സംഗീത സംവിധാനം

ഇബ്രാഹിം


മലയാളത്തിലെ ആദ്യ സംഗീത സംവിധായകരില്‍ ഒരാള്‍ . ബാലന്‍ എന്ന ചിത്രത്തിനായി മുതുകുളം രാഘവന്‍പിള്ളയുടെ രചനകള്‍ക്ക് ഹിന്ദി ചലച്ചിത്രങ്ങളില്‍ നിന്ന് കടമെടുത്ത ഈണങ്ങള്‍ കെ.കെ. അടൂരിനോടൊപ്പം ഇബ്രാഹിം ഹര്‍മോണിയത്തില്‍ വായിച്ചു. അങ്ങനെ മലയാളത്തിലെ ആദ്യസംഗീതസംവിധായകരില്‍ ഒരാളെന്ന പദവിക്ക് അര്‍ഹനായി.


ഇളയരാജ


Ilayaraja

തെന്നിന്ത്യന്‍ സംഗീതലോകത്ത് മണ്ണിന്റെ മണമുള്ള ഈണങ്ങളിലൂടെ തനതായ വ്യക്തിമുദ്രപതിപ്പിച്ച ഇളയരാജ അന്നൈക്കിളി എന്ന ചിത്രത്തിന് ഈണമിട്ടാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. ആദ്യ മലയാള ചിത്രം 'ആറുമണിക്കൂര്‍'. തമിഴിലും മലയാളത്തിലും ഒരുക്കിയ ചിത്രമായിരുന്നു ഇത്. മലയാളത്തില്‍മാത്രം ഈണമിട്ട ആദ്യ ചിത്രം വ്യാമോഹം (1978). പൂവാടികളില്‍, യമുനേ നിന്നുടെ മാറില്‍, മാന്‍കിടാവേ, പുഴയോരത്തില്‍, ആലിപ്പഴം പെറുക്കാം തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിലും ഒരുക്കി. മലയാളത്തില്‍ ഇരുപതിലധികം ചിത്രങ്ങള്‍ക്ക് ഈണം നല്‍കി. നിരവധി പ്രശസ്ത ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

ഇളയരാജ 1944 ജൂണ്‍ രണ്ടിന് ജനിച്ചു. യഥാര്‍ത്ഥ പേര് രാജയ്യ. തമിഴ്, മലയാള സംഗീതസംവിധായകരെ ഹിന്ദി, ബംഗാളി ചലച്ചിത്ര സംഗീത രംഗത്ത് അറിയുന്ന പതിവ് വളരെ, വളരെ അപൂര്‍വ്വമാണ്. എന്നാല്‍ ഇന്ത്യയില്‍ എല്ലായിടത്തും പ്രവര്‍ത്തിയ്ക്കുന്ന ചലച്ചിത്ര സംഗീത കലാകാരന്മാര്‍ അറിയുക, ശ്രദ്ധിക്കുക എന്ന ഭാഗ്യം കിട്ടിയത് ഇളയരാജ എന്ന സംഗീത സംവിധായകനാണ്. ഗിത്താര്‍, കീബോര്‍ഡ് കലാകാരനായാണ് ജീവിതമാരംഭിച്ചത്. കമ്യൂണിസ്റു പാര്‍ട്ടിക്കു വേണ്ടി തെരുവുകളില്‍ ഗാനങ്ങള്‍ ആലപിച്ചു നടന്ന ചരിത്രവും അദ്ദേഹത്തിനുണ്ട്.

തിരുവാസകം എന്ന പേരില്‍ തയാറാക്കിയ സിംഫണി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചലച്ചിത്ര രംഗത്ത് ഗിറ്റാര്‍ , കീബോര്‍ഡ് ഇവ വായിക്കുന്ന ഒരു കലാകാരനായിട്ടാണ് ജീവിതം ആരംഭിച്ചത്. ക്ലാസിക്കല്‍ ഗിറ്റാറില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ഇളയരാജ ലണ്ടനിലെ ട്രിനിറ്റി സ്കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് ഡിപ്ലോമ നേടിയിട്ടുണ്ട്. എം.എസ്. വിശ്വനാഥന്‍ , ജി. ദേവരാജന്‍ എന്നിവരുടെ സംഘത്തില്‍ പ്രവര്‍ത്തിച്ച രാജാ സംഗീതസംവിധായകന്‍ ജി.കെ. വെങ്കിടേശിന്റെ സഹായിയായി പ്രവര്‍ത്തിച്ചു നല്ല പരിചയം നേടി. 'അന്നക്കിളി' എന്ന തമിഴ് ചിത്രത്തിന് സംഗീതം നല്‍കിക്കൊണ്ട് സ്വതന്ത്രമായി നില്‍ക്കാന്‍ ആരംഭിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മുമ്പോട്ടു തന്നെ. പ്രയാസങ്ങള്‍ അനുഭവിച്ച പഴയ കാലങ്ങള്‍ മറക്കാതിരിയ്ക്കുക എന്ന വലിപ്പം രാജായുടെ കിരീടത്തിലെ പൊന്‍തൂവലാണ്.

2003-ല്‍ ബി.ബി.സി. നടത്തിയ തെരഞ്ഞെടുപ്പില്‍ ലോകത്തിലെ എക്കാലത്തെയും പോപ്പുലറായ ഗാനങ്ങളിലൊന്നായി അദ്ദേഹത്തിന്റെ രാക്കമ്മ കയ്യെതട്ട്.... എന്ന ദളപതിയിലെ ഗാനം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ ഏറ്റവും ഒടുവില്‍ ഹിറ്റായത് പഴശ്ശിരാജയിലെ ഗാനങ്ങളാണ്.

മക്കളായ യുവന്‍ ശങ്കര്‍ രാജയും കാര്‍ത്തിക് രാജയും തമിഴിലെ തിരക്കുള്ള സംഗീത സംവിധായകരാണ്. മകള്‍ ഭവധാരണി പിന്നണി ഗായികയും സംഗീതസംവിധായികയുമാണ്.

പ്രധാന ചിത്രങ്ങള്‍: 1976- അന്നക്കിളി, 1977- പതിനാറു വയതിനിലേ, 1978- അവള്‍ അപ്പടിത്താന്‍, മുള്ളും മലരും, 1979- യുഗാന്തര്‍, പുതിയ വാര്‍പ്പുകള്‍, 1981- നൂറാവതുനാള്‍, ആക്സിഡന്റ്, മൈഡിയര്‍ കുട്ടിച്ചാത്തന്‍, മംഗളം നേരുന്നു, സിതാര, 1985- മുതല്‍ മരിയാതൈ, സിന്ധുഭൈരവി, യാത്ര, 1986- ഗൌനരാഗം, 1987- നായകന്‍, ഒരേ ഒരു ഗ്രാമത്തിലെ, വീട്, 1988- അഗ്നിനക്ഷത്രം, 1989- ഗീതാഞ്ജലി, 1990- അഞ്ജലി, 1992- തേവര്‍മകന്‍. പപ്പയുടെ സ്വന്തം അപ്പൂസ്, കാലാപാനി, മൌനരാഗം, രസതന്ത്രം, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, ജാക്ക്പോട്ട്, സാമ്രാജ്യം, അനശ്വരം, ഒന്നാണ് നമ്മള്‍, വീണ്ടും ചലിക്കുന്ന ചക്രം, കാണാമറയത്ത്, പഴശ്ശിരാജ.2 News Items found. Page 1 of 1