സംഗീത സംവിധാനം

ഹരിപ്പാട് കെ.പി.എന്‍ പിള്ള


1985-ല്‍ 'ഉയരും ഞാന്‍ നാടാകെ' എന്ന ചിത്രത്തിനുവേണ്ടിയും 1987-ല്‍ പി.സി. 369 എന്ന ചിത്രത്തിനുവേണ്ടിയും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ലിയൂര്‍ തുടപ്പാട്ട് എം.കെ. രാഘവക്കാരണവരുടേയും ഹരിപ്പാട് കോയിക്കല്‍ പറമ്പില്‍ ഭവാനിയമ്മയുടേയും മകനായി 1939-ല്‍ ഹരിപ്പാട് കെ.പി.എന്‍ പിള്ള ജനിച്ചു. സ്ക്കൂള്‍ വിദ്യാഭ്യാസവും സംഗീതാഭ്യസനവും ഒന്നിച്ചു നടത്തി. ഒന്‍പതാം വയസ്സുമുതല്‍ പ്രസിദ്ധ നടനും സംഗീതവിദ്വാനുമായ ജി. രാമന്‍കുട്ടി നായരുടെ ശിക്ഷണത്തിലും സംഗീതം അഭ്യസിച്ചു. 1957-ല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ കലാശാലയില്‍ പഠിച്ച് ഒന്നാം ക്ലാസില്‍ വിജയിച്ചു. 1967-ല്‍ എഫ്.എ.സി.ടി. സ്കൂളില്‍ അദ്ധ്യാപകനായി. ആ കാലഘട്ടത്തില്‍ കേരളത്തിനകത്തും പുറത്തും ധാരാളം സംഗീത സദസ്സുകള്‍ നടത്തി. 1968-ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ സംഗീത സംവിധായകനായി ജോലി നേടി. ഭാര്യ സരോജനിയമ്മ എഫ്.എ.സി.ടി. യില്‍ അദ്ധ്യാപികയാണ്. മകള്‍ ബിന്ദു, മകന്‍ ബിജു. വിലാസം : ഹരിപ്പാട് കെ.പി.എന്‍ .പിള്ള, സംഗീത സംവിധായകന്‍ , ആകാശവാണി, കോഴിക്കോട്.1 News Items found. Page 1 of 1