തിരക്കഥാകൃത്ത്

ഗിരീഷ് പുത്തഞ്ചേരി


മലയാളത്തിലെ മികച്ച ഗാനരചയിതാക്കളിലൊരാളായ ഗിരീഷ് പുത്തഞ്ചേരി ബ്രഹ്മരക്ഷസ്സ്, പല്ലാവൂര്‍ ദേവനാരായണന്‍ വടക്കുംനാഥന്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്തുമായിരുന്നു. കിന്നരിപ്പുഴയോരം, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നീ
സിനിമകളുടെ കഥ ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. 1988-ല്‍ റിലീസായ ചക്രവാളത്തിനപ്പുറം എന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് നിമാഗാനരംഗത്തേക്കു പ്രവേശിച്ചത്. പുള്ളിക്കല്‍ കൃഷ്ണപണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1959 സെപ്റ്റംബര്‍ 23-ന് കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയില്‍ ജനിച്ചു. ആകാശവാണിക്കുവേണ്ടി ലളിതഗാനങ്ങള്‍ രചിച്ചുകൊണ്ട് ഗാനരചനാ മേഖലയിലേക്ക് പ്രവേശിച്ചു. നാന്നൂറോളം സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ച അദ്ദേഹത്തിന് ഏഴുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ഹാപ്പി ഹസ്ബന്റ്സ് ആണ് ഗാനരചന നിര്‍വഹിച്ച അവസാന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി രാമന്‍പ്പോലീസ് എന്ന കഥയുടെ രചനാവേളയിലാണ് സുഖമില്ലാതായത് . 2010 ഫെബ്രുവരി 10-ന് അന്തരിച്ചു. ഭാര്യ ബീന, രണ്ടുമക്കള്‍ - ജിതിന്‍കൃഷ്ണന്‍, ദിനനാഥ്


ഗോവര്‍ദ്ധന്‍


വിലാസം : പൊയ്യേരി ഹൗസ്, വെസ്റ്റ് പൊന്നിയം, തെളിച്ചേരി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.2 News Items found. Page 1 of 1