നടന്‍

ജാക്കി ഷെറാഫ്


വിനയന്‍ ചിത്രമായ അതിശയനിലെ സയന്റിസ്റ്റായാണ് ബോളിവുഡ് താരം ജാക്കി ഷെറാഫ് മലയാളത്തില്‍ എത്തിയത്. മുംബെയിലെ ലത്തൂറില്‍ 1960 ഫെബ്രുവരി 1-ന് ജനിച്ചു. ഭാര്യ അയോഷ ഷെറാഫ് . നിസാര്‍ സംവിധാനം ചെയ്യുന്ന പ്ലാറ്റ്ഫോം നമ്പര്‍വണ്‍ എന്ന ചിത്രത്തില്‍ ജാക്കി രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ജാഫര്‍ ഇടുക്കി


അമ്മക്കുന്നേല്‍ ഹൗസ്, മണിയാറന്‍കുടി പി.ഒ, ചെറുതോണി, ഇടുക്കി. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജഗന്നാഥവര്‍മ്മ


അന്തഃപുരം, നഖക്ഷതങ്ങള്‍, രംഗം, ആവനാഴി, ശോഭാ രാജ്, ന്യൂഡല്‍ഹി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. കഥകളി നടന്‍, പോലീസുദ്യോഗസ്ഥന്‍, ശങ്കരാഭരണം മലയാളം പതിപ്പിന് ശങ്കരശാസ്ത്രിക്ക് ശബ്ദം നല്‍കി.


ജഗന്നാഥന്‍


ടി.സി.17‍‍/576-5, പൂജപ്പുര, തിരുവനന്തപുരം-695 012. ഫോണ്‍: 0471-2340466
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജഗദീഷ്


Jagatheesh

എംജി കോളേജില്‍ അധ്യാപകനായിരിക്കെ നീണ്ട അവധിയെടുത്ത് അഭിനയരംഗത്ത് വന്ന താരമാണ് ജഗദീഷ്. നവോദയായുടെ മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. മുത്താരംകുന്ന് പിഒ, അക്കരെനിന്നൊരു മാരന്‍, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, നന്ദി വീണ്ടും വരിക എന്നീ ചിത്രങ്ങള്‍ക്ക് കഥയെഴുതിയിട്ടുണ്ട്. അധിപന്‍ എന്ന ചിത്രത്തിന് തിരക്കഥയും മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ക്ക് സംഭാഷണവും എഴുതിയിട്ടുണ്ട്. നല്ലൊരു സ്റ്റേജ് ആര്‍ട്ടിസ്റ്റും സംഘാടകനുമാണ്.

മലയാള സിനിമയില്‍ ഹാസ്യതരംഗം ആഞ്ഞുവീശിയ 90കളില്‍ അവിഭാജ്യഘടകമായിരുന്നു ജഗദീഷ്. ഭാര്യ, സ്ഥലത്തെ പ്രധാന പയ്യന്‍സ്, സ്ത്രീധനം, മിമിക്സ് പരേഡ്, പൊന്നാരന്തോട്ടത്തെ രാജാവ് , അര്‍ജുനന്‍ പിള്ളയും അഞ്ചുമക്കളും തുടങ്ങിയ ചിത്രങ്ങളില്‍ നായകവേഷം ചെയ്തു. പ്രായിക്കര പാപ്പാന്‍ എന്ന ചിത്രത്തില്‍ പാടിയിട്ടുണ്ട്. ഇന്‍ഹരിഹര്‍ നഗര്‍ , ഗുരുശിഷ്യന്‍ , ജൂനിയര്‍ മാന്‍ഡ്രേക്ക്, വര്‍ണ്ണപ്പകിട്ട്, ഹരിഹര്‍നഗര്‍ 2 , ഇന്‍ ഗോസ്റ്റ് ഹൗസ്, അലക്സാണ്ടര്‍ ദ ഗ്രേറ്റ്, മേക്കപ്പ് മാന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.

നെയ്യാറ്റിന്‍കര ചെങ്കലില്‍ കെ പരമേശ്വരന്‍നായരുടെയും പി ഭാസുരാംഗി അമ്മയുടെയും മകനായി 1955ല്‍ ജനിച്ചു. ചെല്ലപ്പേര് തങ്കു. തിരുവനന്തപുരം മോഡല്‍ സ്കൂള്‍, മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എംകോമിന് സ്വര്‍ണ്ണമെഡല്‍ നേടി, ഒന്നാംറാങ്കോടെ പാസായി. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ചു. ബാങ്കുദ്യോഗസ്ഥനായി ജോലിനോക്കിയ ശേഷമാണ് അധ്യാപകനായത്. ഭാര്യ ഡോ. പി രമ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ പ്രൊഫസറാണ്. മക്കള്‍: രമ്യ, സൌമ്യ.


ജഗതി ശ്രീകുമാര്‍


Jagathy Sreekumar

മലയാള സിനിമയിലെ ചിരിമുഴക്കമായ ജഗതിയുടെ ആദ്യചിത്രം കെ എസ് സേതുമാധവന്റെ കന്യാകുമാരി (1974)യാണ്. 1975ല്‍ പ്രദര്‍ശനത്തിനെത്തിയ ചട്ടമ്പിക്കല്ല്യാണിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഉള്‍ക്കടല്‍, സര്‍വ്വകലാശാല, അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു, താളവട്ടം, തൂവാനത്തുമ്പികള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പൊന്മുട്ടയിടുന്ന താറാവ്, കിലുക്കം, തോവാളപ്പൂക്കള്‍, മലപ്പുറം ഹാജി മഹാനായ ജോജി, മിന്നാരം, ഫ്രണ്ട്സ്, നരസിംഹം, മഴ, രാവണപ്രഭു, വാസ്തവം, ക്രേസി ഗോപാലന്‍ , മലര്‍വാടി ആര്‍ട്സ് ക്ലബ്, ലൗഡ് സ്പീക്കര്‍ , എല്‍സമ്മ എന്ന ആണ്‍കുട്ടി, ഉറുമി (പോര്‍ച്ചുഗീസ് ആധിപത്യകാലത്തെ കഥപറയുന്ന ഉറുമിയില്‍ സ്ത്ത്രൈണത കലര്‍ന്ന കഥാപാത്രത്തെ വളരെ തന്മയത്തോടെ അഭിനയിച്ചു. ) തുടങ്ങി എഴുനൂറിലധികം ചിത്രങ്ങളില്‍ ഹാസ്യതാരവും നായകനും സ്വഭാവനടനുമായി സമാനതകളില്ലാത്ത അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.

അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു, കല്ല്യാണ ഉണ്ണികള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1991ല്‍ അപൂര്‍വ്വം ചിലര്‍, കിലുക്കം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും 2002ല്‍ നിഴല്‍ക്കുത്തിലെയും മീശമാധവനിലെയും അഭിനയത്തിനും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. ഹുക്കാ ഹുവാ മിക്കാഡോ എന്ന സീരിയല്‍ നിര്‍മിച്ച് അഭിനയിച്ചു. 2011-ല്‍ റിലീസ് ചെയ്ത ഉറുമി എന്ന ചിത്രത്തില്‍

പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായിരുന്ന ജഗതി എന്‍ കെ ആചാരിയുടെയും പ്രസന്നയുടെയും മകനായി 1951ല്‍ ജനിച്ചു. ചെല്ലപ്പേര് അമ്പിളി. വിദ്യാഭ്യാസകാലത്ത് കലാരംഗത്ത് സജീവമായിരുന്നു. യുവജനോത്സവങ്ങളിലും ഇന്റര്‍ കോളേജ് യൂത്ത് ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം മോഡല്‍ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മാര്‍ ഇവാനിയോസ് കോളേജില്‍നിന്ന് ബിരുദവും നേടി. കുറച്ചുനാള്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലിചെയ്തു. ഭാര്യ: ശോഭ. മക്കള്‍: രാജ്കുമാര്‍, പാര്‍വ്വതി. രാജ്കുമാര്‍, ബാലചന്ദ്രമേനോന്റെ ഏപ്രില്‍ 19 എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.


ജെയിന്‍


പല്ലത്തേട്ടു ഹൗസ്, ടെമ്പിള്‍ റോഡ്, തിരുനക്കര, കോട്ടയം - 686 101. ഫോണ്‍: 0481-2581185, 9447110050. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്


ജലന്‍


'ഭാര്യ ഒരു മന്ത്രി' ഏകചിത്രം. വടപളനിയില്‍ ദന്തഡോക്ടറായിരുന്നു. യഥാര്‍ത്ഥ പേര് ഭാസ്കരന്‍ .


ജയിംസ്


ചങ്ങാത്തം, പഞ്ചവടിപ്പാലം, പാണ്ഡവപുരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.തിരുവനന്തപുരം സ്വദേശി.


ജെയിംസ് കൊട്ടാരം


പാല, മരങ്ങാട്ടുപള്ളി, കോട്ടയം ഫോണ്‍: 0482-2251352, 251354, 9447119874
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്39 News Items found. Page 1 of 4