നിര്‍മ്മാതാക്കള്‍

ഹംസ എം.എം


കലാസംഘം, 36/206, താഴത്തങ്ങാടി, കോട്ടയം. ഫോണ്‍: 0481-2441938. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഹരി പോത്തന്‍


കെപിഎസിയുടെ അനശ്വര നാടകങ്ങളിലൊന്നായ അശ്വമേധം സിനിമയാക്കിയാണ് ഹരി പോത്തന്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്നത്. 1969ല്‍ സുപ്രിയയുടെ ബാനറിലായിരുന്നു ഈ ചിത്രമെത്തിയത്. എ വിന്‍സന്റായിരുന്നു സംവിധായകന്‍. അശ്വമേധത്തിന്റെ വിജയത്തോടെ ഹരിപോത്തന്‍ എന്ന നിര്‍മ്മാതാവ് മലയാള സിനിമയുടെ ഭാഗമാകുകയായിരുന്നു. 1968ല്‍ രണ്ടാമത്തെ ചിത്രമായ തുലാഭാരം റിലീസായി. ഈ ചിത്രം മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലായി. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും തുലാഭാരം നേടി. ശാരദയ്ക്ക് ആദ്യമായി ഉര്‍വ്വശി അവാര്‍ഡ് നേടിക്കൊടുത്തതും ഈ ചിത്രമാണ്.

1969ല്‍ ദേശീയ അവാര്‍ഡ് നേടിയ ആയിരം പാദസരങ്ങള്‍... എന്ന ഗാനവുമായി 'നദി' സൂപ്പര്‍ഹിറ്റ് ചിത്രം റിലീസായി. 1971ല്‍ പുറത്തുവന്ന കരകാണാക്കടലും ദേശീയാംഗീകാരം നേടി. പ്രയാണം, ഇതാ ഇവിടെവരെ, രതിനിര്‍വ്വേദം, തകര, ലോറി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അപര്‍ണ്ണ, അങ്കിള്‍ ബണ്‍ തുടങ്ങിയ ചിത്രങ്ങള്‍ ഹരിപോത്തന്‍ നിര്‍മ്മിച്ചവയാണ്.

തകരയിലൂടെ ഹരിപോത്തന്റെ ഏറ്റവും ഇളയ സഹോദരന്‍ പ്രതാപ്പോത്തന്‍, ലോറിയിലൂടെ അച്ചന്‍കുഞ്ഞ്, അപരനിലൂടെ ജയറാം തുടങ്ങിയ താരങ്ങള്‍ മലയാള സിനിമയില്‍ പ്രശസ്തി നേടിയവരാണ്. തമിഴില്‍ ആത്മ എന്ന പേരില്‍ ഒരു ചിത്രം നിര്‍മ്മിച്ചെങ്കിലും പരാജയമായിരുന്നു.
ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ കുളത്തുങ്കല്‍ തറവാട്ടില്‍ 1941ലായിരുന്നു ഹരി പോത്തന്‍ ജനിച്ചത്. അച്ഛന്‍: ജോസഫ് പോത്തന്‍. അമ്മ: പൊന്നമ്മ. രാഷ്ട്രീയക്കാരനായ അച്ഛനെപ്പോലെ ഹരിപോത്തനും വളരെ ചെറുപ്പത്തിലേ നല്ലൊരു പ്രാസംഗികനായിരുന്നു. തിരുവല്ല മാര്‍ത്തോമ്മ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഇവിടെവച്ച് ഹരിയുടെ ഏറ്റവും അടുത്ത സുഹൃത്ത് പില്‍ക്കാലത്ത് പ്രശസ്ത നടനായ സോമനായിരുന്നു. ഇതിനിടയില്‍ സിനിമയില്‍ ഹരംകയറിയ ഹരി സിനിമ നിര്‍മ്മിക്കാന്‍ തിരുമാനിക്കുകയായിരുന്നു.

1987ല്‍ മകള്‍ സുപ്രിയയുടെ ഭര്‍ത്താവ് മരിച്ചത് ഹരിക്കേറ്റ കനത്ത ആഘാതമായിരുന്നു. ഇതേത്തുടര്‍ന്ന് മദ്രാസിലെ വിജയ ഹോസ്പിറ്റലില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയനായി. 1995 സെപ്തംബര്‍ 12ന് തിരുവനന്തപുരത്ത് അന്തരിച്ചു. മക്കള്‍: ആസാദ്, സുപ്രിയ, അജിത.


ഹരികുമാര്‍ എന്‍.ആര്‍


അനന്തിക പിക്ച്ചേഴ്സ് 10-ജി.ഡി.സ്ട്രീറ്റ്, റൈസ് കോഴ്സ് റോഡ്, കോയമ്പത്തൂര്‍-641 018. ഫോണ്‍: 0422-22181413, 2214443. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഹൌളി പോട്ടൂര്‍


'കണ്ണാടിപ്പൂക്കള്‍' എന്ന തമിഴ് സിനിമ പാര്‍ട്ട്ണര്‍ഷിപ്പില്‍ നിര്‍മ്മിച്ചാണ് ഹൌളി പോട്ടൂര്‍ സിനിമാരംഗത്ത് എത്തിയത്. മഞ്ഞുപോലൊരു പെണ്‍കുട്ടി, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, പളുങ്ക് എന്നിവയാണ് മറ്റു സിനിമകള്‍. ഇപ്പോള്‍ അമേരിക്കയില്‍ ഗ്യാസ് സ്റ്റേഷന്‍ ബിസിനസ്സ് നടത്തുന്ന ഹൌളി പോട്ടൂരിന്റെ വിലാസം കോട്ടയത്തെ നാഗമ്പടത്തുള്ള പോട്ടൂര്‍ ഹൌസ് ആണ്.

പി സി ചാക്കോയുടെയും മേരി ചാണ്ടിയുടെയും മകനായി 1957ല്‍ കോട്ടയത്ത് ജനിച്ചു. കോട്ടയം എസ്എച്ച് മൌണ്ട് സ്കൂള്‍, മാര്‍ ബസേലിയസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബിഎസ്സി ബിരുദധാരിയാണ്. ഭാര്യ: ലയ്സമ്മ. രണ്ട് മക്കള്‍. സഹോദരന്‍ അലന്‍ പോട്ടൂരും നിര്‍മ്മാതാവാണ്.


ഹെന്‍ട്രി


പങ്കജ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്-33, ത്യാഗരാജ സ്ട്രീറ്റ്, ടി.നഗര്‍, ചെന്നൈ-600 617. ഫോണ്‍: 044-28142061. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.5 News Items found. Page 1 of 1