സംവിധായകര്‍

ഐ വി ശശി


1968ല്‍ എ ബി രാജിന്റെ കളിയല്ല കല്യാണത്തില്‍ കലാസംവിധായകനായി ചലച്ചിത്രജീവിതം ആരംഭിച്ച ഐ വി ശശി ഒരുകാലത്ത് മലയാള കച്ചവട സിനിമകളുടെ അവസാന വാക്കായിരുന്നു. ഇതിനകം 112 ചിത്രങ്ങള്‍ സംവിധാനംചെയ്ത ഐ വി ശശി ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സിനിമകള്‍ ഒരുക്കിയിട്ടുണ്ട്.

1975ല്‍ ഉത്സവം എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായി. ബ്ളാക്ക് ആന്റ് വൈറ്റില്‍ നിര്‍മ്മിച്ച ഉത്സവം മലയാളസിനിമാ ചരിത്രത്തില്‍ വഴിത്തിരിവായി. തുടര്‍ന്ന് ശശി-ഷെറീഫ്-മുരളി മൂവീസ് രാമചന്ദ്രന്‍ കൂട്ടുകെട്ട് മലയാളസിനിമയുടെ ഗതി മാറ്റി. 1978ല്‍ റിലീസായ അവളുടെ രാവുകളാണ് ശശിയെയും ഷെറീഫിനെയും രാമചന്ദ്രനെയും കൂടുതല്‍ പ്രശസ്തിയിലേക്കുയര്‍ത്തിയത്.
പിന്നീട് പത്മരാജന്റെ തിരക്കഥയില്‍ ഇതാ ഇവിടെ വരെ ഒരുക്കിയതോടെ തികവാര്‍ത്ത ഒരു ക്രാഫ്റ്റ്സ്മാനായി ശശി മാറി.

സംവിധാനം ചെയ്ത ചിത്രങ്ങള്‍: 1975- ഉത്സവം, 1976- അയല്‍ക്കാരി, അനുഭവം, ആലിംഗനം, അഭിനന്ദനം, 1977- ആശിര്‍വാദം, അംഗീകാരം, അകലെ, ആകാശം, ആനന്ദം പരമാനന്ദം, അഭിനിവേശം, അന്തര്‍ദാഹം, അഞ്ജലി, ആ നിമിഷം, ഇന്നലെ ഇന്ന്, ഇതാ ഇവിടെ വരെ, ഊഞ്ഞാല്‍, ഹൃദയമേ സാക്ഷി, 1978- അമര്‍ഷം, അവളുടെ രാവുകള്‍, അനുമോദനം, ഈ മനോഹര തീരം, ഈറ്റ, ഇതാ ഒരു മനുഷ്യന്‍, ഇനിയും പുഴ ഒഴുകും, ഞാന്‍ ഞാന്‍ മാത്രം, വാടകയ്ക്കൊരു ഹൃദയം, 1979- അലാവുദ്ദീനും അത്ഭുതവിളക്കും, ആറാട്ട്, അനുഭവങ്ങളെ നന്ദി, ഏഴാം കടലിനക്കരെ, മനസാ വാചാ കര്‍മ്മണാ, 1980- അങ്ങാടി, അനശ്വരം, ഇവര്‍, കാന്തവലയം, കരിമ്പന, 1981- അഹിംസ, ഒരിക്കല്‍ക്കൂടി, തുഷാരം, തൃഷ്ണ, ഹംഗീതം, 1982- ഇന്നല്ലെങ്കില്‍ നാളെ, ഇണ, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, തടാകം, സിന്ദൂരസന്ധയ്ക്ക് മൌനം, 1983- അമേരിക്ക അമേരിക്ക, ആരൂഢം, ഇനിയെങ്കിലും, കൈകേയി, നാണയം, 1984- അതിരാത്രം, അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, കാണാമറയത്ത്, ലക്ഷ്മണരേഖ, 1985- അനുബന്ധം, അങ്ങാടിക്കപ്പുറത്ത്, ഇടനിലങ്ങള്‍, കരിമ്പിന്‍പൂവിനക്കരെ, രംഗം, 1986- അഭയംതേടി, ആവനാഴി, കൂടണയുംകാറ്റ്, വാര്‍ത്ത, 1987- അടിമകള്‍ ഉടമകള്‍, വ്രതം, ഇത്രയുംകാലം, നാല്‍ക്കവല, 1988- അനുരാഗി, അബ്കാരി, മുക്തി, 1989- അക്ഷരത്തെറ്റ്, മൃഗയ, 1990- അര്‍ഹത, മിഥ്യ, വര്‍ത്തമാനകാലം, 1991- ഇന്‍സ്പെക്ടര്‍ ബല്‍റാം, നഗീഗിരി, ഭൂമിക, 1992- അപാരത, കള്ളനും പോലീസും, 1993- ദേവാസുരം, അര്‍ത്ഥന, 1994- ദി സിറ്റി, 1997- വര്‍ണ്ണപ്പകിട്ട്, അനുഭൂമി, 1999- ആയിരംമേനി, 2000- ശ്രദ്ധ, ഈനാട് ഇന്നലെവരെ, 2001- സിംഫണി, 2004- ബല്‍റാം വേഴ്സസ് താരാദാസ് (2006).

തമിഴ് ചിത്രങ്ങള്‍: പകലില്‍ ഒരു ഇരവ്, കൈകേയി, ചലനം, ഒരേ വാനം ഒരേ ഭൂമി, കാളി, ഗുരു, ഇല്ലം, കോലങ്ങള്‍. ഹിന്ദി ചിത്രങ്ങള്‍: പതിത, ജിഗര്‍, മന്‍ കാ ആംഗന്‍, പ്രതിക്ഷോധ്, കരിഷ്മാ, ഓം കസം, അനോകി റിഷ്താ തെലുങ്ക് ചിത്രങ്ങള്‍: കാളി, ഗുരു.
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഇരുമ്പനത്തുവീട്ടില്‍ ഐ വി ചന്ദ്രന്റെയും കൌസല്യയുടെയും മകനായി 1948ല്‍ ജനിച്ചു. എസ്എസ്എല്‍സി പാസായശേഷം മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍നിന്ന് ചിത്രകലയില്‍ ഡിപ്ളോമ നേടി. ഭാര്യ: നടി സീമ. മക്കള്‍: അനു, അനി.1 News Items found. Page 1 of 1