നടന്‍

ഇസ്മെയില്‍ സേട്ട് എ


എസ്.പി. 5‍/412, എ1-അമല്‍, ശ്രീനഗര്‍-സി-43, വെഞ്ഞവോട്, ശ്രീകാര്യം, തിരുവനന്തപുരം - 695 017. ഫോണ്‍‍: 0471-2590475, 2517143, 9846153000, 9446020475. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്.


ഇന്ദ്രജിത്ത് സുകുമാരന്‍


1986-ല്‍ പടയണി എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച ഇന്ദ്രജിത് കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രിയെടുത്ത ശേഷം സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി ജോലിനോക്കുന്നതിനിടയിലാണ് ആനി എന്ന ടെലിഫിലിമില്‍ അഭിനയിച്ചത്. പിന്നീട് സംവിധായകന്‍ വിനയന്റെ ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് എത്തി. മീശമാധവനിലെ എസ്.ഐ ഈപ്പന്‍ പാപ്പച്ചിയാണ് ഇന്ദ്രജിത്തിനെ വളരെയെറേ ശ്രദ്ധേയനാക്കിയത്. തുടര്‍ന്ന് പട്ടാളം, മിഴിരണ്ടിലും, റണ്‍വേ, വേഷം, ഫിംഗര്‍പ്രിന്റ്, ചാന്തുപൊട്ട്, ക്ലാസ്മേറ്റ്സ്, ഒരുവന്‍ , ബാബകല്യാണി, ചോട്ടാ മുംബൈ, അറബിക്കഥ, ആയൂര്‍രേഖ, ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍ , ഹാപ്പിഹസബന്റ്സ്, നായകന്‍ , എല്‍സമ്മ എന്ന ആണ്‍കുട്ടി, കരയിലേക്ക് ഒരു കടല്‍ദൂരം, റേസ്, സിറ്റിഓഫ് ഗോഡ് , ത്രീകിംഗ്സ്, വീട്ടിലേക്കുള്ള വഴി തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ വില്ലനായും, നായകനായും ഉപനായകനായും അഭിനയിച്ചു.

കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുല്ലവള്ളിയും തേന്‍മാവും, ചേകവര്‍ , ഹാപ്പിഹസ്ബന്റ്സ്, നായകന്‍ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനം ആലപിച്ച് ഗായകനെന്ന നിലയിലും അറിയപ്പെട്ടു.

നടന്‍ സുകുമാരന്റെയും മല്ലികാസുകുമാരന്റെയും രണ്ടുമക്കളില്‍ മൂത്തയാളാണ് ഇന്ദ്രജിത്. 2002-ല്‍ സീരിയല്‍ നടിയും അവതാരകയുമായ പൂര്‍ണ്ണിമ മോഹനെ വിവാഹം കഴിച്ചു. രണ്ടുപെണ്‍കുട്ടികള്‍ പ്രാര്‍ത്ഥനയും, നക്ഷത്രയും. സഹോദരന്‍ നടന്‍ പൃഥ്വിരാജ്. വിലാസം- 36-എ, അമ്പാടി റിട്രീറ്റ്, ചിലവന്നൂര്‍ റോഡ്, കടവന്ത്ര പി.ഒ., എറണാകുളം - 682 020


ഇന്ദ്രന്‍സ്


Indrans

പത്മരാജന്റെ മേക്കപ്പ്മാന്‍ മോഹന്‍ദാസിന്റെ അസിസ്റ്റന്റായിട്ടാണ് ഇന്ദ്രന്‍സ് സിനിമയിലേക്കെത്തിയത്. 'ചൂതാട്ടം' ആയിരുന്നു ആദ്യചിത്രം. ഇന്ദ്രന്‍സിന്റെ അഭിനയം കണ്ട് ഇഷ്ടമായ നിര്‍മ്മാതാവ് ചൂതാട്ടം എന്ന ചിത്രത്തില്‍ ഒരു വേഷം കൊടുത്തു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ഇതിന്റെ കോസ്റ്റ്യൂമറുമായി ഇന്ദ്രന്‍സ് അടുത്തു. തുടര്‍ന്ന് കോസ്റ്റ്യൂമറായി ധാരാളം ചിത്രങ്ങളില്‍ അവസരം ലഭിച്ചു. പത്മരാജന്റെ നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ കോസ്റ്റ്യൂമറായി. അതോടെ വലിയ സംവിധായകരെ പരിചയപ്പെടാന്‍ അവസരമുണ്ടായി. തുടര്‍ന്ന് ദൂരദര്‍ശന്റെ മലയാളം സീരിയലുകളില്‍ അവസരം ലഭിച്ചു. നല്ലൊരു ഹാസ്യതാരം എന്ന പേര് നേടിയതോടെ സിബിമലയിലിന്റെ മാലയോഗത്തില്‍ അവസരം ലഭിച്ചു. രാജസേനന്റെ ചിത്രങ്ങളിലാണ് ഇന്ദ്രന്‍സിന് ഏറ്റവും നല്ല അവസരം ലഭിച്ചത്.

കിണ്ണംകട്ടകള്ളന്‍ , സ്വപ്നലോകത്തിലെ ബാലഭാസ്കര്‍ , അഞ്ചരകല്യാണം, ഫെവ്സ്റ്റാര്‍ ഹോസ്പിറ്റല്‍ , മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത, പഞ്ചാബി ഹൗസ്, അത്ഭുതദ്വീപ്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു
ഇപ്പോഴും അഭിനയരംഗത്തും വസ്ത്രാലങ്കാരരംഗത്തും സജീവം.

തിരുവനന്തപുരം കുമാരപുരം പാലവിള കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി 1951ലാണ് ഇന്ദ്രന്‍സ് ജനിച്ചത്. യഥാര്‍ത്ഥ പേര് സുരേന്ദ്രന്‍. കുമാരപുരം ഗവണ്‍മെന്റ് സ്കൂളില്‍ നാലാം ക്ളാസുവരെ പഠിച്ചു. തുടര്‍ന്ന് അമ്മാവന്റെകൂടെ തയ്യല്‍ പഠിക്കാന്‍ ചേര്‍ന്നു. ഈ സമയത്ത് സുഭാഷ് സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ളബിന്റെ നാടകങ്ങളില്‍ അഭിനയിച്ചുതുടങ്ങി. ഇന്ദ്രന്‍സ് എന്ന പേരില്‍ ഒരു തയ്യല്‍ക്കട തുടങ്ങി. ഈ പേരാണ് സുരേന്ദ്രന്‍ സിനിമയില്‍ വന്നപ്പോള്‍ സ്വീകരിച്ചത്. ഭാര്യ: ശാന്തകുമാരി. രണ്ട് മക്കള്‍.


ഇന്നസെന്റ്


Innocent

ചെറുപ്പംമുതലേ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്ന ഇന്നസെന്റിന്റെ ആദ്യചിത്രം 'നൃത്തശാല'യാണ്. തുടര്‍ന്നും ചില ചിത്രങ്ങളില്‍ അഭിനയിച്ചു. എല്ലാം ചെറിയ വേഷങ്ങള്‍. ആത്മമിത്രമായ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കമ്പൈന്‍സ് എന്ന നിര്‍മ്മാണക്കമ്പനി തുടങ്ങി. ഇളക്കങ്ങള്‍, വിടപറയുംമുമ്പേ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
ഈ ചിത്രങ്ങളില്‍ അഭിനയിക്കുകയുംചെയ്തു. അങ്ങനെ മലയാള സിനിമയില്‍ സ്വന്തമായി ഒരു സ്ഥാനം നേടി. മഴവില്‍ക്കാവടി, കിലുക്കം, ദേവാസുരം, റാംജി റാവു സ്പീക്കിംഗ്, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, ഹിറ്റ്ലര്‍ , കിരീടമില്ലാത്ത രാജാക്കന്മാര്‍ , അയാള്‍ കഥയെഴുതുകയാണ്, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ടചെക്കന്‍ , ആകാശഗംഗ, ഹരികൃഷ്ണന്‍സ്, കഥപറയുമ്പോള്‍ , നരന്‍ , തുറുപ്പുഗുലാന്‍ ,പാപ്പീ അപ്പച്ചാ, ബിഗ്ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. നിരവധി തവണ സംസ്ഥാന അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റാണ് അദ്ദേഹം.

ഇരിങ്ങാലക്കുടയില്‍ വറീതിന്റെയും മാര്‍ഗ്ഗലീത്തയുടെയും മകനായി 1948ല്‍ ജനനം. ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ്, ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍, നാഷണല്‍ ഹൈസ്കൂള്‍, ഡോണ്‍ ബോസ്കോ എസ്എന്‍എച്ച്എസ്എസ് എന്നീ സ്കൂളുകളില്‍ വിദ്യാഭ്യാസം. എട്ടാം ക്ളാസോടെ പഠിപ്പുനിര്‍ത്തി. തീപ്പെട്ടിക്കമ്പനി, ലെതര്‍ വ്യാപാരം തുടങ്ങി പല തൊഴിലുകളും ചെയ്തു. ഇടയ്ക്ക് രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിച്ചു. മുനിസിപ്പല്‍ കൌണ്‍സിലറായി. ഭാര്യ: ആലീസ്. മകന്‍: സോണറ്റ് വിവാഹിതനാണ്.


ഇര്‍ഷാദ് അലി


നാസര്‍ മന്‍സില്‍, പട്ടിക്കാര, കച്ചേരി, തൃശൂര്‍. ഫോണ്‍‍: 0488-5243719. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ഐസക്ക് തോമസ്


വിദ്യാര്‍ത്ഥി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.6 News Items found. Page 1 of 1