നിര്‍മ്മാതാക്കള്‍

ഇന്നസെന്‍റ്


ഇളക്കങ്ങള്‍ , വിടപറയുംമുമ്പേ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ആത്മമിത്രമായ ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് തുടങ്ങിയ ശത്രു കമ്പൈന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ ബാനറിലാണ് ഈ ചിത്രങ്ങള്‍ നിര്‍മ്മിച്ചത്. ഇവയില്‍ അഭിനയിക്കുകയും ചെയ്തു. അങ്ങനെ മലയാള സിനിമയില്‍ സ്വന്തമായി ഒരു സ്ഥാനം നേടി. ചെറുപ്പംമുതലേ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്ന ഇന്നസെന്റിന്റെ ആദ്യചിത്രം 'നൃത്തശാല' യാണ് തുടര്‍ന്നും ചില ചിത്രങ്ങളില്‍ അഭിനയിച്ചു. എല്ലാം ചെറിയ വേഷങ്ങള്‍ . മഴവില്‍ക്കാവടി, കിലുക്കം, ദേവാസുരം, റാംജി റാവു സ്പീക്കിംഗ്, ഗോഡ് ഫാദര്‍ , വിയറ്റ്നാം കോളനി, ഹിറ്റ്ലര്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്. നിരവധി തവണ സംസ്ഥാന അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റാണ് അദ്ദേഹം.

ഇരിങ്ങാലക്കുടയില്‍ വറീതിന്റെയും മാര്‍ഗ്ഗലീത്തയുടെയും മകനായി 1948-ല്‍ ജനനം. ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റ്, ഗവണ്‍മെന്‍റ് ബോയ്സ് ഹൈസ്കൂള്‍ , നാഷണല്‍ ഹൈസ്കൂള്‍ , ഡോണ്‍ ബോസ്കോ എസ്. എന്‍ . എച്ച്. എസ്. എസ് എന്നീ സ്കൂളുകളില്‍ വിദ്യാഭ്യാസം. എട്ടാം ക്ലാസോടെ പഠിപ്പുനിര്‍ത്തി. തീപ്പെട്ടിക്കമ്പനി, ലെതര്‍ വ്യാപാരം തുടങ്ങി പല തൊഴിലുകളും ചെയ്തു. ഇടയ്ക്ക് രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായി. ഭാര്യ: ആലീസ്. മകന്‍ : സോണറ്റ് വിവാഹിതനാണ്.1 News Items found. Page 1 of 1