൂ ഡിപ്പാര്‍ട്ടുമെന്‍റ് ഉദ്യോഗസ്ഥന്‍ . 1974-ല്‍ രാജലക്ഷ്മിയെ വിവാഹം ചെയ്തു. നയന, സുഹാസ്, രാധിക എന്നിവര്‍ മക്കള്‍ . മേല്‍വിലാസം ജി.കെ. പള്ളത്ത്, 'സുരഭി' എം.ജി. റോഡ്, തൃശ്ശൂര്‍ ‍4


ജി. കുമാരപിള്ള


അദ്ധ്യാപകനും കവിയുമായ പ്രൊഫ. ജി. കുമാരപിള്ള. യശഃശ്ശരീരനായ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത 'ഉത്തരായണം' എന്ന ചിത്രത്തില്‍ 'ഹൃദയത്തിന്‍ രോമാഞ്ചം...' എന്നാരംഭിക്കുന്ന ഗാനം എഴുതിക്കൊടുത്തു. ഈ രംഗത്ത് തുടരാന്‍ ഇഷ്ടമില്ലാതിരുന്നതുകൊണ്ട് വിരമിക്കുകയും ചെയ്തു. ഇംഗ്ലീഷ് പ്രൊഫസറാണെങ്കിലും ലളിതമനോഹരമായ മലയാള ശൈലിയില്‍ കവിത എഴുതുന്ന കവിയാണ്. ജി. കുമാരപിള്ള കൂടാതെ ഒരു നല്ല സര്‍വ്വോദയ പ്രവര്‍ത്തകനുമാണ്.


ജി. ശങ്കരക്കുറുപ്പ്


നിര്‍മ്മല എന്ന ചിത്രത്തിലെ 'നീറ്റിലെ കുമിള പോലെ...' എന്ന ഗാനം രചിച്ചത് മഹാകവി ജി.ശങ്കരകുറുപ്പാണ്. കാലടിയില്‍ നായത്തോട് എന്ന ഗ്രാമത്തില്‍ വടക്കിനി വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മയുടെയും നെല്ലിയ്ക്കാപ്പള്ളി ശങ്കരവാര്യരുടെയും പുത്രനായി 1901 ജൂണ്‍ മാസം 3-ന് ശങ്കരക്കുറുപ്പ് ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം മാതുലനായ ഗോവിന്ദക്കുറിപ്പിന്റെ കര്‍ശനമായ മേല്‍നോട്ടത്തിലായിരുന്നു. പിതാവ് ശങ്കരക്കുറുപ്പിന്റെ കുട്ടിക്കാലത്തു തന്നെ മരിച്ചുപോയിരുന്നു. 1937-ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ 'പണ്ഡിറ്റായി' ചേര്‍ന്ന് ലക്ച്ചററായി മാറി പ്രൊഫസറായി ഉയര്‍ന്ന് 1956 ജൂണില്‍ റിട്ടയര്‍ ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ 'ജ്ഞാനപീഠം' പുരസ്ക്കാരജേതാവായി തിരഞ്ഞെടുത്തത് ശങ്കരക്കുറിപ്പിനെയാണ് എന്നത് കേരളത്തിന് അഭിമാനിയ്ക്കാവുന്ന വസ്തുതയാണ്.

അദ്ദേഹത്തിന്റെ നാമധേയത്തില്‍ മലയാളത്തിലെ മികച്ച കൃതിയ്ക്ക് 'ഓടക്കുഴല്‍ ' പുരസ്ക്കാരം നല്‍കി വരുന്നു. മഹാകവി 'ജി' യായിത്തീര്‍ന്ന അദ്ദേഹവും ഒരുകാലത്ത് ഒരു ചിത്രത്തിനെങ്കിലും ഗാനരചയിതാവായിരുന്നു എന്നത് മലയാളഗാനരചയിതാക്കള്‍ക്ക് മാറ്റുകൂട്ടുന്നു. പില്‍ക്കാലത്ത് പ്രസിദ്ധിപ്പെറ്റ 'അഭയം' എന്ന ചിത്രത്തിനുവേണ്ടി ദക്ഷിണാമൂര്‍ത്തി സംവിധാനം ചെയ്ത 'ശ്രാന്താംബരം....' എന്നുതുടങ്ങുന്ന മനോഹരമായ ഗാനം ജിയുടെ 'സാഗരഗീതം' എന്ന കൃതിയില്‍ നിന്നെടുത്ത കവിതയാണ്. ഭാര്യയും രണ്ടു മക്കളും പ്രൊഫസര്‍ എം. അച്ച്യുതന്‍ മരുമകനും.


ഗംഗ


ഫോണ്‍ : 044-23770338, 98400-46410. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഗായത്രി അശോക്


പെരിങ്കാവ് പി.ഒ., ഷൊര്‍ണൂര്‍ റോഡ്, തൃശൂര്‍-18. ഫോണ്‍ : 0487-2334377, 98471 57404
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജോര്‍ജ് തോമസ്


'ആയിരം ചിറകുള്ള മോഹം' ആണ് ഗാനരചന നടത്തിയ ആദ്യചിത്രം. ഈ ചിത്രത്തിലെ 'പൂത്താലം...' എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹത്തിന്റെ ആദ്യ രചന.അതിനുശേഷം 'അനന്തവൃത്താന്തം'എന്ന ചിത്രത്തിനും ഗാനങ്ങള്‍ എഴുതി. 1951-ല്‍ കൊട്ടാരക്കരയില്‍ ജനിച്ച ജോര്‍ജ്ജ് തോമസ് കൊല്ലം ഫാത്തിമാകോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം പത്രപ്രവര്‍ത്തകനായി. ധാരാളം കവിതകളും ഗാനങ്ങളും എഴുതി. ഇപ്പോള്‍ പട്ടം വൈദ്യുതിബോര്‍ഡില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്സൈസില്‍ ഉദ്യോഗസ്ഥയായ റാഹേലമ്മ ജോര്‍ജ്ജ്. രണ്ടുകുട്ടികള്‍. മേല്‍വിലാസം ജോര്‍ജ്ജ് തോമസ്, വൈദ്യുതിഭവന്‍ , പട്ടം, തിരുവനന്തപുരം.


ഗിരീഷ് പുത്തഞ്ചേരി


1988-ല്‍ റിലീസായ ചക്രവാളത്തിനപ്പുറം എന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാളത്തിലെ മികച്ച ഗാനരചയിതാക്കളിലൊരാളായ ഗിരീഷ് പുത്തഞ്ചേരി സിനിമാഗാനരംഗത്തേക്കു പ്രവേശിച്ചത്. പുള്ളിക്കല്‍ കൃഷ്ണപണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1959 സെപ്റ്റംബര്‍ 23-ന് കോഴിക്കോട് ജില്ലയിലെ
പുത്തഞ്ചേരിയില്‍ ജനിച്ചു. ആകാശവാണിക്കുവേണ്ടി ലളിതഗാനങ്ങള്‍ രചിച്ചുകൊണ്ട് ഗാനരചനാ മേഖലയിലേക്ക് പ്രവേശിച്ചു. നാന്നൂറോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ച അദ്ദേഹത്തിന് ഏഴുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ബ്രഹ്മരക്ഷസ്സ്, പല്ലാവൂര്‍ ദേവനാരായണന്‍ , വടക്കുംനാഥന്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. കിന്നരിപ്പുഴയോരം, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നീ സിനിമകളുടെ കഥ ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. ഹാപ്പി ഹസ്ബന്റ്സ് ആണ് ഗാനരചന നിര്‍വഹിച്ച അവസാന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി
രാമന്‍പ്പോലീസ് എന്ന കഥയുടെ രചനാവേളയിലാണ് സുഖമില്ലാതായത് . 2010 ഫെബ്രുവരി 10-ന് അന്തരിച്ചു. ഭാര്യ ബീന, രണ്ടുമക്കള്‍ - ജിതിന്‍കൃഷ്ണന്‍, ദിനനാഥ്


ഗിരീഷ് പുലിയൂര്‍


ഗൗരീശപട്ടം, തിരുവനന്തപുരം-695 004. ഫോണ്‍ : 0471-2445708, കൂടുതല്‍ വിവരങ്ങള്‍
പിന്നീട് ചേര്‍ക്കുന്നതാണ്13 News Items found. Page 1 of 2