സംവിധായകര്‍

ഹരിദാസ്


ലൈല കോട്ടേജ്, സി.എച്ച് റോഡ്, നടക്കാവ്, കോഴിക്കോട്-11 ഫോണ്‍ : 0495-2756512
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഹരിദാസ് കെ.കെ


നം.2/498, വാഴക്കാല, തൃക്കാക്കര, കൊച്ചി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഹരിഹരന്‍


ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളികള്‍ക്കു സമ്മാനിച്ച ഹരിഹരന്‍ എം കൃഷ്ണന്‍നായരുടെ അസിസ്റ്റന്റായാണ് സംവിധാനരംഗത്ത് എത്തുന്നത്. 1973ല്‍ ലേഡീസ് ഹോസ്റ്റല്‍ എന്ന കന്നിച്ചിത്രം ഒരുക്കി. എം ടി വാസുദേവന്‍നായരുടെ നിരവധി തിരക്കഥകള്‍ ഹരിഹരന്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഹിന്ദിയിലും ഒരു ചിത്രം സംവിധാനം ചെയ്തു. അന്‍ജാന്‍ എന്ന ഈ ചിത്രം 1987ലാണ് പുറത്തിറങ്ങിയത്. ലൌവ് മാര്യേജ്, ബാബുമോന്‍, പഞ്ചമി, കന്യാദാനം, മിണ്ടാപ്പൂച്ച, പൂച്ചസന്യാസി, വികടകവി, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ആരണ്യകം, സര്‍ഗ്ഗം, പരിണയം തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥയ്ക്ക് ഹസ്റ്റര്‍ അന്തര്‍ദേശീയ അവാര്‍ഡ് ലഭിച്ചു. 1988ലെ ജനപ്രീതിനേടിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഹരിഹരന്‍ സംവിധാനംചെയ്ത 'സര്‍ഗ്ഗ'ത്തിനായിരുന്നു. പരിണയം 1994ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും സാമൂഹിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും നേടി.

സംവിധാനം ചെയ്ത ചിത്രങ്ങള്‍: ലേഡീസ് ഹോസ്റ്റല്‍ (1973), കോളേജ് ഗേള്‍, രാജഹംസം, അയലത്തെ സുന്ദരി, ഭൂമിദേവി പുഷ്പിണിയായി (1974), ബാബുമോന്‍, ലൌവ് മേര്യേജ്, മധുരപ്പതിനേഴ് (1975), പഞ്ചമി, രാജയോഗം, തെമ്മാടി വേലപ്പന്‍, കന്യാദാനം, അമ്പിളി അമ്മാവന്‍ (1976), ഇവന്‍ എന്റെ പ്രിയ പുത്രന്‍, സുജാത, സംഗമം, തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല (1977), അടിമക്കച്ചവടം, കുടുംബം നമുക്ക് ശ്രീകോവില്‍, സ്നേഹത്തിന്റെ മുഖങ്ങള്‍, യാഗാശ്വം (1978), ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ശരപഞ്ചരം (1979), മുത്തുച്ചിപ്പികള്‍, ലാവ (1980), വളര്‍ത്തുമൃഗങ്ങള്‍, പൂച്ചസന്യാസി (1981), അനുരാഗക്കോട്ട (1982), വരന്മാരെ ആവശ്യമുണ്ട്, എവിടെയോ ഒരു ശത്രു (1983), പൂമടത്തു പെണ്ണ്, വികടകവി, വെള്ളം (1984), പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അന്‍ജാന്‍ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കന്‍ വീരഗാഥ, ചരണ്‍ ദത്ത (1989), ഒളിയമ്പുകള്‍ (1990), സര്‍ഗ്ഗം (1992), പരിണയം (1994), സ്വന്തം ജാനകിക്കുട്ടിക്ക് (1998), പ്രേംപൂജാരി (1999).

കോഴിക്കോട് താമരശ്ശേരിയില്‍ 1945ല്‍ ജനിച്ചു. ആദ്യകാലങ്ങളില്‍ നാടകരംഗത്ത് സജീവമായിരുന്ന ഹരിഹരന്‍ ഒരു നല്ല ചലച്ചിത്ര വിമര്‍ശകന്‍ കൂടിയാണ്. ഏറെക്കാലം ഡ്രോയിംഗ് മാസ്റ്ററായും ജോലിനോക്കിയിട്ടുണ്ട്. 1960ല്‍ മദ്രാസിലേക്ക് വണ്ടികയറിയ ഹരിഹരന്‍ എം എസ് മണിയുടെയും എം കൃഷ്ണന്‍നായരുടെയും സഹായിയായി പ്രവര്‍ത്തിച്ചു. അച്ഛന്‍ മാധവന്‍ നമ്പീശന്‍ സംഗീതജ്ഞനായിരുന്നു. അച്ഛന്റെ ശിക്ഷണത്തില്‍ ക്ളാസിക്കല്‍ സംഗീതവും അഭ്യസിച്ചിട്ടുണ്ട്.

നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് ഹരിഹരന്‍ സിനിമാരംഗത്തേക്കുള്ള പടവുകള്‍ കയറിയത്. ഹരിഹരന്റെ അമ്മാവന്‍ ചിത്രമെഴുത്തുകാരനായിരുന്നു. അദ്ദേഹത്തില്‍നിന്നുള്ള പ്രോത്സാഹനം ഉള്‍ക്കൊണ്ട് ഹരിഹരന്‍ 'മാവേലിക്കര രവിവര്‍മ്മ പെയിന്റിംഗ്' സ്കൂളില്‍ ചേര്‍ന്നു. പിന്നീട് കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സ് സ്കൂളില്‍ പഠനം തുടര്‍ന്നു. സിനിമാനടന്‍ ബഹദൂറിന്റെ നാടകഗ്രൂപ്പില്‍ അംഗമായത് ഹരിഹരന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. ബല്ലാത്ത പഹയന്‍, മാണിക്യ കൊട്ടാരം, അടിയന്തരാവസ്ഥ എന്നീ നാടകങ്ങളില്‍ അഭിനയിക്കുകയും അവയ്ക്ക് പിന്നണി പാടുകയും ചെയ്തു.


ഹരികുമാര്‍


സുകൃതം, പാങ്ങോട്, തിരുവനന്തപുരം-695 006.ഫോണ്‍ : 0471-2352776, 94471 52776
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്4 News Items found. Page 1 of 1